സാരിയിൽ അതീവ സുന്ദരിയായി ​ഗുരുവായൂർ ഉണ്ണിക്കണ്ണന്റെ നടയിൽ നിന്നും മലയാളികളുടെ പ്രിയ താരം… | Ahaana Krishna Friend Marriage At Guruvayoor

Ahaana Krishna Friend Marriage : മലയാളികൾക്ക് സ്വന്തം കുടുംബത്തിലെ അം​ഗത്തെപ്പോലെ സുപരിചിതയാണ് നടി അഹാന കൃഷ്ണ. അഭിനേതാവ്, യൂട്യൂബർ തുടങ്ങി തിളങ്ങി നിൽക്കുന്ന താരം സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമാണ്. അച്ഛൻ കൃഷ്ണകുമാറിന്റെ പാത പിന്തുടർന്ന് സിനിമയിൽ എത്തിയ അഹാന വളരെ ചുരുങ്ങിയകാലം കൊണ്ട് തന്നെ പ്രേക്ഷകരുടെ ഇഷ്ട നായികമാരിൽ ഒരാളായി മാറുകയായിരുന്നു. വളരെ കുറച്ച് സിനിമകളിലെ അഭിനയിച്ചിട്ടുള്ളൂവെങ്കിലും അഹാനയ്ക്ക് പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടാൻ സാധിച്ചിട്ടുണ്ട്.

അഹാനയെപ്പോലെ തന്നെ സഹോദരിമാരും ഇന്ന് സോഷ്യൽ മീഡിയയിലെ താരങ്ങളാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇടയ്ക്കിടെ പങ്കുവയ്ക്കുന്ന വിശേഷങ്ങൾ എല്ലാം തന്നെ ക്ഷണ നേരം കൊണ്ടാണ് വെെറലാകുന്നത്. അത്തരത്തിൽ താരം പങ്കുവെച്ച ഏറ്റവും പുതിയ പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. തന്റെ കളിക്കൂട്ടുകാരിയുടെ വിവാഹ വിശേഷമാണ് അഹാന ആരാധകർക്കായി പങ്കുവച്ചിരിക്കുന്നത് അതി സുന്ദരിയായി സാരിയിൽ ​ഗുരുവായുർ നടയിൽ നിൽക്കുന്ന താരത്തിന്റെ ചിത്രങ്ങൾ ആരാധകർ ഇതിനോടകം തന്നെ ഏറ്റ് എടുത്തു കഴിഞ്ഞു.

എന്റൊപ്പം വളർന്ന മറ്റൊരുവൾ കൂടി ഇന്നലെ വിവാഹിതയായിരിക്കുന്നു എന്ന് കുറിച്ചുകൊണ്ടാണ് അഹാന മനോഹരമായ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. കൂട്ടുകാരിക്ക് വിവാഹ ആശംസ നേർന്ന താരം നവ ദമ്പതികൾക്കൊപ്പമുള്ള ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്. അഭിനേത്രി എന്നതിനപ്പുറം സംവിധാനത്തോടും താൽപ്പര്യമുള്ള അഹാന ആ മേഖലയിലും തന്റെ കഴിവ് തെളിയിച്ച് കഴിഞ്ഞു.

താരം സംവിധാനം ചെയ്ത ‘തോന്നൽ’ എന്ന മ്യൂസിക് ആൽബം അടുത്തിടെ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയിരുന്നു. 24 ലക്ഷം ഫോളോവേഴ്സാണ് ഇപ്പോൾ അഹാന കൃഷ്ണയ്ക്ക് സോഷ്യൽ മീഡിയയിലുള്ളത്. ഞാൻ സ്റ്റീവ് ലോപ്പസിലൂടെയാണ് അഹാന സിനിമ രം​ഗത്ത് പ്രത്യക്ഷപ്പെടുന്നത്. പീന്നിട് നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം ലൂക്ക എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയ താരമായി മാറുകയായിരുന്നു,