യഥാർത്ഥ വില്ലൻ ഡോക്ടറോ..!? അമ്പത് ലക്ഷത്തിന്റെ ഓഹരി ആർക്ക് വേണമെങ്കിലും തരാം..!! അക്കൗണ്ട് ഡീറ്റെയിൽസ് അയച്ചോളൂ; പുതിയ പ്രസ്താവനയുമായി ദിൽഷ… | Bigg Boss Dilsha Reveals The Truth

ബിഗ്ഗ്‌ബോസ് താരം ദിൽഷ പ്രസന്നൻ വീണ്ടും പുതിയ പ്രസ്താവനകളുമായി രംഗത്ത്. ഡോക്ടർ റോബിനുമായുള്ള എല്ലാ സൗഹൃദവും ഉപേക്ഷിച്ചു എന്നുപറഞ്ഞുകൊണ്ട് കഴിഞ്ഞ ദിവസം ദിൽഷ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ആ വീഡിയോയുടെ തുടർച്ച എന്നുപറഞ്ഞുകൊണ്ടാണ് മറ്റ് ചില വിശദീകരണങ്ങൾ കൂടി താരം നൽകിയിരിക്കുന്നത്. തന്റെ മുൻപിൽ ആകെ രണ്ടേ രണ്ട് ഓപ്‌ഷനുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ, ഒന്നുകിൽ വിവാഹം അല്ലെങ്കിൽ ഒന്നും വേണ്ട. ഫ്രണ്ട്ഷിപ് എന്നൊരു ഓപ്‌ഷൻ ഡോക്ടർ തന്നില്ല.

വിവാഹം എന്നത് തന്റെ പേഴ്‌സണൽ ചോയ്സ് ആണ്. രണ്ട് ഓപ്‌ഷനിൽ നിന്ന് ഒന്ന് എടുക്കേണ്ടി വന്നപ്പോൾ വിവാഹം എന്നത് മാറ്റിവെച്ച് ഒന്നും വേണ്ട എന്ന ഓപ്‌ഷൻ സ്വീകരിച്ചു. അത് തന്റെ ശരിയാണെന്നാണ് ദിൽഷ ഉറപ്പിച്ചുപറയുന്നത്. ആരെയും വിഷമിപ്പിക്കാൻ മനസ് കൊണ്ട് ആഗ്രഹിച്ചിട്ടില്ല. അമ്പത് ലക്ഷം സമ്മാനത്തുക വാങ്ങിയതിന്റെ പേരിൽ ഒട്ടേറെ വിമർശനങ്ങൾ കേട്ടു, വിമർശനങ്ങൾ എന്നൊന്നും പറയാൻ പറ്റില്ല, നല്ല ചീത്തവിളിയായിരുന്നു.

Bigg Boss Dilsha Reveals The Truth
Bigg Boss Dilsha Reveals The Truth

അതുകൊണ്ട് തന്നെയാണ് അതിന്റെ ഓഹരി ആർക്ക് വേണമെങ്കിലും തരാമെന്ന് പറഞ്ഞത്. അതിൽ മാറ്റിപ്പറയാൻ ആഗ്രഹിക്കുന്നില്ല. ബിഗ്‌ബോസ് വീട്ടിൽ രണ്ട് ആണുങ്ങളെ ഇട്ട് തട്ടിക്കളിച്ചതിന്റെ ഭാഗമായി കിട്ടിയ അമ്പത് ലക്ഷം രൂപ എന്ന് പറഞ്ഞുകൊണ്ട് ഇനി കേൾക്കാൻ ബാക്കിയൊന്നുമില്ല. ജീവിതത്തിൽ സൗഹൃദത്തിന് ഏറെ പ്രാധാന്യം കൊടുക്കുന്ന ആളാണ് താൻ, എന്നിട്ടും ഇങ്ങനെയൊക്കെ വന്നുഭവിച്ചു.

കഴിഞ്ഞ വീഡിയോയിൽ പറഞ്ഞ പല കാര്യങ്ങൾ പോലും വളച്ചൊടിക്കപ്പെട്ടു. ശരിക്കും സങ്കടം തോന്നി. ഡോക്ടർ റോബിൻ രാധകൃഷ്ണനുമായുള്ള സൗഹൃദം അവസാനിപ്പിച്ചതോടെ ദിൽഷക്ക് വലിയ തോതിൽ സോഷ്യൽ മീഡിയ ആക്രമണം നേരിടേണ്ടി വന്നിരുന്നു.എന്നാൽ ഇങ്ങനെയൊരു ബോൾഡായ തീരുമാനമെടുത്തതിന് ദിൽഷയെ അഭിനന്ദിക്കുന്ന ഒരു കൂട്ടരും സോഷ്യൽ മീഡിയയിലുണ്ട്.