ജോണിനെ ചോദ്യം ചെയ്ത് ജാസ്മിൻ; ഒടുവിൽ ജാസ്മിന്റെ വായടപ്പിച്ച് ജോണിന്റെ മാസ് മറുപടികൾ… | Bigg Boss Jasmine And Riyas v/s John Jacob News Malayalam

Bigg Boss Jasmine And Riyas v/s John Jacob News Malayalam : ബിഗ്ഗ്‌ബോസ് വീട്ടിനകത്ത് നടക്കുന്നതിനേക്കാൾ വലിയ ബഹളങ്ങൾ ഇപ്പോൾ പുറത്താണ് അരങ്ങേറുന്നത്. കഴിഞ്ഞ ദിവസം റിയാസ് ധന്യയോട് മോശമായി പെരുമാറി എന്ന് പറഞ്ഞുകൊണ്ട് ധന്യയുടെ ഭർത്താവ് ജോൺ ഒരു പോസ്റ്റ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരുന്നു. അവിടം മുതലാണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്. ജോണിന്റെ പോസ്റ്റിന് പിന്നാലെ ധന്യയോട് റിയാസ് ഒരിക്കലും മോശമായി പെരുമാറില്ലെന്നും കാര്യങ്ങൾ വളച്ചൊടിക്കേണ്ടതില്ലെന്നും പറഞ്ഞ് ജാസ്മിൻ മൂസ മറുപടി നൽകിയിരുന്നു.

കൂടാതെ സുനാമി വന്ന് ലോകത്തിലെ എല്ലാ പെണ്ണുങ്ങളും ഒഴുകിപ്പോയി ധന്യമാത്രം ശേഷിച്ചാലും റിയാസിന്റെ ഭാ​ഗത്ത് നിന്ന് ധന്യയോട് മോശമായ രീതിയിൽ ഒരു സമീപനമുണ്ടാകില്ല എന്ന കാര്യത്തിൽ തനിക്ക് ഉറപ്പുണ്ടെന്ന് ജാസ്മിൻ കൂട്ടിച്ചേർത്തു. ഇപ്പോൾ ജാസ്മിനുള്ള മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജോൺ. സംസ്കാരം എന്തെന്നറിയാത്ത ജാസ്മിൻ റിയാസിന് വേണ്ടി സംസാരിക്കാൻ എന്തെങ്കിലും അർഹത സ്വയം കാണുന്നുണ്ടോ എന്നായിരുന്നു ജോണിന്റെ ചോദ്യം.

Bigg Boss Jasmine And Riyas v/s John Jacob News Malayalam
Bigg Boss Jasmine And Riyas v/s John Jacob News Malayalam

“‘ബി​ഗ് ബോസ്‌ ഷോയിൽ ആദ്യ 30 ദിവസങ്ങളിൽ എനിക്ക് ഏറെയിഷ്ടമുള്ള മത്സരാർഥികളിൽ ഒരാളായിരുന്നു ജാസ്മിൻ. എന്നാൽ താങ്കളുടെ അതിയായ പരിശ്രമവും പ്രകടനവുംകൊണ്ട് ഒട്ടുമിക്ക പ്രേക്ഷകരുടെയും വെറുപ്പ്‌ സമ്പാദിക്കാനും നിങ്ങൾക്ക് കഴിഞ്ഞു. ശരീരത്തിന് നിങ്ങൾ ഉണ്ടാക്കിയെടുത്ത ഫിറ്റ്നസ്സ് മനസിന് ഇല്ലാതായിപ്പോയി. കടുത്ത മാനസികാസമ്മർദ്ധത്തിൽ നിന്നും നിങ്ങൾ കരകയറിയോ എന്ന് പോലും അറിയില്ല. സ്ത്രീകളെ മൊത്തത്തിൽ വിലകുറച്ചുവെക്കുന്ന വാക്കുകൾ നിങ്ങൾ അവിടെ ഉപയോഗിച്ചു….അത്‌ ഒരാൾ തിരുത്തിയപ്പോൾ പോലും നിങ്ങളിൽ സംസ്കാരം എന്നത് കണ്ടില്ല.

നിങ്ങളുടെ കൂടെയിരുന്ന സ്ത്രീകൾക്ക് അതുണ്ടെന്നത് നിങ്ങൾ ഓർത്തതുമില്ല. നിങ്ങളോട് പുച്ഛമാണ് എനിക്ക് തോന്നുന്നത്.റിയാസ് എന്ന വ്യക്തിയിൽ അശ്ലീലവും അശാന്തിയും കുത്തിവെച്ചത് നിങ്ങൾ തന്നെയാണ്.നിങ്ങൾ ഇല്ലായിരുന്നെങ്കിൽ ഇതിലും നന്നായി റിയാസ് കളിച്ചേനെ… പാവം ധന്യയെ കണ്ട് ധന്യയുടെ കുടുംബം മൊത്തം പാവമെന്ന് കരുതണ്ട.” ധന്യയുടെ ഭർത്താവ് ജോണിന്റെ പോസ്റ്റ് ഇതിനോടകം തന്നെസോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്.