ചേട്ടൻ ഇത്ര റൊമാന്റിക് ആയിരുന്നു എന്ന് അറിഞ്ഞില്ല ആരും പറഞ്ഞും ഇല്ല!! ബഷീറിന്റെ സ്നേഹത്തിൽ വീർപ്പുമുട്ടി സുഹാന… | Basheer Bashi And Suhana Basheer Romance Reel Viral Malayalam

Basheer Bashi And Suhana Basheer Romance Reel Viral Malayalam : ബഷീർ ബഷി ബിഗ് ബോസിലൂടെ പ്രേക്ഷകർക്ക് വളരെ സുപരിചിതനാണ്. ബഷീർ മത്സരിച്ചത് ബിഗ് ബോസ് സീസൺ‌ ഒന്നിലാണ്. എഴുപത് ദിവസത്തോളം താരം ഹൗസിൽ നിന്ന ശേഷമാണ് പുറത്തായത്. ശേഷം ബഷീർ പുതിയ യൂട്യൂബ് ചാനൽ ആരംഭിച്ചു. ഇടയ്ക്ക് ഭാര്യമാർക്കും സുഹൃത്തുക്കൾക്കും ഒപ്പം താരം ചെറിയ വെബ് സീരിസുകൾ പോലുള്ളവ ചെയ്ത് യുട്യൂബിൽ പങ്കുവെക്കാറുമുണ്ട്.

രണ്ട് ഭാര്യമാർ തനിക്ക് ഉണ്ടെന്ന കാര്യം ബിഗ് ബോസ് ഹൗസിൽ വെച്ചാണ് ബഷീർ വെളിപ്പെടുത്തിയത്. ബഷീറിന്റെ രണ്ടാം വിവാഹം ഹൗസിലേക്ക് കയറുന്നതിന് കുറച്ച് മാസങ്ങൾക്ക് മുമ്പായിരുന്നു. രണ്ട് വിവാഹം കഴിച്ച് താരം ഭാര്യമാർക്കൊപ്പം ഒരു വീട്ടിലാണ് താമസമെന്ന് കൂടി വെളിപ്പെടുത്തിയതോടെ ബഷീറിന് പിന്നീട് കൂടുതൽ സൈബർ ആക്രമണം അതിന്റെ പേരിൽ നേരിടേണ്ടി വന്നു. ഇപ്പോഴും ബഷീറും കുടുംബവും ചില തരത്തിൽ സൈബർ ആക്രമണം നേരിടുന്നുണ്ട്.

ബഷീറിന്റെയും ഭാര്യമാരുടെയും മക്കളുടെയുമായി അഞ്ചോളം യൂട്യൂബ് ചാനലുകൾ പ്രവർത്തിക്കുന്നുണ്ട്. ഇപ്പോൾ ബഷീറിന്റെ ആദ്യ ഭാര്യ സുഹാന സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു വീഡിയോയും അതിന് പ്രേക്ഷകർ നൽകിയ കമെന്റുകളുമാണ്‌ വൈറൽ ആയിരിക്കുന്നത്. സുഹാന പങ്കുവെച്ചത് ‘മിന്നും പനി ചാരൽ’ എന്ന ഗാനം പാടുന്നതാണ്. വളരെ രസകരമായാണ് ഇരുവരും വീഡിയോ പങ്കുവെച്ചത്.

ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ റീൽസിലൂടെ വൈറൽ ആയി മാറിയ പാലാ ഷാജി പാടിയ പാട്ട് മിക്സ് ചെയ്താണ് ഇവർ റീൽ ചെയ്തിരിക്കുന്നത്. ഒരു വരി സുഹാന പാടുകയും ബാക്കി പാല ഷാജി പാടുന്ന ശബ്ദത്തിൽ ആണ് ബഷീർ ബാഷി പാടുന്നത്. എ ലിറ്റിൽ ബിറ്റ് റൊമാൻസ് വിത്ത്‌ സുഹാന ബഷീർ എന്നാണ് വിഡിയോയ്ക്ക് ക്യാപ്ഷൻ നൽകിയത്. വീഡിയോ പങ്കുവെച്ചതോടെ ആരാധകർ കമന്റുകളുമായെത്തി. ഒരു ഒലക്ക കിട്ടുമോ തലയ്‌ക്കൊന്ന് കൊടുക്കാൻ, സുഹാനിത്ത എക്സ്പ്രഷൻ പൊളി എന്നൊക്കെയാണ് കമന്റുകൾ.

 

View this post on Instagram

 

A post shared by Basheer Bashi (@basheer_bashi)

Rate this post