നമ്മൾ നമ്മളായ 10 വർഷങ്ങൾ.!! ‘കൂട്ട്’ ഒരു വിലപിടിച്ച വാക്കാണ്; ജീവിതത്തിലെ മറ്റൊരു സന്തോഷ നിമിഷത്തെപ്പറ്റി അശ്വതി ശ്രീകാന്ത്.!! | Aswathy Sreekanth 10 th Wedding Anniversary malayalam

Aswathy Sreekanth 10 th Wedding Anniversary malayalam : മിനിസ്ക്രീൻ താരം അവതാരിക എന്നീ നിലകളിലൊക്കെ പ്രശസ്തയായ താരമാണ് അശ്വതി ശ്രീകാന്ത്. വളരെ പെട്ടെന്ന് തന്നെ മലയാളികൾക്കിടയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുക്കുവാൻ താരത്തിന് സാധിച്ചിരുന്നു. റേഡിയോ ജോക്കിയിൽ നിന്നും അവതാരികയായി എത്തിയതോടെയാണ് അശ്വതി പ്രേക്ഷകർക്ക് സുപരിചിതയായി മാറിയത്. ശക്തമായ നിലപാടുകളിലൂടെ മറ്റുള്ളവർക്ക് പ്രചോദനം നൽകുന്ന സന്ദേശങ്ങൾ നൽകിയും എന്നും മലയാളികൾക്കിടയിൽ നിറഞ്ഞു നിൽക്കുവാൻ അശ്വതിക്ക് സാധിക്കുകയുണ്ടായി.

സമൂഹമാധ്യമങ്ങളിൽ അടക്കം സജീവമായ അശ്വതി കോമഡി ഉത്സവം, ഫ്ലവേഴ്സ് ടിവിയിൽ സംപ്രേക്ഷണം ചെയ്തിരുന്ന വെബ് സീരീസായ ചക്കപ്പഴം എന്നിവയിലൂടെയാണ് കൂടുതൽ പ്രശസ്തയായി മാറിയത്. തൻറെ വിശേഷങ്ങൾ, പുതിയ കുഞ്ഞിൻറെ കടന്നവരവും ഒക്കെ അശ്വതി സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ച കാര്യമാണ്. രണ്ടാമതൊരു കുഞ്ഞ് ജീവിതത്തിലേക്ക് വന്ന സാഹചര്യത്തിൽ ഉണ്ടായ അനുഭവങ്ങളും പുതിയ കാഴ്ചപ്പാടുകളും ഒക്കെ അശ്വതി സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു.

10 വർഷത്തെ പ്രണയത്തിനു ശേഷമാണ് അശ്വതി വിവാഹിതയായത്. ഇപ്പോൾ ജീവിതത്തിലെ മറ്റൊരു സന്തോഷകരമായ നിമിഷത്തെപ്പറ്റി മനസ്സ് തുറന്ന് എത്തിയിരിക്കുകയാണ് അശ്വതി. ഭർത്താവിനും മക്കൾക്കും ഒപ്പം വിവാഹ ജീവിതത്തിലെ 10 വർഷങ്ങൾ ആഘോഷിക്കുന്ന സന്തോഷമാണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. ഇന്ന് തന്റെ വിവാഹ വാർഷിക ദിനം ആണെന്നും അതോടൊപ്പം ഉള്ള ഒരു കുറിപ്പും താരം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചുകഴിഞ്ഞു. താരം കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്:

“ചിലപ്പോൾ കടലുപോലെ വലുതെന്നും മറ്റു ചിലപ്പോൾ ഒരു തുള്ളിയോളം തോന്നിച്ച പത്തു വർഷങ്ങൾ! അത്രയൊന്നും കഠിനം അല്ലാത്ത എന്നാൽ അത്രയൊന്നും എളുപ്പമല്ലാത്ത പത്ത് വർഷങ്ങൾ! നമ്മൾ നമ്മളായ 10 വർഷങ്ങൾ! കൂട്ട് ഒരു വിലപിടിച്ച വാക്കാണ്” എന്നാണ് താരം വിവാഹ ദിനത്തിലെ ചിത്രത്തിനും ഇപ്പോഴുള്ള പുതിയ ചിത്രത്തിന് ഒപ്പം പങ്കുവെച്ചിരിക്കുന്ന കുറിപ്പ്. പോസ്റ്റ് പങ്കു വെച്ചപ്പോൾ തന്നെ ധാരാളം ആളുകൾ താരത്തിന് ആശംസകളുമായി രംഗത്തെത്തിയിട്ടുണ്ട്.

Rate this post