ഏറെ കാത്തിരുന്ന നിമിഷം.!! ജീവിതത്തിലെ പുതിയ തുടക്കത്തിൽ അഭിമാനത്തോടെ സെറീന; ബിഗ്ഗ്ബോസ് ബ്യൂട്ടി ക്യൂനിന് ആസംസകളേകി ആരാധകർ.!! | Bigg Boss Cerena Ann Johnson Latest happy News Viral
Bigg Boss Cerena Ann Johnson Latest happy News Viral : ബിഗ്ബോസ് സീസൺ 5 ൻ്റെ തിരശ്ശീല ഉയരുമ്പോൾ പതിനെട്ട് മത്സരാർത്ഥികളിൽ കുറച്ചു പേരെ മാത്രമാണ് പ്രേക്ഷകൾക്ക് സുപരിചിതമായിട്ടുണ്ടായിരുന്നത്. മിസ് ക്വീൻ കേരള 2022 ലെ ടൈറ്റിൽ വിന്നറായിട്ടും സെറീന ആൻ ജോൺസൻ ബിഗ് ബോസിൽ എത്തിയ ശേഷം മലയാളികൾക്ക് വളരെ സുപരിചിതമായി മാറി. യുഎയിൽ ജനിച്ചു വളർന്ന സെറീനയ്ക്ക് ബിഗ്ബോസ്
ഹൗസ് ഒരു പുതിയ അനുഭവമാണ് നൽകിയത്. ബോസ് ഹൗസിലെ ബ്യൂട്ടി ക്യൂനായ താരം മൂന്നു മാസത്തോളം ഷോയിൽ തിളങ്ങി നിന്ന ശേഷം ഫിനാലെയുടെ പടിവാതിൽക്കൽ എത്തിയപ്പോഴാണ് ബിഗ്ബോസിൽ നിന്നും വിട പറഞ്ഞത്. ബിഗ്ബോസ് സീസൺ 5 ലെ ബ്യൂട്ടി ക്വീൻ എന്നാണ് പ്രേക്ഷകർ സെറീനയെ വിളിച്ചത്. ബിഗ് ബോസിൽ താരത്തിനെ മറ്റുള്ളവർ ഇഷ്ടപ്പെട്ടത് പോലെ, ഹൗസിൽ നിന്ന്
പുറത്തായപ്പോൾ പുറത്തുള്ളവർക്കും തന്നെ ഇഷ്ടപ്പെടുമെന്ന് കരുതിയിരുന്നുവെന്ന് സെറീന പറഞ്ഞിരുന്നു. കോട്ടയം കാരിയായിരുന്നിട്ടും ദുബൈയിലായതിനാൽ താരത്തിനെ അധികമാർക്കും അറിയില്ലായിരുന്നു. 2018-ൽ മലയാളത്തിൽ ഒരു ഹ്രസ്വചിത്രത്തിൽ സെറീന അഭിനയിച്ചിരുന്നു. നിരവധി സൗന്ദര്യ മത്സരങ്ങളിലും സെറീന പങ്കെടുത്തിരുന്നു. റൺവേ ദുബായ് 2022 – ലെ ഫാഷൻ ഷോയിൽ സെറീന റാംപിൽ
നടന്നിരുന്നെങ്കിലും, 2019-ലെ വനിതാ ഇൻ്റർനാഷണൽ ഗ്ലാം ക്യൂനിലെ ഫസ്റ്റ് റണ്ണറാപ്പി സെറീന. പിന്നീട് 2022-ൽ സെറീന മിസ് ക്വീൻ കേരളയായി കിരീടമണിഞ്ഞു. എന്നാൽ ഇപ്പോഴിതാ സെറീന മിസ് ഏഷ്യ 2023 -ലെ സെക്കൻ്റ് റണ്ണറപ്പായിരിക്കുകയാണ്. ബിഗ്ബോസിലെ മത്സരാർത്ഥികളും പ്രേക്ഷകരുമെല്ലാം താരത്തിൻ്റെ വിജയത്തിന് ആശംസകളുമായി എത്തിയിട്ടുണ്ട്. സീസൺ 5 ലെ മത്സരാർത്ഥി ആയിരുന്ന മിഥുൻ അടുത്ത തവണ ചേട്ടൻ്റെ മോൾ ഫസ്റ്റ് തന്നെ എന്ന കമൻ്റുമായാണ് വന്നത്. ഡിപിം ബാൽ അഭിനന്ദനങ്ങൾ അറിയിച്ച് എത്തുകയും ചെയ്തു.