അന്നും ഇന്നും ഈഫോണിൽ ബാലുച്ചേട്ടൻ മാത്രം.. വൈറലായി അനുശ്രീയുടെ ഓർമ്മക്കുറിപ്പ്!!!

സംഗീതപ്രേമികൾക്ക് ഒരു തീരാ നഷ്ടമാണ് വയലിനിറ്റ് ബാലഭാസ്‌കറിന്റെ മരണം. നിരവധി ആരാധകരാണ് അദ്ദേഹത്തിനുള്ളത്. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം അനുശ്രീയുടെ പോസ്റ്റാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്.

ബാലഭാസ്‌കറിന്റെ കടുത്ത ആരാധികയാണ് അനുശ്രീ. തന്റെ ഫോണിലെ വാൾപേപ്പറാണ് അനുശ്രീ തന്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്. വാൾപേപ്പറിൽ ബാലഭാസ്‌കറിന്റെ ചിത്രമാണ് കൊടുത്തിട്ടുള്ളത്. ഒരു ചെറുപുഞ്ചിരിയോടെയാണ് ബാലഭാസ്‌കർ തന്റെ വയലിൻ കച്ചേരി ആരംഭിക്കുക.

നിമിഷങ്ങൾക്കൊണ്ട് നന്നെ ആരാധകരുടെ മനം കവരാൻ അദ്ദേഹത്തിന് സാധിക്കും. പെട്ടെന്ന് ബാലഭാസ്‌കറിന്റെ ആ വയലിൻ നാദം നിലച്ചപ്പോൾ അത് എല്ലാവർക്കും ഒരു ഷോക്കായി മാറുകയായിരുന്നു. അപകടം സംബന്ധിച്ചുള്ള ദുരൂഹതകളെ കുറിച്ചുള്ള വാർത്തകളും പ്രേക്ഷകർക്ക് വിഷമം ഉണ്ടാക്കുന്നതായിരുന്നു.

ബാലഭാസ്‌കറിന്റെ ഫോട്ടോ വാൾപേപ്പറാക്കി വച്ചിരിക്കുന്ന തന്റെ ഫോണിന്റെ ചിത്രമാണ് അനുശ്രീ തന്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്. അന്നും ഇന്നും ഈ ഫോണിൽ ബാലുച്ചേട്ടൻ… ഒരിക്കലും മറക്കില്ല എന്ന കുറിപ്പോടെയാണ് ചിത്രം അനുശ്രീ പോസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ബാലുവിനെ കുറിച്ചുള്ള ഓർമകൾ അദ്ദേഹത്തിന്റെ സുഹൃത്തായ സ്റ്റീഫൻ ദേവസ്സിയും പങ്ക് വച്ചിരുന്നു.

Join our whatsapp group : Grouplink