പാപ്പിയെ ഒറ്റക്കായി അപ്പച്ചൻ പോയിട്ട് ഒരാണ്ട്.!! മ രി ക്കില്ല, മറക്കില്ല ഇന്നച്ചൻ ഞങ്ങളുടെ മനസ്സിൽ; ചിരിയോർമ്മകളിൽ കണ്ണീരണിഞ്ഞ് ലാലേട്ടനും ദിലീപേട്ടനും.!! | Innocent Remembrance Day
Innocent Remembrance Day : തൃശ്ശൂർ ശൈലിയിലുള്ള സംഭാഷണം കൊണ്ട് മലയാളികൾക്ക് ഒരായുസ്സ് മുഴുവൻ ഓർത്തു പൊട്ടിച്ചിരിക്കാനുള്ള വക നൽകി സിനിമ മേഖലയോടും ആളുകളോടും വിട പറഞ്ഞ താരമാണ് ഇന്നസെൻറ്. രണ്ടു വർഷങ്ങൾക്കു മുൻപ് ആരോഗ്യപ്രശ്നങ്ങൾ കാരണം മലയാള സിനിമയിൽ നിന്ന് അരങ്ങൊഴിഞ്ഞ ഈ കലാകാരന് ഇന്നും മലയാളികളുടെ മനസ്സിൽ നൂറിൽ നൂറാണ് മാർക്ക്. ഹാസ്യ കഥാപാത്രവും പ്രതിനായക സ്വഭാവമുള്ള റോളുകൾ ഒക്കെയും തന്റെ കയ്യിൽ ഭദ്രമാണെന്ന് അദ്ദേഹം വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ തെളിയിക്കുകയും ചെയ്തിട്ടുണ്ട്. […]