അമ്പാടിയും അലീന ടീച്ചറും റിയൽ ലൈഫിലും ഒന്നിക്കുന്നു.!? ശ്രീതുവിനെ പ്രൊപ്പോസ് ചെയ്‌ത്‌ നിഖിൽ നായർ; വീഡിയോ കണ്ട് ഞെട്ടലോടെ ആരാധകർ.!! | Ammayariyathe Fame Sreethu Krishnan And Nikhil Nair Video Viral

Ammayariyathe Fame Sreethu Krishnan And Nikhil Nair : കുടുംബപ്രക്ഷകരുടെ ഹൃദയം കവർന്ന പ്രണയജോഡിയാണ് അമ്മയറിയാതെ പരമ്പരയിലെ അലീന ടീച്ചറും അമ്പാടി അർജുനും. ശ്രീതു കൃഷ്ണനും നിഖിൽ നായരുമാണ് ഈ കേന്ദ്രകഥാപാത്രങ്ങളെ പരമ്പരയിൽ അവതരിപ്പിക്കുന്നത്. സോഷ്യൽ മീഡിയയിലുൾപ്പെടെ ഏറെ ആരാധകരാണ് ഇവർക്കുള്ളത്. ശ്രീഖിൽ എന്നാണ് ഇവരെ ആരാധകർ സ്നേഹത്തോടെ വിളിക്കുന്നത്. മലയാളം ടെലിവിഷനിലെ കരുത്തുറ്റ നായകകഥാപാത്രമാണ് അമ്പാടിയെങ്കിൽ ഇന്നേവരെ കണ്ടിട്ടില്ലാത്ത ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ നായികയാണ് അലീന ടീച്ചർ. ശ്രീതുവും നിഖിലും ഒരുമിച്ച് ഒരു ഇൻസ്റ്റാഗ്രാം റീൽ വീഡിയോയുമായി ഇപ്പോൾ ആരാധകർക്കരികിലേക്ക് എത്തിയിരിക്കുകയാണ്.

കെ ജി എഫ് ടുവിലെ മെഹ്ബൂബ എന്ന ഗാനത്തിനാണ് ഇവർ പ്രണയാർദ്രമായ ചുവടുകൾ വെച്ചിരിക്കുന്നത്. ഇത് കണ്ടതോടെ പ്രേക്ഷകരെല്ലാം ഏറെ കൗതുകത്തിലാണ്. ശ്രീഖിലും അദീനയും എന്നുപറഞ്ഞുകൊണ്ടാണ് ഇവർ ഇൻസ്റ്റാഗ്രാമിൽ ഈ റീൽ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. റീലിന് താഴെ ആരാധകരുടെ ഒട്ടേറെ കമ്മന്റുകളാണ് പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നത്. പൊളി, സൂപ്പർ, ഞങ്ങളുടെ കൺട്രോൾ പോകുന്നു എന്ന് തുടങ്ങി ആവേശം വാരിവിതറുന്ന കമ്മന്റുകളാണ് ആരാധകർ പാസാക്കുന്നത്.

യഥാർത്ഥപ്രണയിനികളെപ്പോലെയാണ് വീഡിയോയിൽ അലീന ടീച്ചറും അമ്പാടിയും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. റിയൽ ലൈഫിൽ ഇവർ തമ്മിൽ പ്രണയം തന്നെയാണോ എന്നും ഇപ്പോൾ പ്രേക്ഷകർ ചോദിക്കുന്നുണ്ട്. അതിന്റെ സൂചനയാണോ ഇങ്ങനെയൊരു വീഡിയോയിലൂടെ നൽകിയിരിക്കുന്നതെന്നും ചോദിച്ചുവെക്കുകയാണ് പ്രേക്ഷകർ. സൗന്ദര്യവും കരുത്തും ഒരേപോലെയുള്ള, പൗരുഷത്തിന്റെ പ്രതീകമായ നായകകഥാപാത്രമാണ് അമ്മയറിയാതെയിലെ അമ്പാടി.

ഇടക്ക് വെച്ച്‌ നിഖിൽ നായർ സീരിയലിൽ നിന്ന് പിന്മാറിയപ്പോൾ പ്രേക്ഷകർ വലിയ പ്രക്ഷോഭം തന്നെ സൃഷ്ടിച്ചിരുന്നു. ഒടുവിൽ തൻറെ ആരാധകരുടെ സ്നേഹം മനസിലാക്കി നിഖിൽ സീരിയലിലേക്ക് തിരികെ വരുകയായിരുന്നു. ശ്രീതുവായുമുള്ള നിഖിലിന്റെ കോമ്പോ ആരാധകർ ഏറെ ആസ്വദിക്കുകയാണ്. എന്താണെങ്കിലും നിഖിൽ ചേട്ടൻ ശ്രീതുചേച്ചിയെ ശരിക്കും പ്രൊപ്പോസ് ചെയ്തോ, ചേച്ചി അത്‌ അക്‌സെപ്റ്റ് ചെയ്തോ എന്നൊക്കെയാണ് ഇപ്പോൾ ആരാധകരുടെ ചോദ്യങ്ങൾ.

Rate this post