ആ സിനിമ തന്നെയാണ് എൻറെ ജീവിതം; അതിജീവനത്തിന്റെ കഥയുമായി ആര്യ… | Arya Badai Real Life Story Malayalam

Arya Badai Real Life Story Malayalam:ബഡായി ബംഗ്ലാവിലൂടെ മലയാളികൾക്ക് സുപരിചിതയായി മാറിയ താരമാണ് ആര്യ. നിരവധി സിനിമകളിലും സീരിയലുകളിലും ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്ത ആര്യയെ ആളുകൾ കൂടുതൽ അടുത്തറിഞ്ഞത് ബിഗ് ബോസിലൂടെയാണ്. ബിഗ് ബോസിൽ എത്തിയതിനുശേഷം താരത്തിന് ആരാധകരും അതുപോലെതന്നെ വിമർശകരും ഒരുപോലെ ഉണ്ടാവുകയായിരുന്നു.

താരത്തിന്റെ പല നിലപാടുകളും അഭിപ്രായങ്ങളും വലിയ തോതിൽ വിമർശിക്കപ്പെട്ടിരുന്നു. ഇപ്പോൾ 90 മിനിറ്റ് എന്ന പുതിയ ചിത്രത്തിൻറെ പ്രമോഷന്റെ ഭാഗമായി തിരക്കിലാണ് ആര്യ. ഈ സാഹചര്യത്തിൽ ഒരു സ്വകാര്യ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ തന്റെ വ്യക്തിപരമായ ചില കാര്യങ്ങൾ അടക്കം തുറന്നു പറഞ്ഞു എത്തിയിരിക്കുകയാണ് താരം.പെയ്ഡ് പ്രമോഷൻ വർക്കുകളെ പറ്റിയും തനിക്ക് നേരിടേണ്ടിവന്ന് സൈബർ അറ്റാക്കുകളെ പറ്റിയും ആര്യ മനസ്സ് തുറക്കുന്നുണ്ട്.

വളരെയധികം ബുദ്ധിമുട്ടുകൾ സഹിച്ച് ഷൂട്ട് ചെയ്ത ചിത്രമാണ് 90 മിനിറ്റ്സ് എന്നാണ് ആര്യ പറയുന്നത്.കോവിഡ് മൂർച്ഛിച്ചു കഴിഞ്ഞപ്പോൾ ഒരു ക്രൂവിൽ 15 പേർ മാത്രമേ പാടുള്ളൂ എന്ന സാഹചര്യത്തിലാണ് ചിത്രം ഷൂട്ട് ചെയ്തത്. അതിജീവനത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. അതുപോലെതന്നെ ജീവിതത്തിലും ഒരുപാട് കാര്യങ്ങളിൽ നിന്ന് അതിജീവിച്ച് വന്ന ആളാണ് താനെന്ന് ആര്യ പറയുന്നു. ഭർത്താവുമായി വേർപിരിഞ്ഞതിനുശേഷം അദ്ദേഹത്തിനെ നല്ല ഒരു സുഹൃത്തായി ആണ് താൻ കാണുന്നതെന്നാണ് ആര്യ പറയുന്നത്.

അതുകൊണ്ടാണ് അദ്ദേഹം മറ്റൊരു വിവാഹം കഴിച്ചപ്പോൾ ആശംസയുമായി ഞാൻ രംഗത്തെത്തിയത്. വിമർശനങ്ങളും പരിഹാസങ്ങളും ഉന്നയിക്കുന്നവരെ ഒരിക്കലും നമുക്ക് തിരുത്താൻ കഴിയില്ല. സപ്പോർട്ട് ചെയ്യുന്നവർക്ക് ഒരുപാട് സ്നേഹം മാത്രമാണ് ഉള്ളത് എന്നും വിമർശിക്കുന്നവരോട് ഒന്നും പറയാനില്ലെന്നും ആണ് ആര്യ പറയുന്നത്. ഇതോടൊപ്പം തന്നെ പെയ്ഡ് പ്രമോഷൻ വർക്കുകളെ പറ്റിയും ആര്യ അഭിമുഖത്തിൽ മനസ്സു തുറക്കുകയുണ്ടായി.

Rate this post