കസവിൽ മിന്നും ലുക്കിൽ മലയാളികളുടെ കുഞ്ഞിപ്പുഴു; ഓണം മോഡിൽ സുന്ദരിയായി വൃദ്ധിക്കുട്ടി… | Baby Vridhi In Onam Look Goes Viral Malayalam

Baby Vridhi In Onam Look Goes Viral Malayalam : ബാലതാരമായി എത്തി ഇന്ന് തെന്നിന്ത്യ ഓട്ടകെ സജീവമായ കുട്ടി താരമാണ് വൃദ്ധി വിശാൽ. അഭിനയത്തിനോടൊപ്പം തന്നെ സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും എല്ലാം ക്ഷണ നേരം കൊണ്ടാണ് ആരാധകർ ഏറ്റെടുക്കുന്നത്. ഇടയ്ക്കിടയ്ക്ക് ഫോട്ടോഷൂട്ടുകളിലും റീൽസ് വീഡിയോകളിലും നിറഞ്ഞുനിൽക്കുന്ന കുട്ടി താരത്തിന്റെ ഏറ്റവും പുതിയ ലുക്കാണ് ആരാധകർ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്.

ട്രഡീഷണൽ ലുക്കിൽ വ്യത്യസ്ത ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ് മലയാളികളുടെ സ്വന്തം താരം. തനി നാടൻ ലുക്കിൽ റെഡ്, ഗോൾഡൻ, ബ്ലാക്ക് കോമ്പിനേഷനിൽ കസവു പട്ടുപാവാടയിലും ബ്ലാക് പ്രിന്റ്ഡ് ബ്ലൗസിലുമാണ് വൃദ്ധി ആരാധകർക്ക് മുന്നിൽ എത്തിയിരിക്കുന്നത്. കസവു പാവാടയിൽ കുട്ടിത്തം തുളുമ്പുന്ന ചിത്രങ്ങൾ വൃദ്ധിയുടെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ആരാധകർക്കായി പങ്കുവെച്ചിട്ടുള്ളത്. ദിഷ ക്രിയേഷൻസ് ആണ് കുട്ടി താരത്തിന്റെ മനോഹര വസ്ത്രങ്ങൾ ഒരുക്കിയിരിക്കുന്നത്.

സ്റ്റോറി ടെല്ലർ ഫോട്ടോഗ്രാഫിയാണ് വൃദ്ധിയുടെ മനോഹരമായ ചിത്രങ്ങൾ പകർത്തിയിട്ടുള്ളത്. എല്ലാവർക്കും പുതുവത്സര ആശംസകൾ നേർന്നുകൊണ്ട് ചിങ്ങം ഒന്നിനാണ് തന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ താരം ആരാധകർക്കായി പങ്കുവെച്ചത്. കുട്ടിതാരത്തിന്റെ ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കഴിഞ്ഞു. മാസ്റ്റേഴ്സിലെ ‘വാത്തി കമിംഗ് എന്ന ഡാൻസ് വീഡിയോയിലൂടെ പ്രേക്ഷക ലക്ഷങ്ങളുടെ മനസ്സിൽ കുടിയേറിയ താരം ജൂഡ് ആന്റണി സംവിധാനം ചെയ്ത സാറാസ് എന്ന സിനിമയിലൂടെ ബിഗ് സ്ക്രീനിലും തന്റെ കഴിവ് തെളിയിച്ചു കഴിഞ്ഞു.

ഇപ്പോഴിതാ ഷാജി കൈലാസ് സംവിധാനത്തിൽ പുറത്തിറങ്ങിയ കടുവയിലാണ് ഏറ്റവും ഒടുവിലായി വൃദ്ധി അഭിനയിച്ചത്. കൊച്ചി സ്വദേശികളായ കൊറിയോഗ്രാഫർമാരാണ് വൃദ്ധിയുടെ അച്ഛനും അമ്മയും. വൃദ്ധിക്കൊപ്പം ഇടയ്ക്കിടയ്ക്ക് അച്ഛനും അമ്മയും ഡാൻസ് ചെയ്ത് പ്രേക്ഷകരുടെ കയ്യടി നേടാറുണ്ട്. വൃദ്ധിക്കുട്ടിയും കുടുംബവും വേറെ ലെവലാണെന്നാണ് ഡാൻസ് വീഡിയോയ്ക്ക് പിന്നാലെ ആരാധകർ കമന്റ് ചെയ്യുന്നത്. ഈ കൊച്ചുമിടുക്കിയുടെ പഴയ ഡാൻസ് വീഡിയോകളും ടിക് ടോക് വീഡിയോകളുമൊക്കെ ഇന്നും സോഷ്യൽ മീഡിയയിൽ വൈറലാണ്.