മുട്ടകൾ സംരക്ഷിക്കാൻ ട്രാക്ടറിനു മുന്നിൽ സ്വന്തം ജീവൻ പോലും നോക്കാതെ ചിറകു വിരിച്ചു നിന്ന അമ്മ പക്ഷി.!!

മുട്ടകൾ സംരക്ഷിക്കാൻ സ്വന്തം ജീവൻ പോലും പണയം വെച്ച് ട്രാക്ടറിനു മുന്നിൽ ചിറകു വിരിച്ചു പറന്നു ചെല്ലുന്ന ഒരു അമ്മപ്പക്ഷിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. സ്വന്തം ജീവൻ പോലും പണയപ്പെടുത്തിയാണ് ഈ പക്ഷി തൻറെ മുട്ടകൾ സംരക്ഷിക്കാം ശ്രമിക്കുന്നത്.

ചൈനയിലെ ഒരു നഗരത്തിൽ നിന്നുള്ളതാണ് ഈ ദൃശ്യങ്ങൾ. ട്രാക്ടറിന് മുമ്പിൽ എത്തുന്ന ഈ പക്ഷി ഡ്രൈവറെ പോലും അതിശയപ്പെടുത്തി. സാധാരണ രീതിയിൽ വാഹനങ്ങൾ കണ്ടാൽ പക്ഷികൾ പറന്നു മാറുകയാണ് പതിവ്.

എന്നാൽ ഈ പക്ഷി ചിറക് വിരിച്ചു നിൽക്കുകയാണ് ചെയ്യുന്നത്. പക്ഷിയുടെ അസാധാരണമായ പ്രവൃത്തി കണ്ട ശ്രദ്ധിച്ചപ്പോഴാണ് മുന്നിലായി മണലിൽ പക്ഷിയുടെ കൂടും മുട്ടകൾ കാണുന്നത്. അപ്പോൾ മാത്രമാണ് മുട്ടകൾ സംരക്ഷിക്കാനായിരുന്നു പക്ഷിയുടെ ശ്രമമെന്ന് മനസിലായത്.

മുട്ടകളും കൂടും സംരക്ഷിക്കുക മാത്രമല്ല പക്ഷിക്ക് കുടിക്കാൻ വെള്ളവും നൽകിയാണ് ഡ്രൈവർ അവിടെ നിന്ന് പോകുന്നത്. സഹജീവികളോടുള്ള മനുഷ്യൻറെ സമീപനവും മുട്ട സംരക്ഷിക്കാനുള്ള പക്ഷിയുടെ ശ്രമവുമാണ് ഈ വീഡിയോയിൽ കാണുന്നത്.