ഫൈനൽ ഫൈവിൽ ഡോക്ടർ റോബിൻ എത്തില്ലെന്ന് സുചിത്ര നായർ..!! ആ വീട്ടിൽ നിന്ന് താൻ രക്ഷപെട്ടു എന്നാണ് താരത്തിന്റെ പ്രതികരണം… | Bigg Boss Contestant Suchithra Nair Latest Live

Bigg Boss Contestant Suchithra Nair Latest Live : പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്നതാണ് ഇന്നലത്തെ ബിഗ്ഗ്‌ബോസ് എവിക്ഷൻ എപ്പിസോഡ്. കാത്തിരിപ്പിന് ഒടുവിൽ സുചിത്ര ബിഗ്ഗ്‌ബോസ് വീടിനോട് വിട പറഞ്ഞിരിക്കുകയാണ്. ഏറെ ആഗ്രഹിച്ച് തന്നെയാണ് സുചിത്ര ഇത്തവണ ബിഗ്ഗ്‌ബോസ് വീടിന്റെ ക്യാപ്റ്റനായി മാറിയത്. എന്നാൽ വീട്ടിൽ നിന്ന് പുറത്തിറങ്ങുന്ന സമയം സന്തോഷം അഭിനയിക്കുകയായിരുന്നു താരം. തനിക്ക് അച്ഛനെ കാണണമെന്ന ആഗ്രഹം നന്നായി ഉണ്ടായിരുന്നെന്നും മഹാദേവന് അടുത്തേക്കാണ് താൻ പോകുന്നതെന്നും ഒക്കെയാണ് സുചിത്ര പ്രതികരിച്ചത്.

ഔട്ടായ വാർത്ത അറിഞ്ഞ ഉടൻ സുചിത്ര പ്രതികരിച്ചത് ‘രക്ഷപെട്ടു’ എന്നാണ്. ബിഗ്ഗ്‌ബോസ് വീട്ടിലെ ടെൻഷനും സമ്മർദ്ദവും ഇനി അനുഭവിക്കേണ്ടല്ലോ എന്ന രീതിയിലാണ് താരം പ്രതികരിച്ചത്. പുറത്തിറങ്ങിയ സുചിത്രയോട് ഫൈനൽ ഫൈവിൽ എത്താൻ സാധ്യതയുള്ളവരുടെ പേരുകൾ ചോദിച്ചിരുന്നു. അഖിൽ, സൂരജ്, ബ്ലെസ്ലി, വിനയ്, ധന്യ എന്നിവരുടെ പേരാണ് താരം പറഞ്ഞത്. അവിടെയും ഡോക്ടർ റോബിന്റെ പേര് സുചിത്ര പറഞ്ഞതേയില്ല.

‘ഈയാഴ്ച്ച പുറത്തു പോയില്ലെങ്കിൽ കാണിച്ചു തരാം’ എന്ന രീതിയിൽ റോബിനെ വെല്ലു വിളിച്ചിരുന്നു സുചിത്ര. ഈയാഴ്ച്ച തന്നെ സുചിത്ര ഔട്ടാകുമെന്ന് റോബിനും പറഞ്ഞിരുന്നു. റോബിന്റെ പ്രവചനം പ്രേക്ഷകർ സത്യമാക്കി മാറ്റി. വാനമ്പാടി എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ് സുചിത്രയെ പ്രേക്ഷകർക്ക് പരിചയം. പപ്പി എന്ന നെഗറ്റീവ് റോളിൽ താരം വെട്ടിത്തിളങ്ങി. ബിഗ്ഗ്‌ബോസ്സിൽ എത്തിയപ്പോഴും തുടക്കത്തിൽ ഒരു നെഗറ്റീവ് ഇമേജ് തന്നെ ആയിരുന്നു സുചിത്രക്ക് ലഭിച്ചത്.

ഏറ്റവുമൊടുവിൽ ബ്ലെസ്ലിയുമായുള്ള വഴക്കും റോബിനെ വെല്ലു വിളിച്ചതും സുചിത്രക്ക് പണിയായി മാറി. സേഫ് ഗെയിം കളിച്ച് മുന്നേറിയ സുചിത്ര ഇത്തവണ ഗത്യന്തരമില്ലാതെ വന്നപ്പോൾ സ്വയം നോമിനേഷനിലേക്ക് എടുത്തു ചാടുകയായിരുന്നു. ആ ചാട്ടമാണ് താരത്തിന് വിനയായത്. എന്തായാലും ബിഗ്ഗ്‌ബോസ് വീട്ടിൽ അല്പസ്വല്പം കണ്ടന്റ് ഉണ്ടാക്കിയിരുന്ന ഒരു മത്സരാർത്ഥി തന്നെയാണ് ഇപ്പോൾ വീടിനോട് വിട പറഞ്ഞിരിക്കുന്നത്. സീരിയലിൽ ഇനി അഭിനയിക്കില്ല എന്ന് ഒരിക്കൽ പ്രഖ്യാപിച്ച സുചിത്രയെ ഇനി സിനിമയിലാണോ കാണേണ്ടി വരിക എന്ന ചോദ്യമാണ് പ്രേക്ഷകർ മുന്നോട്ടുവെക്കുന്നത്.