റേ ബേബിക്ക് ഇന്ന് ഒന്നാം പിറന്നാൾ!! മകന്റെ പിറന്നാൾ കേക്കിൽ ആതിര ഒളിപ്പിച്ചു വെച്ച സർപ്രൈസ് കണ്ടോ!? ആദ്യ പിറന്നാൾ ആഘോഷമാക്കി ആതിരയും കുടുംബവും… | Athira Madhav Baby First Birthday Viral Entertainment News Malayalam

Athira Madhav Baby First Birthday Viral Entertainment News Malayalam : കുടുംബ പ്രേക്ഷകരുടെ പ്രിയ പരമ്പരയാണ് കുടുംബവിളക്ക് ഈ പരമ്പരയിൽ അഭിനയിച്ചിട്ടുള്ള താരങ്ങളെയെല്ലാം പ്രേക്ഷകർ തങ്ങളുടെ ഹൃദയത്തോടു ചേർത്ത് വെച്ചിട്ടുള്ളത്. പരമ്പരയിൽ സുമിത്രയുടെ മകൻ അനിരുദ്ധീന്റെ ഭാര്യയായ ഡോക്ടർ അനന്യയെ പ്രേക്ഷകർ ഓർക്കുന്നുണ്ടാകും. ഈ കഥാപാത്രത്തെ അവതരിപ്പിച്ചത് ആതിരമാധവാണ്.

പ്രേക്ഷകർക്ക് സുപരിചിതയാണ് ആതിര. പരമ്പരകളിലൂടെയും ടെലിവിഷൻ ഷോകളിലൂടെയും മാത്രമല്ല സോഷ്യൽ മീഡിയയിലും താരം എല്ലായിപ്പോഴും പ്രേക്ഷകർക്കു മുൻപിൽ സജീവ സാന്നിധ്യമാണ്. താരം തന്നെ എല്ലാ വിശേഷങ്ങളും യൂട്യൂബ് ചാനലിലൂടെയും മറ്റു സോഷ്യൽ മീഡിയയിലൂടെയും പ്രേക്ഷകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. താരത്തിന്റെ വിവാഹവും, തുടർന്ന് ഗർഭിണിയായതും കുഞ്ഞുണ്ടായതും ഉൾപ്പെടെയുള്ള എല്ലാ വിശേഷങ്ങളും പ്രേക്ഷകർ അറിഞ്ഞിരുന്നു. കുഞ്ഞിന് പേര് വെച്ചിട്ടുള്ളത് റേ എന്നാണ് . അപ്പുക്കുട്ടൻ എന്നാണ് കുഞ്ഞിനെ വിളിക്കാറുള്ളത്. ഇപ്പോഴിതാ ആതിര പങ്കുവയ്ക്കുന്നത് കുഞ്ഞിന്റെ ഒന്നാം പിറന്നാളിന്റെ വിശേഷങ്ങളാണ്.

വിശേഷങ്ങൾ എല്ലാം വീഡിയോ ആയി പ്രേക്ഷകർക്ക് മുൻപിലേക്ക് എത്തിച്ചിരിക്കുകയാണ് താരം. പങ്കുവെച്ച ഈ വീഡിയോയ്ക്ക് താഴെ കുഞ്ഞിന് വേണ്ടി നിരവധി ആരാധകരാണ് ആശംസകൾ അറിയിച്ചിട്ടുള്ളത്. പീകോക്കും വൈറ്റും ചേർന്ന് തരത്തിലുള്ള കോസ്റ്റ്യൂം ആണ് പിറന്നാളിന് വേണ്ടി ഒരുക്കിയിട്ടുള്ളത്. ആതിരയും ഭർത്താവും കുഞ്ഞും ഇതേ കോസ്റ്റ്യൂമിൽ തന്നെയാണ്. പിറന്നാൾ ചടങ്ങിലേക്ക് നിരവധി അതിഥികൾ എത്തുന്നതും കുഞ്ഞിന് പിറന്നാൾ സമ്മാനങ്ങൾ നൽകുന്നതും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതും എല്ലാം വീഡിയോയിൽ ദൃശ്യമാണ്.

കേക്ക് മുറിക്കുന്നതും ഒന്നിച്ച് പങ്കിടുന്നതും എല്ലാം വീഡിയോയിൽ കാണാം. കുടുംബവിളക്ക് പരമ്പരയിൽ അനിരുദ്ധിന്റെ അനിയത്തിയായി അഭിനയിച്ച താരമാണ് അമൃത നായർ. അമൃത ആതിരയുടെ കുഞ്ഞിന്റെ ചടങ്ങിന് എത്തുന്നതും സമ്മാനം കൊടുക്കുന്നതും എല്ലാം ആതിരയുടെ വ്ലോഗിലും കാണാൻ സാധിക്കും. അമ്മായി മരുമകനും നൽകുന്ന സമ്മാനം എന്ന പേരിൽ കഴിഞ്ഞ ദിവസം അമൃതയും ഈ വിശേഷങ്ങൾ തന്റെ യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകരിലേക്ക് എത്തിച്ചിരുന്നു. ആതിര ഗർഭിണിയായതിന് പിന്നാലെയാണ് കുടുംബവിളക്ക് പരമ്പരയിലെ അഭിനയം തൽക്കാലത്തേക്ക് നിർത്തിവെച്ചത്.

Rate this post