ഓറഞ്ചിന്റെ തോൽ ഉണക്കി പൊടിച്ചു എടുത്താൽ ഒരു ചിലവുമില്ലാതെ മുഖം വെട്ടിത്തിളങ്ങും,മുഖക്കുരു പോകും…

എല്ലാവര്ക്കും ഇഷ്ട്ടമുള്ള പഴവര്ഗങ്ങളിൽ ഒന്നാണ് ഓറഞ്ച്. ഓറഞ്ചിൻ്റെ ആരോഗ്യ ഗുണങ്ങളെ പറ്റി പറയാൻ തുടങ്ങിയാൽ തീരില്ല. സാധാരണ ഓറഞ്ച് കഴിക്കുമ്പോൾ നമ്മളെല്ലാവരും അതിലെ അല്ലികൾ മാത്രം കഴിച്ച് തൊലി ദൂരേക്ക് വലിച്ചെറിയുന്നവരാണ്. ബാക്കിയാവുന്ന ഓറഞ്ചിന്റെ തൊലിയും അത്ര ചില്ലറക്കാരനൊന്നുമല്ല.

നമ്മൾ ഈ വലിച്ചെറിഞ്ഞു കളയുന്ന ഈ ഓറഞ്ച്‌ തൊലി ഉപയോഗിച്ച് മുഖസൗന്ദര്യം വർദ്ധിപ്പിക്കാം. ഈ തൊലി ശരിയായി ഉപയോഗിച്ചാൽ നല്ല തിളക്കമുള്ള സുന്ദര ചർമം ആർക്കും സ്വന്തമാക്കം. ചർമസംരക്ഷണത്തിനായി ഓറഞ്ച് തൊലി ഉപയോഗിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗം അത് ഉണക്കി പൊടിച്ച രൂപത്തിലാക്കി എടുക്കുക എന്നതാണ്.

മാലിന്യങ്ങള്‍ നീക്കം ചെയ്‌ത്‌ ചര്‍മ്മത്തെ ശുദ്ധമാക്കാനും ചര്‍മ്മത്തിന്‌ സ്വാഭാവിക തിളക്കം നല്‍കാനും സഹായിക്കും. ബാക്ടീരിയയെ പ്രതിരോധിക്കാനുള്ള ഗുണങ്ങള്‍ കൂടി ഇതിന്‌ ഉള്ളതിനാല്‍ മുഖക്കുരു വരാതിരിക്കാനും സഹായിക്കും. ഓറഞ്ച്‌ തൊലി ഉപയോഗിച്ച്‌ വിവിധ തരത്തിലുള്ള ഫെയ്‌സ്‌ മാസ്‌കുകള്‍ നമുക് വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാൻ സാധിക്കും.

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.