ഇത്രേം നാൾ ഞാൻ ഉണ്ടാക്കിയതെല്ലാം നാക്കിൽ തന്നല്ലേ വച്ചിരുന്നേ.!! വല്ലാണ്ട് ഭരണം വേണ്ടാട്ടാ; എന്റെ കൃഷ്‌ണൻ നായരെ കണ്മണി കുട്ടി കാസറുവാണല്ലോ വീഡിയോ ഏറ്റെടുത്ത് ആരാധകർ.!! | Actress Muktha Daughter Kiara Rinku Tomy As Nandanam Balamani

Actress Muktha Daughter Kiara Rinku Tomy As Nandanam Balamani : മലയാളി പ്രേക്ഷകരുടെ പ്രിയ നടി മുക്തയുടെ ഏക മകളാണ് കണ്മണി. ഗായിക റിമി ടോമിയുടെ സഹോദരൻ റിന്റുവിനെയാണ് മുക്ത വിവാഹം കഴിച്ചത്. ഇവരുടെ മകളാണ് കണ്മണി. റിമി ടോമിയോടൊപ്പം യൂട്യൂബ് വ്ലോഗ്ഗിലും ടീവി ഷോ കളിലുമെല്ലാം നിറ സാനിധ്യമായ കണ്മണി ഇപ്പോൾ അമ്മയെയും കൊച്ചാമ്മയെയും പോലെ തന്നെ കുടുംബത്തിലെ മറ്റൊരു സിലിബ്രിറ്റി കൂടിയാണ്.

റിമിയുടെ വ്ലോഗ്ഗുകളിൽ എല്ലാം കണ്മണിയും റിമിയുടെ സഹോദരിയുടെ മകനായ കുട്ടാപ്പിയും ഉണ്ടാകാറുണ്ട്. ഇരുവരുടെയും കുസൃതികളും തമാശകളുമെല്ലാം ചേർന്നതാണ് റിമിയുടെ യൂട്യൂബ് വ്ലോഗ്ഗുകൾ. എന്നാൽ ഇപ്പോൾ ഒരുപാട് റീലുകളുമായ് കണ്മണിയും സോഷ്യൽ മീഡിയയിൽ സജീവമാണ്. വളർന്നു വരുന്ന ഒരു നടി കൂടിയാണ് ഈ കുഞ്ഞു താരം. സുരാജ് വെഞ്ഞാറമൂട് നായകനായ പത്താം വളവ് എന്ന ചിത്രത്തിൽ ബാലതാരമായി താരം അഭിനയിച്ചിരുന്നു. അതോടെ റിമിക്കും മുക്തക്കും പുറമെ ഒരു സൂപ്പർ താരം കൂടി ഇവരുടെ വീട്ടിൽ നിന്ന് ഉദിച്ചു വന്നു.

ഇക്കഴിഞ്ഞ ദിവസം മഞ്ജു വാര്യർക്ക് പിറന്നാൾ ആശംസിച്ചു കൊണ്ട് ഒരു അടിപൊളി റീലുമായി കണ്മണി വന്നിരുന്നു. ആറാം തമ്പുരാനിലെ ഉണ്ണിമായ ആയാണ് താരം എത്തിയത്. കുഞ്ഞു ഉണ്ണിമായക്ക് വലിയ സ്വീകരണമാണ് സോഷ്യൽ മീഡിയ കൊടുത്തത്. ഒരുപാട് പേരാണ് കണ്മണിയുടെ ക്യൂട്ട് ഉണ്ണിമായയെ അഭിനന്ദിച്ചു എത്തിയത്.

എന്നാൽ ഇപ്പോഴിതാ നന്ദനത്തിലെ ബാലമണിയായി എത്തിയിരിക്കുകയാണ് കണ്മണി. ഉണ്ണിമായയ്യപ്പൊലെ തന്നെ ബാലമാണിയും തകർത്തു എന്നാണ് ആരാധകർ പറയുന്നത്. ഈ സൂപ്പർ ഹിറ്റ് റീലുകളുടെയെല്ലാം പിന്നിൽ പ്രിയ താരം മുക്ത തന്നെയാണ്. റിമിയുടെ അമ്മയുടെ റീലുകളും വൈറൽ ആകാറുണ്ട്. അതിന്റെയും അണിയറ പ്രവർത്തക മുക്ത തന്നെയാണ്. മുക്തയുടെ സിനിമയിലേക്കുള്ള തിരിച്ചു വരവിനെക്കുറിച്ച് ആരാധകർ ഇപ്പോഴും ചോദിക്കാറുണ്ട്. വിവാഹശേഷം സിനിമയിൽ അത്രയധികം സജീവമല്ല മുക്ത. എങ്കിലും കമ്പനിയുടെ എല്ലാ ഉയർച്ചക്കളുടെയും പിന്നിൽ മുക്തയുണ്ട്.