മകളുടെ ആ ആഗ്രഹം നിറവേറ്റാൻ എനിക്ക് ഇതുവരെ സാധിച്ചിട്ടില്ല; നടൻ പ്രിത്വിരാജ് സുകുമാരൻ മനസ് തുറക്കുന്നു… | Alankrita Prithviraj

Alankrita Prithviraj : പ്രിത്വിരാജ് സുകുമാരൻ – സുപ്രിയ മേനോൻ ദമ്പതികളുടെ ഏക മകളാണ് ആലി എന്ന് വിളിക്കുന്ന അലംകൃത. സിനിമ തിരക്കുകൾക്കിടയിലും കുടുംബത്തോടൊപ്പം ചെലവഴിക്കാൻ സമയം കണ്ടെത്തുന്ന വ്യക്തിയാണ് പ്രിത്വിരാജ്. പ്രിത്വിരാജും സുപ്രിയയും പങ്കുവെക്കുന്ന സോഷ്യൽ മീഡിയ പോസ്റ്റുകളിൽ നിന്ന് അലംകൃത മലയാളികൾക്കിടയിൽ സുപരിചിതയാണ്. എന്നിരുന്നാലും, തങ്ങളുടെ മകളുടെ സ്വകാര്യതക്ക് പ്രാധാന്യം നൽകുന്ന ദമ്പതികൾ, മകളുടെ മുഖം വ്യക്തമാകുന്ന ചിത്രങ്ങൾ അധികം പങ്കിടാറില്ല.

ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ‘ജന ഗണ മന’ എന്ന ചിത്രമാണ് പ്രിത്വിരാജിന്റേതായി ഇനി ബിഗ് സ്‌ക്രീനിൽ റിലീസ് ചെയ്യാനൊരുങ്ങുന്ന ചിത്രം. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി പ്രിത്വിരാജ് പങ്കെടുത്ത അഭിമുഖത്തിൽ, നടൻ തന്റെ മകളെ കുറിച്ച് വാചാലയായി. ആലിയെ ഇപ്പോൾ പഴയ പോലെ പറ്റിക്കാൻ കഴിയില്ല എന്നാണ് പ്രിത്വിരാജ് പറയുന്നത്.

“ആലിക്ക് ഇപ്പോൾ 7 വയസ്സായി. പണ്ടൊക്കെ അവൾ ചില കാര്യങ്ങൾക്ക് വാശി പിടിക്കുമ്പോൾ അവളെ എന്തെങ്കിലും പറഞ്ഞ് പറ്റിക്കാമായിരുന്നു. എന്നാൽ, ഇപ്പോൾ അത് നടക്കില്ല എന്ന് സുപ്രിയയും പറയാറുണ്ട്,” പ്രിത്വിരാജ് പറയുന്നു. സിനിമ തിരക്കുകൾക്കിടയിൽ കുടുംബത്തോടൊപ്പം ചിലവഴിക്കാനും സമയം കണ്ടെത്താറുണ്ട് എന്ന് പറഞ്ഞ പ്രിത്വിരാജ്, എന്നിരുന്നാലും തന്റെ മകളുടെ ഏറ്റവും വലിയ ആഗ്രഹം നിറവേറ്റാൻ തനിക്ക് ഇതുവരെ സാധിച്ചിട്ടില്ല എന്ന് പറയുന്നു.

“അവൾ (അലംകൃത) ഒരു അച്ഛക്കുട്ടിയാണ്‌. വീട്ടിലുണ്ടാകുന്ന സമയത്ത് ഞാനും സുപ്രിയയും എപ്പോഴും അവളുടെ കാര്യങ്ങൾ നോക്കി അവൾക്ക് ചുറ്റും ഉണ്ടാകണം എന്നാണ് അവൾ പറയാറുള്ളത്. എന്നാൽ, അവളുടെ ഏറ്റവും വലിയ ആഗ്രഹം, അവളുടെ വെക്കേഷൻ സമയത്ത് ഞാൻ എപ്പോഴും അവളുടെ കൂടെ ഉണ്ടാവണം എന്നാണ്. ആ സമയത്ത് ഷൂട്ടിംഗിനൊന്നും പോകരുത് എന്ന് അവൾ പറയും. എന്നാൽ, അവളുടെ ആ ആഗ്രഹം നിറവേറ്റാൻ എനിക്ക് ഇതുവരെ സാധിച്ചിട്ടില്ല,” പ്രിത്വിരാജ് പറഞ്ഞു.