താരജാഡകൾ ഇല്ലാതെ മിനിസ്ക്രീൻ താരം..!! എത്ര വലിയ താരമായാലും വന്ന വഴി മറക്കാത്ത അമൃത സൂപ്പർ… | Amrutha Nair Real Life Story
Amrutha Nair Real Life Story : ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നടി അമൃത നായർ. സോഷ്യൽ മീഡിയയിൽ ഒട്ടേറെ ആരാധകരെ സ്വന്തമാക്കിയ താരം ഏഷ്യാനെറ്റിലെ കുടുംബവിളക്ക് എന്ന പരമ്പരയിലൂടെയാണ് പ്രേക്ഷകർക്ക് സുപരിചിതയായത്. കുടുംബവിളക്കിൽ നിന്നും ഇടക്കുവെച്ച് പിൻവാങ്ങിയെങ്കിലും സ്വന്തം യൂ ടൂബ് ചാനലിലൂടെ പ്രേക്ഷകർക്കരികിൽ സ്ഥിരം വിശേഷങ്ങളുമായി എത്താറുണ്ട് താരം. വ്യത്യസ്തമായ വീഡിയോകളാണ് താരം ചാനലിലൂടെ പങ്കുവെക്കാറുള്ളത്. ഇപ്പോഴിതാ പുതിയ വീഡിയോയിൽ തന്റെ വീടും പരിസരവുമാണ് അമൃത പ്രേക്ഷകരെ കാണിച്ചിരിക്കുന്നത്. താരം തന്നെയാണ് മുറ്റമടിക്കുന്നതും മുഴുവൻ പരിസരവും വൃത്തിയാക്കുന്നതും.
വലിയൊരു നാട്ടിൻപുറമാണ് അമൃത പ്രേക്ഷകരെ കാണിച്ചിരിക്കുന്നത്. തുരുത്തുകളും പൊതുറോഡുകളും തുടങ്ങി അമൃത കാണിച്ചിരിക്കുന്ന എല്ലാ കാഴ്ചകളും പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെട്ടിരിക്കുകയാണ്. ഒരു കുടയും ചൂടി റോഡിലൂടെ നടക്കുന്ന അമൃത കാലാവസ്ഥയെയും വർണ്ണിക്കുന്നുണ്ട്. ‘ഹോ എന്തൊരു ചൂട്’ എന്നാണ് യാത്രാമധ്യേ അമൃത പ്രേക്ഷകരോട് പറയുന്നത്. വനപ്രദേശത്തിലൂടെയാണ് അമൃതയുടെ യാത്ര. നാട്ടിലെ ഒരു കനാലും അമൃത പ്രേക്ഷകരെ കാണിച്ചിട്ടുണ്ട്. അവിടെയാണ് അമൃതയും വീട്ടുകാരും തുണിയലക്കുന്നതും.

ഒരു ജാഡയുമില്ലാതെ സ്വന്തം വീടും നാടുമൊക്കെ പ്രേക്ഷകർക്ക് കാണിച്ചുകൊടുത്ത അമൃതക്ക് കമന്റ്റ് ബോക്സ് നിറയെ കയ്യടികളാണ്. എത്ര വലിയ സെലിബ്രെറ്റി ആയാലും നമ്മൾ വളർന്ന വീടും നാടുമൊന്നും മറക്കാൻ പാടില്ലെന്ന സന്ദേശം കൂടിയാണ് അമൃത നൽകുന്നതെന്ന് ഒരു ആരാധകൻ കുറിച്ചിട്ടുണ്ട്. നാട്ടിൻപുറത്ത് എല്ലാവരും കുളിക്കാൻ ആശ്രയിക്കുന്ന കുളം പോലും താരം കാണിച്ചിട്ടുണ്ട്. ഒരിക്കലും വറ്റാത്ത ആ കുളത്തെക്കുറിച്ചൊക്കെ പറയുമ്പോൾ അമൃതക്ക് നൂറുനാവാണ്.
മഴ പെയ്യുമ്പോഴും കനാൽ തുറന്നുവിടുമ്പോഴും നല്ല ഒഴുക്കുണ്ടാകുമെന്നും അമൃത പറയുന്നുണ്ട്. നാടും വീടുമൊക്കെ പ്രേക്ഷകരെ കാണിക്കാൻ വേണ്ടി വലിയ പരിശ്രമം തന്നെയാണ് അമൃത നടത്തിയിരിക്കുന്നത്. യഥാർത്ഥജീവിതം എന്ന് പറയുന്നത് ഇതൊക്കെയാണ് എന്നാണ് പലരും വീഡിയോക്ക് താഴെ കുറിച്ചിരിക്കുന്നത്. വീണ്ടും ഓർത്തെടുക്കാൻ കുട്ടിക്കാലത്തെ ഒരുപാട് ഓർമ്മകൾ പലരുടെയും മനസ്സിൽ ഉണ്ടാകുമെന്നും അമൃത പങ്കുവെച്ച വിശേഷങ്ങൾ ഏവരെയും കുട്ടിക്കാലത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്നതാണെന്നുമാണ് പ്രേക്ഷകർ പറഞ്ഞുവെക്കുന്നത്.