പ്രശസ്‌ത ഗായകൻ അക്ബർ ഖാൻ വിവാഹിതനായി.!! മലയാളി പയ്യന് വധു ഹിന്ദിക്കാരി ഫ്രം യുപി; പഞ്ചാബി സ്റ്റൈലിൽ മുഖം മറച്ച് വിവാഹം.!! | Akbar Khan Marriage

Akbar Khan Marriage : മലയാള ടീവി പ്രേക്ഷകർ ഏറെ ഇഷ്ടപ്പെട്ട റിയാലിറ്റി ഷോ ആയിരുന്നു സീ കേരളം ചാനലിൽ സംപ്രേക്ഷണം ചെയ്ത സംഗീത റിയാലിറ്റി ഷോ സരിഗമപ. സുജാത, ഗോപി സുന്ദർ, ഷാൻ റഹ്മാൻ എന്നിവർ ജഡ്ജസ് ആയെത്തിയ ഈ ഷോ ഐഡിയ സ്റ്റാർ സിങ്ങറിന് ശേഷം ഏറ്റവും കൂടുതൽ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ റിയാലിറ്റി ഷോ കൂടി ആയിരുന്നു.

സംഗീതവും തമാശയും ഒക്കെയായി പ്രേക്ഷകർ ഏറ്റെടുത്ത ഷോയിലെ ഓരോ മത്സരാർഥികളും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണ്. വ്യത്യസ്തമായ ശബ്ദം കൊണ്ടും കഴിവ് കൊണ്ടും പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം പിടിച്ച ഗായകനാണ് അക്ബർ ഖാൻ. റിയാലിറ്റി ഷോയിലൂടെയാണ് കൂടുതൽ പ്രശസ്തനായതെങ്കിലും ഇന്ന് മലയാളത്തിലെ പിന്നണി ഗാന രംഗത്ത് തിളങ്ങുന്ന ഒരു ഗായകനാണ് താരം.

മാർഗം കളി, ഇടക്കാട് ബറ്റാലിയൻ, ധമാക്ക, വർക്കി തുടങ്ങിയ മലയാളം ചിത്രങ്ങളിലാണ് താരം പടിയിട്ടുള്ളത്. ഇപോഴിതാ താരത്തിന്റെ നിക്കാഹ് കഴിഞ്ഞിരിക്കുകയാണ്. ഹിന്ദിക്കാരിയായ ഡോ ഷെറിൻ ഖാൻ ആണ് താരത്തിന്റെ വധു. ഉത്തർപ്രദേശിലെ ലക്ക്നൗ ആണ് ഷെറിന്റെ സ്വദേശം. കൊച്ചിയിലാണ് ജോലി ചെയ്യുന്നത്. മൂന്ന് വർഷം നീണ്ട പ്രണയത്തിനു ശേഷമാണ് ഇരുവരും ഒരുമിച്ചത്.

ഹിന്ദി പാട്ടുകൾ പാടുമ്പോൾ ഉള്ള ഉച്ചാരണം ശരിയാക്കുന്നത് സംബന്ധിച്ചാണ് ഇരുവരും സംസാരിച്ചു തുടങ്ങിയത്. സൗഹൃദം പിന്നീട് പ്രണയം ആയി മാറുകയായിരുന്നു. ഇപ്പോൾ കഴിഞ്ഞത് ഇരുവരുടെയും നിക്കാഹ് ആണ്. എട്ട് മാസത്തിനു ശേഷം ആണ് എല്ലാവരെയും പങ്കെടുപ്പിച്ചു കൊണ്ടുള്ള ഫങ്ഷൻ നടക്കുന്നത്. വിവാഹ വിവരം അറിയിക്കാൻ സംഗീത സംവിധായകൻ ഗോപി സുന്ദറിനെ വിളിച്ചപ്പോൾ വിവാഹ സമ്മാനമായി ഗോപി സുന്ദർ അക്ബറിന് പുതിയ സിനിമയിൽ ഒരു പാട്ട് കൂടി കൊടുത്തു എന്നും താരം പറഞ്ഞു.