എത്ര പോരടിച്ചാലും അവളുടെ ഉള്ളിൽ അവൻ തന്നെ; അലീന അമ്പാടി ലവ് ട്രാക്ക് വീണ്ടും പൂത്തുലയുന്നു… | Ammayariyathe Today’s Episode 7/11/2022 Malayalam

Ammayariyathe Today’s Episode 7/11/2022 Malayalam : ഒരു സസ്പെൻസ് ത്രില്ലർ സിനിമ കണ്ടിരിക്കുന്ന അതേ അനുഭൂതിയാണ് ‘അമ്മയറിയാതെ’ പരമ്പര കാണുന്ന പ്രേക്ഷകർക്ക് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്. ടെലിവിഷൻ പ്രേക്ഷകരുടെ മനം കവർന്ന അമ്മയറിയാതെ പരമ്പരയിൽ വീണ്ടും ഉദ്വേഗജനകമായ മുഹൂർത്തങ്ങളാണ് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്. പെൺവേഷം കെട്ടി ജിതേന്ദ്രൻ, ജിതേന്ദ്രനെ തളക്കാൻ അമ്പാടി, ഇവർക്കിടയിൽ നമ്മുടെ സ്വന്തം അലീന ടീച്ചർ…എന്താണെങ്കിലും അമ്മയറിയാതെ പരമ്പര അത്യന്തം നിർണായകമായ കഥാസന്ദർഭങ്ങളിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നത്.

പരമ്പരയിൽ പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന ഒന്നാണ് അദീന പ്രണയരംഗങ്ങൾ. തിരക്കിട്ട ഈ പാച്ചിലിനിടയിൽ ഇവരുടെ പ്രണയത്തിന് കൃത്യമായ സ്പേസ് കൊടുക്കാൻ രചയിതാവ് ശ്രമിക്കുന്നുണ്ട് എന്നതാണ് ഇപ്പോൾ പ്രേക്ഷകരെ അൽപ്പം സന്തോഷത്തിലാഴ്ത്തുന്ന ഒരു കാര്യം. പ്രേക്ഷകർ എന്നും കാണാൻ ആഗ്രഹിക്കുന്ന പ്രണയരംഗങ്ങളാണ് അലീന അമ്പാടി ജോഡിയുടേത്. ഇപ്പോഴിതാ അത്തരത്തിലൊരു പ്രൊമോ വീഡിയോ ചാനൽ തന്നെ പുറത്തുവിട്ടിരിക്കുകയാണ്. ഒരാളുടേത് മാത്രമല്ല ശരി, ഒരുപക്ഷേ രണ്ട് ശരികൾ ഉണ്ടാവാം.

ഇവിടെ ചിലപ്പോൾ ശരികൾ തമ്മിലുള്ള ഒരു യുദ്ധവും സംഭവിച്ചേക്കാം. അതുകൊണ്ടുതന്നെ ടീച്ചറും മാഷും തമ്മിൽ ഇടയ്ക്ക് യുദ്ധങ്ങളും ഉണ്ടായേക്കും. എന്നാൽ ഈ പോർവിളിക്കിടയിലുമുണ്ട്, ശുദ്ധമായ ഒരു പ്രണയം. ആ റൊമാൻസ് കാണാൻ പ്രേക്ഷകർക്ക് ഏറെ ഇഷ്ടവുമാണ്. പരസ്പരം വഴക്കിട്ടും തർക്കിച്ചും മുന്നോട്ടു പോകുമ്പോഴും അമ്പാടിയുടെയും അലീന ടീച്ചറുടെയും ഏറെ വൈകാരികമായ പ്രണയരംഗങ്ങൾ ഇനി പ്രേക്ഷകർക്ക് ഒരു ദൃശ്യവിരുന്ന് തന്നെ ഒരുക്കും.

നിഖിൽ നായർ, ശ്രീതു കൃഷ്ണൻ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നെഗറ്റീവ് റോളിലെത്തുന്നത് ശരത് സ്വാമിയാണ്. സുഭാഷ്, ബോബൻ ആലുമ്മൂടൻ, കീർത്തി ഗോപിനാഥ്, പാർവതി, സജിൻ ജോൺ, ആശിഷ് കണ്ണനുണ്ണി, ടി എസ്‌ രാജു തുടങ്ങിയ താരങ്ങളും പരമ്പരയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

 

Rate this post