വാതുക്കൽ വെള്ളരിപ്രാവായ് അഹാന കൃഷ്ണ.. ഓണപ്പൊലിമയിൽ നൃത്തവീഡിയോ പങ്കു വച്ച് അഹാന.!!

കുറഞ്ഞ കാലം കൊണ്ട് മലയാള മനസ്സിനെ കീഴടക്കിയ താരമാണ് അഹാന കൃഷ്ണൻ. 2014ൽ രാജീവ് രവി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ‘ഞാന്‍ സ്റ്റീവ് ലോപ്പസ്’ എന്ന ചിത്രത്തിലൂടെയായിരുന്നു അഹാന കൃഷ്ണ ചലച്ചിത്ര അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്.

മലയാള ചലച്ചിത്ര അഭിനേതാവ് കൃഷ്ണ കുമാറിൻറെ മകളാണ് അഹാന കൃഷ്ണ. തിരുവോണദിനത്തിൽ അഹാന പങ്കുവെച്ച താരത്തിൻറെ പുതിയ ഡാൻസ് വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്.

അടുത്തിടെ റിലീസ് ആയ ‘സൂഫിയും സുജാതയും’ എന്ന ചിത്രത്തിലെ ‘വാതുക്കല് വെള്ളരിപ്രാവ്’ എന്ന ഗാനത്തിനാണ് അഹാന ചുവടു വയ്ക്കുന്നത്.‘സൂഫിയും സുജാതയും’ എന്ന ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നതിന് മുമ്പേ വൈറലായതാണ് ചിത്രത്തിലെ ‘വാതിക്കല് വെള്ളരിപ്രാവ്’ എന്നു തുടങ്ങുന്ന ഗാനം.

മലയാളസിനിമയിലെ തന്നെ അപൂർവ്വമായൊരു താരകുടുംബം എന്നു വിശേഷിപ്പിക്കാം അഹാനയുടെ കുടുംബത്തെ. ലോക്ക് ഡൌൺ കാലഘട്ടത്തിൽ അച്ഛൻ കൃഷ്ണ കുമാറിന്റെയും മക്കളുടെയും വിശേഷങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ട്.