ബ്ലെസ്ലിയെ കാത്തിരുന്നത് ജനലക്ഷങ്ങൾ; ഷോയിൽ വെച്ച് ബ്ലെസ്ലിക്ക് കിട്ടിയ മുട്ടൻ പണി കണ്ടോ..!? | Bigg Boss Bleslee Loves Dilsha Prasannan

ബിഗ്ഗ്‌ബോസ് മലയാളം പ്രേക്ഷകർ ഏറെ ചർച്ച ചെയ്ത ഒന്നാണ് ഇത്തവണത്തെ ത്രികോണപ്രണയം. ഈയൊരു അധ്യായം അവസാനിച്ചത് കഴിഞ്ഞ ദിവസം ദിൽഷ ചില തുറന്നുപറച്ചിലുകളുമായി ഒരു വീഡിയോ പുറത്തുവിട്ടപ്പോഴാണ്. തനിക്ക് ഇനി റോബിനുമായോ ബ്ലെസ്‌ലിയുമായോ ഒരു സൗഹൃദവും ഉണ്ടാകില്ലെന്ന് തുറന്നുപറയുകയായിരുന്നു ദിൽഷ. ഇരുവരും തന്റെ വിഷമഘട്ടങ്ങളിൽ തനിക്കൊപ്പം നിന്നില്ല എന്ന് കൂടി ദിൽഷ വ്യകത്മാക്കിയിരുന്നു.

ഇതിന് പിന്നാലെയാണ് പോയവർ പോട്ടെ, ഒരുത്തിക്കും വേണ്ടി തനിക്ക് സമയം കളയാനില്ലെന്ന് പറഞ്ഞുകൊണ്ട് ഡോക്ടർ റോബിനും രംഗത്തെത്തിയത്. പിന്നീട് പ്രേക്ഷകർ അറിയാൻ ആഗ്രഹിച്ചത് ദിൽഷയുമായുള്ള റിലേഷനിൽ ബ്ലെസ്ലിക്ക് ഇനി എന്താണ് പറയാനുള്ളത് എന്നാണ്. ഇപ്പോഴിതാ ആ ചോദ്യത്തിനും ഉത്തരമായിരിക്കുകയാണ്. ദുബായിൽ ഒരു പരിപാടി അവതരിപ്പിക്കാൻ എത്തിയതാണ് ബ്ലെസ്ലി. വലിയ ജനസാഗരമാണ് ബ്ലെസ്ലിയെ കാത്ത് ദുബായിൽ ഉണ്ടായിരുന്നത്. ആരാധകർക്കിടയിൽ നിന്നും പെട്ടെന്നായിരുന്നു ബ്ലെസ്ലിയിലേക്ക് ആ ചോദ്യം വന്നെത്തിയത്.

Bigg Boss Bleslee Loves Dilsha Prasannan
Bigg Boss Bleslee Loves Dilsha Prasannan

“ഇപ്പോഴും ദിൽഷയോട് പ്രണയമുണ്ടോ…?” ഈ ചോദ്യത്തിന് ബ്ലെസ്ലി നൽകിയ മാസ് മറുപടിയാണ് ഇപ്പോൾ ആരാധകരെ ഏറെ ത്രില്ലടിപ്പിച്ചിരിക്കുന്നത്. “ആ ഇഷ്ടം… അത് എന്നോടൊപ്പം അലിഞ്ഞ് ഇല്ലാതാകും” എന്നാണ് ബ്ലെസ്ലി നൽകിയ മറുപടി. എന്തായാലും ബ്ലെസ്ലിയുടെ തഗ് മറുപടി ഏവരുടെയും കയ്യടികൾ സ്വന്തമാക്കുന്നതായിരുന്നു. മാത്രമല്ല, തനിക്കൊപ്പം അലിഞ്ഞ് ഇല്ലാതാകുന്ന ഇഷ്ടം എന്നത് കൊണ്ട് ബ്ലെസ്ലി ഉദ്ദേശിച്ചത് ഇപ്പോഴും താൻ ദിൽഷയെ പ്രണയിക്കുന്നു എന്ന് തന്നെയല്ലേ എന്ന രീതിയിലും ഇപ്പോൾ ചർച്ചകളുണ്ട്.

ഇതിനിടെ ദിൽഷയും കുടുംബവും ഇപ്പോൾ കേരളത്തിൽ നിന്നും ബാംഗ്ലൂരിലേക്ക് മടങ്ങി എന്ന വാർത്തയും പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം സുഹൃത്തായ സൂരജ് ഷൂട്ട് ചെയ്ത ഫോട്ടോകളും വീഡിയോയും ദിൽഷ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നു. ഡി ഫോർ ദിൽഷ എന്ന തന്റെ അക്കൗണ്ട് നെയിം ദിൽഷ പ്രസന്നൻ എന്നാക്കി മാറ്റുകയും ചെയ്തിരുന്നു താരം.