ജയറാമേട്ടന്റെ ലക്ഷ്‌മികുട്ടി അല്ലെ ഇത്.!? ഭാമ പുറത്തേറിയപ്പോൾ ആനയ്ക്കും ഇച്ചിരി ഭംഗി കൂടി; ധൈര്യം സമ്മതിക്കണമെന്ന് ആരാധകർ.!! | Bhaman On Elephant

Bhaman On Elephant : മലയാളി സിനിമ പ്രേക്ഷകരുടെ മനസ്സിലേക്ക് 2007ൽ പുറത്തിറങ്ങിയ നിവേദ്യം എന്ന ചിത്രത്തിലൂടെ കടന്നുവന്ന താരമാണ് ഭാമ. പിന്നീട് താരത്തിന് സൈക്കിൾ, കളേഴ്സ് ഇവർ വിവാഹിതരായാൽ, സെവൻസ്, ഹസ്ബൻസ് ഇൻ ഗോവ എന്നിങ്ങനെ ഒട്ടനവധി മികച്ച ചിത്രങ്ങളുടെ ഭാഗമാകാൻ സാധിച്ചു. തന്റെ വിവാഹത്തിനുശേഷം വെള്ളിത്തിരിയിൽ നിന്ന് വിട്ടുനിൽക്കുകയാണ് ഭാമ ഇപ്പോൾ.

2020 ലാണ് ഭാമ വിവാഹിത ആയത്. വെള്ളിത്തിരയിൽ നിന്ന് വിട്ടുനിൽക്കുകയാണെങ്കിലും താരം സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ സജീവമാണ്. തന്റെ ആരാധകർക്ക് ആയി കുടുംബചിത്രങ്ങളും യാത്രകളും മറ്റു വിശേഷങ്ങൾ നിരന്തരം താരം പങ്കുവെക്കാറുണ്ട്. മുൻപ് താരം വാസുകി എന്ന പേരിൽ സ്വന്തമായി ഒരു ബ്രാൻഡും തുടങ്ങിയിരുന്നു. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ താരത്തിന്റെതായി ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് ഏറ്റവും പുതിയ ഒരു പോസ്റ്റാണ്.

ആനപ്പുറത്ത് തന്റെ മകളും അനന്തരവനോടൊപ്പവും ഇരിക്കുകയാണ് താരം. ഭാമ തന്റെ തന്നെ ഒഫീഷ്യൽ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ചിത്രം പങ്കുവെച്ചത്. പോസ്റ്റ് പങ്കുവെച്ച് താരം ഇങ്ങനെ ചുവടെ കുറിച്ചത് ‘ വിത്ത്‌ നീസെ ആൻഡ്‌ ഡോട്ടർ എലിഫന്റ് എന്നാണ്. നിരവധി ആരാധകരാണ് താരം പങ്കുവെച്ച ഈ പോസ്റ്റിന് ചുവടെ കമന്റുകളുമായി എത്തിയത്.

ഹായ് ഭാമ ഹായ് മോളുസേ, ആന കൂടുതൽ സുന്ദരി ആയിട്ടുണ്ട് ഭാമ പ്പുറത്ത് കയറിയപ്പോൾ , ഫുൾ ഓൺ പവർ ഒരേ പൊളി, എന്നിങ്ങനെയാണ് ആരാധകർ പങ്കുവെച്ച കമന്റുകൾ. ചിത്രങ്ങൾക്ക് പുറമേ താരം റീൽസിലൂടെയും എത്താറുണ്ട്. മുൻപ് താരം നടത്തിയ യാത്രയുടെ വീഡിയോസും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴി വച്ചിരുന്നു. ലണ്ടൻ യാത്രയ്ക്കിടെ താരം ഗ്ലാമർ ലുക്കിലാണ് എത്തിയത്. സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്ത താലി എന്ന പ്രോഗ്രാമിൽ അവതാരകയായി എത്തിയാണ് താരം സിനിമാ മേഖലയിലേക്ക് ചുവടുവെച്ചത്. മലയാളത്തിനു പുറമേ താരം തെന്നിന്ത്യൻ ഭാഷകളിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.