നടൻ അർജുന്റെ മകൾക്ക് ആഡംബര വിവാഹം; ഐശ്വര്യയെ താലികെട്ടി സ്വന്തമാക്കി നടൻ ഉമാപതി, അർജുന പുത്രി ഇനി നടൻ തമ്പി രാമയ്യയുടെ മരുമകൾ.!! | Aishwarya Arjun And Umapathy Get Married

Aishwarya Arjun And Umapathy Get Married : ആക്ഷൻ ഹീറോ അർജൻ ശർമയുടെ മകൾ ഐശ്വര്യയും നടൻ തമ്പി രാമയ്യയുടെ മകൻ ഉമാപതി രാമയ്യയും വിവാഹിതരായി. ഇരുവരും വളരെ കാലങ്ങളായി നല്ല സൗഹൃദത്തിൽ ആയിരുന്നു. വിവാഹ ചടങ്ങിൽ ഈ ഇവരുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമാണ് പങ്കെടുത്തത്. അർജുൻ സർജ നിർമിച്ച ഹനുമാൻ ക്ഷേത്രത്തിൽ വെച്ചാണ് ഇവരുടെ വിവാഹം നടത്തിയത്.

സൗഹൃദത്തിനപ്പുറം നീണ്ടനാളത്തെ പ്രണയത്തിന് ഒടുവിലാണ് ഇവർ വിവാഹിതരായത് എന്നാണ് റിപ്പോർട്ടുകൾ. വിവാഹത്തിൽ നിരവധി താരങ്ങളാണ് പങ്കെടുത്തത്. സമുദ്ര കനി വിശാലിന്റെ പിതാവ് ജികെ റെഡ്ഡി, മുതിർന്ന നടൻ വിജയകുമാർ, കെ എസ് രവികുമാർ എന്നിവരും വിവാഹത്തിന് എത്തി. വിവാഹ വിരുന്ന് ജൂൺ 14ന് ചെന്നൈയിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിൽ വെച്ച് നടക്കുമെന്ന് ആണ് വിവരം. സിനിമ രാഷ്ട്രീയ സാംസ്കാരിക മേഖലയിലെ പ്രമുഖർ ഈ ചടങ്ങിൽ പങ്കെടുക്കും.

2013ലാണ് ഐശ്വര്യ പാട്ടത്ത്‌ യാന എന്ന ചിത്രത്തിലൂടെ സിനിമ അരങ്ങേറ്റം നടത്തിയത്. തുടർന്ന് 2018ൽ അർജുൻ തന്നെ നായകനായ പ്രേമ ബര്ഹ എന്ന ചിത്രത്തിലാണ് ഐശ്വര്യ അഭിനയിച്ചത്. ഈ ചിത്രത്തിന്റെ കന്നട പതിപ്പ് പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. അധകപ്പെട്ടത് മഗാജനങ്ങളെ എന്ന സിനിമയിലൂടെ 2014 ഉമാധി രാമയ്യ സിനിമ മേഖലയിലേക്ക് എത്തിയത്.

തുടർന്ന് മണിയാർ കുടുംബം തിരുമണം തണ്ണിവണ്ടി എന്നീ സിനിമകളിലൂടെ നിരവധി ആരാധകരെ സമ്പാദിക്കുകയുണ്ടായി. ഇൻസ്റ്റഗ്രാമിലൂടെ ഐശ്വര്യ തന്നെയാണ് വിവാഹ ചിത്രങ്ങൾ ആരാധകരുമായി പങ്കുവെച്ചത്. ഒരു നടൻ എന്നതിലുപരിയായി ഡാൻസർ കൊറിയോഗ്രാഫർ എന്നീ മേഖലകളിലും ശ്രദ്ധേയനായ താരമാണ് ഉമാപതി രാമയ്യ. കൂടാതെ താരം ആയോധനകലയിലും പ്രാവീണ്യം നേടിയിട്ടുണ്ട്. ഇരുവരുടെയും വിവാഹനിശ്ചയം 2023 ഒക്ടോബറിൽ നടന്നിരുന്നു.