ആരോഗ്യമുള്ള ഒരു കുഞ്ഞിനെ വേണം.!! ആദിയോഗി ശിവ പ്രതിമക്ക് മുന്നിൽ ധ്യാനനിരതയായി അമലാ പോൾ; നിറവയറിൽ മഹാദേവന് ധാര നടത്തി താരം.!! | Amala Paul At Isha Foundation

Amala Paul At Isha Foundation : മലയാളത്തിലെ യുവ നായികമാരുടെ ഇടയിൽ വളരെയധികം ജനശ്രദ്ധ നേടിയ നായികയാണ് നടി അമല പോൾ. സംവിധായകൻ ലാൽ ജോസാണ് അമല പോളിനെ മലയാള സിനിമയ്ക്ക് നൽകിയത്.

പിന്നീട് മലയാളത്തിൽ കൂടാതെ തമിഴിലും തെലുങ്കിലും ഒക്കെയായി നിരവധി ചിത്രങ്ങളിലും താരം അഭിനയിച്ചിരുന്നു. ഈ അടുത്താണ് താരം രണ്ടാമത് വിവാഹിതനായത്. ജഗത് ദേശായി എന്നാണ് താരത്തിന്റെ ഭർത്താവിന്റെ പേര്. വിവാഹത്തിന് പിന്നാലെ താൻ ഗർഭിണി ആണെന്നുള്ള സന്തോഷ വാർത്തയും ആരാധകർക്കായി താരം പങ്കുവെച്ചു.

ഇരുവരും ഇപ്പോൾ തന്റെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്. അമലാപോൾ നായികയാവുന്ന പൃഥ്വിരാജ് ചിത്രം ആട് ജീവിതം മാർച്ച് 28ന് റിലീസ് ആവുകയാണ്. ബ്ലെസ്സി ആണ് ഈ ചിത്രത്തിന്റെ സംവിധായകൻ. ഏറെ വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് ചിത്രം റിലീസിന് ഒരുങ്ങുന്നത്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചുമായി ബന്ധപ്പെട്ട വിശേഷങ്ങൾ കഴിഞ്ഞ ദിവസമാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. സിനിമയെക്കുറിച്ച് താരം നടത്തിയ പരാമർശങ്ങളും വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു.

അതിനിടയിലാണ് ഇപ്പോൾ താരത്തിന്റെ മറ്റൊരു വീഡിയോ പ്രേക്ഷകശ്രദ്ധ നേടുന്നത്. താരവും ഭർത്താവ് ജഗതും ഒന്നിച്ച് കോയമ്പത്തൂരിലെ ആദിയോഗി ഇഷാ ഫൗണ്ടേഷനു മുന്നിൽ ധ്യാനം നടത്തുന്ന ഒരു വീഡിയോ ആണ് ഇത്. മഹാശിവരാത്രി അനുബന്ധിച്ച് ശ്രദ്ധേയമായ ഒരു വീഡിയോയാണിത്. “ഈ മഹാശിവരാത്രിയിൽ ശിവനും ശക്തിയും ദിവ്യശക്തിയെ ആശ്ലേഷിക്കുന്നു. ആദിയോഗിയുടെ കൃപയാൽ അനുഗ്രഹിക്കപ്പെട്ടു”. എന്നാണ് പ്രിയതാരം വീഡിയോക്കൊപ്പം കുറിച്ചത്. പങ്കുവെച്ച വീഡിയോയ്ക്ക് താഴെ നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.