ഗുഡ് ആൻഡ് ബാഡ് ടച്ച് എനിക്ക് അറിയാം; അന്ന് ബ്ലെസ്സ്ലിയോട് പ്രതികരിക്കാത്തതിന് കാരണം തുറന്നു പറയുന്നു… | Bigg Boss Dilsha Exclusive Interview News Malayalam

Bigg Boss Dilsha Exclusive Interview News Malayalam : ബിഗ്ഗ്‌ബോസ് മലയാളം നാലാം സീസൺ വിജയകിരീടം ചൂടിയ താരമാണ് നടിയും നർത്തകിയുമായ ദിൽഷ പ്രസന്നൻ. ബിഗ്ഗ്‌ബോസ് വിജയത്തിന് ശേഷം താരത്തിന് കുടുംബാംഗങ്ങളും സുഹൃത്തുക്കളും നൽകിയ സ്വീകരണമെല്ലാം സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. ഇപ്പോഴിതാ ബിഗ്ഗ്‌ബോസ് വിജയത്തിന് ശേഷമുള്ള തന്റെ വിശഷങ്ങളും മറ്റും ആരാധകരുമായി പങ്കുവെക്കുകയാണ് താരം.

ഡോക്ടർ റോബിന്റെ ആരാധകരെ കണ്ട്‌ ഞെട്ടിപ്പോയെന്നാണ് താരത്തിന്റെ പ്രതികരണം. ഡോക്ടർ റോബിന് ഇത്രത്തോളം ഫാൻസുണ്ടാകുമെന്ന് വിചാരിച്ചില്ല. പുറത്തിങ്ങിയപ്പോൾ ശരിക്കും ഞെട്ടിപ്പോയി. ബിഗ്ഗ്‌ബോസ് വീട്ടിലെ ഏറ്റവും വലിയ ദേഷ്യക്കാരൻ ആരായിരുന്നുവെന്ന് ചോദിച്ചാൽ ഉടനടി ദിൽഷക്ക് മറുപടിയുണ്ട്. ‘അതിലെന്താ ഒരു സംശയം? ഡോക്ടർ തന്നെയാണ് ദേഷ്യക്കാരൻ ‘ തനിക്ക് ഏറ്റവും കൂടുതൽ കെയർ ലഭിച്ചിരുന്നതും ഡോക്ടർ റോബിനിൽ നിന്നാണെന്ന് തുറന്നുപറയുകയാണ് ദിൽഷ.

Bigg Boss Dilsha Exclusive Interview News Malayalam
Bigg Boss Dilsha Exclusive Interview News Malayalam

ബിഗ്‌ബോസിൽ ഇത്തവണ ഒരു സ്ത്രീ വിജയിക്കണമെന്ന് ആത്മാർഥമായി ആഗ്രഹിച്ചിരുന്നു. വിജയിക്കണമെന്ന ആഗ്രഹം എന്നിലും ആഴത്തിലുണ്ടായിരുന്നു. എങ്കിൽ പോലും ഞാൻ തന്നെയാണ് വിജയി എന്നറിഞ്ഞപ്പോൾ ഒരു നിമിഷം മനസൊന്ന് മൊത്തത്തിൽ ശൂന്യമായിപ്പോയി. ബിഗ്‌ബോസ് വീട്ടിൽ ഏറ്റവും കൂടുതൽ ആക്റ്റീവ് ആരായിരുന്നു എന്ന് ചോദിച്ചാൽ അത് താൻ തന്നെയായിരുന്നു എന്നാണ് ദിൽഷ മറുപടി പറയുന്നത്. ‘ഞാൻ തന്നെയായിരുന്നു ആക്റ്റീവ് എന്നാണ് എന്റെ ഒരു കാഴ്ചപ്പാട്.

ആരെങ്കിലും ഒറ്റപ്പെട്ടിരിക്കുന്നത് കണ്ടാൽ എനിക്ക് സങ്കടമാകും. ഉടൻ ഞാൻ അവരുടെ അടുത്തേക്ക് പോകും. മറ്റുള്ളവർ അത്തരത്തിൽ സങ്കടപ്പെടുന്നത് കാണുമ്പോൾ എനിക്കും വലിയ വിഷമമാണ്’.’ ബിഗ്ഗ്‌ബോസ് ഗ്രാൻഡ് ഫിനാലെക്ക് ശേഷം ദിൽഷ മടങ്ങിയത് ബാംഗ്ലൂരിലേക്ക് ആയിരുന്നു. അതിന് ശേഷം ഇപ്പോഴാണ് താരം കേരളത്തിലേക്ക് എത്തുന്നത്. നാട്ടിലെത്തിയ ദിൽഷ ഡോക്ടർ റോബിനെ നേരിൽ കാണുമോ എന്നത് പ്രേക്ഷകർ കാത്തിരിക്കുന്ന ഒരു കാര്യം തന്നെയാണ്.