ആപ്പിൾ കടിച്ചുകൊണ്ട് മാസായി എയർപോർട്ടിൽ വന്നിറങ്ങിയ ബ്ലെസ്ലി; മാധ്യമങ്ങളോട് മനസ്സ് തുറന്ന് താരം… | Bigg Boss Blesslee About Life
Bigg Boss Blesslee About Life : ബിഗ്ബോസ് മലയാളം നാലാം സീസൺ വിജയകിരീടം ചൂടുമെന്നു പലരും പ്രതീക്ഷിച്ചിരുന്ന ഒരാളായിരുന്നു ബ്ലെസ്ലി എന്ന മത്സരാർത്ഥി. എന്നാൽ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു ഷോയിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച മുഹമ്മദ് ഡിലീജെന്റ് ബ്ലെസ്ലി. ഷോയിൽ നിന്ന് തിരിച്ചെത്തിയ ശേഷം ഇപ്പോഴിതാ തന്റെ ആദ്യപ്രതികരണം പുറത്തുവിട്ടിരിക്കുകയാണ് ബ്ലെസ്ലി.
ബ്ലെസ്ലി എയർപോർട്ടിൽ വന്നിറങ്ങിയത് ആപ്പിൾ കടിച്ചുകൊണ്ടാണെന്നത് ഏവരെയും വിസ്മയിപ്പിച്ചിരുന്നു. “അത് മനഃപൂർവം ചെയ്തതാണ്. ഷോയിൽ ആപ്പിളിന്റെ പേരിൽ ഞാൻ കുറെ ട്രോൾ ചെയ്യപ്പെട്ടിരുന്നു. പുറത്തിറങ്ങി ഫോൺ കിട്ടിയപ്പോൾ ആ സംഭവം പ്രേക്ഷകർ ഏറ്റെടുത്തിട്ടുണ്ട് എന്ന് മനസിലായി. അങ്ങനെയാണ് അത് റിക്രിയേറ്റ് ചെയ്യാൻ തോന്നിയത്”. ബിഗ്ഗ്ബോസിൽ നിന്ന് പോരുമ്പോൾ ഇനി ആരെയാകും മിസ് ചെയ്യുക എന്നുചോദിച്ചാൽ ബ്ലെസ്ലി പറയുന്നത് അപർണ മൾബെറിയുടെ പേരാണ്. “ഞങ്ങൾ തമ്മിൽ നല്ല റിലേഷനായിരുന്നു.

അത് തീർച്ചയായും മിസ് ചെയ്യും”. മോഹൻലാലിൻറെ കയ്യിൽ നിന്ന് കിട്ടിയ ഓട്ടോഗ്രാഫ് തനിക്ക് മുന്നോട്ടുള്ള ജീവിതത്തിലേക്ക് ഏറ്റവും വിലപിടിപ്പുള്ള ഒരു സമ്മാനമായി മാറുമെന്നാണ് ബ്ലെസ്ലി പറഞ്ഞുവെക്കുന്നത്. എനിക്ക് അവിടെന്നു കിട്ടിയ ഏറ്റവും വലിയ സമ്മാനം ലാലേട്ടന്റെ ഓട്ടോഗ്രാഫ് ആണ് . എന്റെ കൈ പിടിച്ച് ലാലേട്ടൻ ബിഗ്ഗ്ബോസ് വീട്ടിൽ നീന്നുമിറങ്ങിയപ്പോൾ ഞാൻ പറഞ്ഞിരുന്നു, ലാലേട്ടാ…നല്ല പെർഫ്യൂം ആണല്ലോ..എന്ന്, അപ്പോൾ ലാലേട്ടൻ എന്നെയൊന്ന് നോക്കി.
അത്തരം ചില രംഗങ്ങളുണ്ട്, അതൊന്നും ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത കാര്യങ്ങൾ തന്നെ…എന്നും വിലപിടിപ്പുള്ള കുറെ നിമിഷങ്ങൾ” ഇതുവരെയുള്ള നൂറ് എപ്പിസോഡുകളും കുത്തിയിരുന്ന് കാണണമെന്ന് പറയുകയാണ് ബ്ലെസ്ലി. ഞാൻ എന്താന്നെന്നു മനസ്സിലാക്കണെമെങ്കിൽ എനിക്ക് എല്ലാ എപ്പിസോഡും ഇരുന്നു കാണണംറോബിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി പറയാൻ ബ്ലെസ്ലി തയ്യാറല്ല. അദ്ദേഹം കൂടെയുണ്ടെങ്കിൽ മാത്രമേ അദ്ദേഹത്തെക്കുറിച്ച് സംസാരിക്കൂ എന്നാണ് ബ്ലെസ്ലിയുടെ നിലപാട്.