മാതൃക ദമ്പതികളായി ഭർത്താവിന്റെ കയ്യിൽ തൂങ്ങി മൈഥിലി..!! താര തിളക്കത്തിൽ കളറായി ഇഷ്ടനടിയുടെ വിവാഹ സൽക്കാരം… | Actress Mythili Wedding Reception

Actress Mythili Wedding Reception : നടി മൈഥിലിയുടെ വിവാഹ സൽക്കാരം സിനിമ ലോകത്തെ താര തിളക്കത്തിന്റെ അകമ്പടിയോടെ പ്രൗഡ ഗംഭീരുമായി നടന്നു. ഇന്നലെ (ഏപ്രിൽ 28) ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ വച്ചായിരുന്നു മൈഥിലിയും ആർക്കിടെക്റ്റ് സമ്പത്തും തമ്മിലുള്ള വിവാഹം. ഗുരുവായൂരപ്പന്റെ സന്നിധിയിൽ നടന്ന വിവാഹ ചടങ്ങുകൾക്ക് ശേഷം ഇരുവരും സമ്പത്തിന്റെ വീട്ടിലേക്ക് തിരിച്ചു. ഭർതൃ ഗ്രഹത്തിൽ വിളക്കുമായി പ്രവേശിക്കുന്ന മൈഥിലിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.

വിവാഹ ചടങ്ങിൽ അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. തുടർന്ന്, സിനിമ സഹപ്രവർത്തകർക്കും സുഹൃത്തുക്കൾക്കും വേണ്ടി മൈഥിലി കൊച്ചിയിൽ ഗ്രാന്റ് വെഡിങ് റിസപ്ഷൻ ആണ് ഒരുക്കിയത്. ചുവപ്പ് ഗൗൺ ഔട്ട്‌ഫിറ്റ്‌ ആണ് മൈഥിലി വിവാഹ സൽക്കാര ചടങ്ങിൽ ധരിച്ചത്, കറുപ്പ് നിറത്തിലുള്ള ഔട്ട്‌ഫിറ്റായിരുന്നു വരൻ സമ്പത്ത് ധരിച്ചിരുന്നത്. വിവാഹ സൽക്കാരത്തിൽ നടി അഹാന കൃഷ്ണ തന്റെ ബോയ്ഫ്രണ്ട് നിമിഷ് രവിക്കൊപ്പം എത്തിയത് ശ്രദ്ധേയമായി.

ലൂക്ക എന്ന ചിത്രത്തിന്റെ ഛായഗ്രഹകൻ കൂടിയാണ് നിമിഷ് രവി. തുടർന്ന്, നടനും സംവിധായകനുമായ സിദ്ധാർഥ് ഭരതൻ കുടുംബസമേതം വിവാഹ സൽക്കാരത്തിൽ പങ്കെടുത്തു. കാലത്ത് നടന്ന വിവാഹ ചടങ്ങുകൾ മുതൽ മൈഥിലിയുടെ അടുത്ത സുഹൃത്തും നടിയുമായ ശ്രിന്ദയും സജീവ സാന്നിധ്യമായിരുന്നു. നടി ഗ്രേസ് ആന്റണിയായിരുന്നു വിവാഹ സൽക്കാരത്തിലെ മറ്റൊരു ആകർഷണം.

മൈഥിലിയും ഗ്രേസും ഒന്നിക്കുന്ന പുതിയ ചിത്രമായ ‘ചട്ടമ്പി’യുടെ ക്രൂ മുഴുവൻ സൽക്കാരത്തിൽ പങ്കെടുത്തിരുന്നു. നടൻ അബു സലീമും വിവാഹ സൽക്കാത്തിനെത്തിയിരുന്നു. ഏറ്റവും ഒടുവിൽ, യാതൊരു താര ജാഡയുമില്ലാതെ നടൻ ജോജു ജോർജിന്റെ എൻട്രിയും ശ്രദ്ധേയമായി. നടി നടന്മാർക്ക് പുറമെ, മറ്റു നിരവധി സിനിമ അണിയറ പ്രവർത്തകരും മൈഥിലിയുടെ വിവാഹ സൽക്കാരത്തിൽ അതിഥികളായി എത്തി.