വിഘ്‌നേശ്വരനെ വണങ്ങി പുതിയ തുടക്കം.!! ബിഗ്ഗ്‌ബോസ് വീട്ടിൽ നിന്ന് സ്വന്തം വീട്ടിലേക്ക് അഖിൽ മാരാർ; പാലുകാച്ചി ഗൃഹപ്രവേശം നടത്തി മാരാരും ലക്ഷ്മിയും.!! | Akhil Marar New House Warming

Akhil Marar New House Warming : യുവ സംവിധായകനായ അഖിൽമാരാർ ബിഗ്ബോസ് സീസൺ 5-ൽ വന്നതോടെയാണ് പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയത്. ഡോക്ടർ ബിജുവിൻ്റെ സംവിധാനത്തിൽ 2013 ൽ പുറത്തിറങ്ങിയ പേരറിയാത്തവർ എന്ന ചിത്രത്തിൻ്റെ സഹസംവിധായകനായിട്ടായിരുന്നു അഖിലിൻ്റെ അരങ്ങേറ്റം.

എന്നാൽ 2021 ൽ ജോജു ജോർജിനെ നായകനാക്കി അഖിൽ മാരാർ സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘ഒരു താത്വിക അവലോകനം’. ഈ ചിത്രത്തിൻ്റെ കഥയും, തിരക്കഥയും സംഭാഷണവും താരം തന്നെയായിരുന്നു. ബിസൈഡ്സ്, ലിഫ്റ്റ് എന്നീ രണ്ട് ഷോർട്ട് ഫിലിമുകളും താരത്തിൻ്റേതായിരുന്നു. സംവിധാന രംഗത്ത് കടന്നു വന്നിട്ടും, പ്രേക്ഷകർ ഈ സംവിധാനകനെ കൂടുതൽ അറിഞ്ഞത് ബിഗ്ബോസ് സീസൺ 5 ൽ വന്നതോടുകൂടിയാണ്.

സീസൺ 5-ലെ വിന്നർ പട്ടവും അഖിലിനായിരുന്നു ലഭിച്ചത്. ബിഗ് ബോസിന് ശേഷം അഖിൽ മാരാർ പങ്കുവെയ്ക്കുന്ന വിശേഷങ്ങളൊക്കെ പ്രേക്ഷകർ കൈ നീട്ടി സ്വീകരിക്കാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവെച്ച ഒരു വാർത്തയാണ് പ്രേക്ഷ ശ്രദ്ധ പിടിച്ചുപറ്റുന്നത്.കൊച്ചിയിലെ പുതിയ ഫ്ലാറ്റിലെ വിശേഷങ്ങളുമായാണ് താരം എത്തിയിരിക്കുന്നത്. പാലുകാച്ചൽ ചടങ്ങിൻ്റെ വിശേഷങ്ങളൊക്കെയായാണ് താരം വന്നിരിക്കുന്നത്. ‘കഴിഞ്ഞ വർഷം മാർച്ച് 25ന് ബിഗ്ബോസിലും, ഈ വർഷം സ്വന്തം വീട്ടിലും’ എന്ന ക്യാപ്ഷനാണ് താരം വീഡിയോയ്ക്ക് നൽകിയിരിക്കുന്നത്.

മാർച്ച് 25ന് വീട്ടിൽ താമസിക്കണമെന്ന ആഗ്രഹം കൊണ്ട് 20 ദിവസം കൊണ്ടാണ് പണിയൊക്കെ പൂർത്തികരിച്ച് മാർച്ച് 25 ന് രാവിലെ 3 മണിക്ക് ഇൻറീരിയർപൂർത്തിയാക്കി വീടൊരുക്കി തന്ന etilite interior ഡിസൈനറായ അജിക്ക് നന്ദി പറയുകയും ചെയ്യുന്നുണ്ട്. ബിഗ്ബോസ് സീസൺ 5 ലെ താരങ്ങളൊക്കെ പങ്കെടുത്ത ഫങ്ങ്ഷനായിരുന്നു അത്. ബിഗ് ബോസ് ആരാധകർ അഖിലിന് ആശംസകൾ അറിയിച്ചതിന് പിന്നാലെ ബിഗ്ബോസ് സീസൺ 5 ലെ എല്ലാവരേയും കാണാൻ കഴിഞ്ഞതിൻ്റെ സന്തോഷവും പങ്കുവയ്ക്കുന്നുണ്ട്.