വിദേശ രാജ്യങ്ങളില്‍ ചുറ്റിക്കറങ്ങി നടി മീന; സോഷ്യൽ മീഡിയയിൽ വൈറലായി താരത്തിന്റെ വീഡിയോ… | Actress Meena Reels Goes Viral Malayalam

Actress Meena Reels Goes Viral Malayalam : വർണ്ണപകിട്ട്, ദൃശ്യം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന പ്രിയ നായികയാണ് മീന. ബാലതാരമായി സിനിമയിൽ അരങ്ങേറ്റം കുറിച്ച മീന തെന്നിന്ത്യൻ നടിയാണെങ്കിലും സ്വന്തം കുടുംബത്തിലെ അംഗത്തെ പോലെയാണ് മീനയെ കേരളത്തിലെ സിനിമാ പ്രേമികൾ സ്നേഹിക്കുന്നത്.

അഭിനയത്തിനപ്പുറം സോഷ്യൽ മീഡിയയിൽ സജീവമായ നടി പങ്കുവയ്ക്കുന്ന ചിത്രങ്ങളും പോസ്റ്റുകളും എല്ലാം ആരാധകർ ഇരുകൈയും നീട്ടിയാണ് സ്വീകരിക്കാറുള്ളത്. ഭർത്താവ് വിദ്യാസാഗർ മരിച്ചതിനുശേഷം മീന പൊതുവേദിയിലും സോഷ്യൽ മീഡിയയിലും പ്രത്യക്ഷപ്പെടുന്നത് വളരെ ചുരുക്കം മാത്രമായിരുന്നു. ഇപ്പോഴിതാ പങ്കുവെച്ച് ഒരു ഇൻസ്റ്റഗ്രാം റീലാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. രേണുക പ്രവിണിനോപ്പം ഹേയ് ഹായ് എന്ന അടിക്കുറിപ്പോടെ വ്യത്യസ്ത സ്ഥലങ്ങളിൽ നിന്ന് ഹായ് പറയുന്ന വീഡിയോയാണ് പങ്കുവെച്ചിരിക്കുന്നത്.

വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ. വൈറലായി മാറിക്കഴിഞ്ഞു. ചെന്നൈയിയാണ് മീനയുടെ സ്വദേശം. തമിഴ് വംശജനായ പിതാവ് ദുരൈരാജിന്റേയും കേരളത്തിലെ കണ്ണൂർ ജില്ലയിലെ ചിറക്കൽ പാലസിൽ നിന്നുള്ള രാജമല്ലികയാണ് മീനയുടെ അമ്മ. ബാല താരമായിട്ടായിരുന്നു മീന സിനിമയിലേക്ക് എത്തിയത്. പിന്നീട് വിവിധ ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. ഈ അടുത്ത കാലത്തായിരുന്നു മീനയുടെ ഭർത്താവ് വിദ്യാ സാ​ഗർ അന്തരിച്ചത്.

മീനയുടെ ഭർത്താവിന്റെ വിയോഗ വാർത്ത ഞെട്ടലോടെയാണ് അന്ന് സിനിമാ ലോകം കേട്ടത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ മീനയ്ക്കും ഭർത്താവ് വിദ്യാസാഗറിനും കൊവിഡ് ബാധിച്ചിരുന്നു. ഇരുവർക്കും ഒരു മളാണ് നൈനിക. അമ്മയ്ക്ക് പിന്നാലെ സിനിമയിൽ എത്തിയ നൈനിക വിജയ് നായകനായി എത്തിയ തെറി എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. അമ്മയെപ്പോലെ തന്നെ അഭിനയിച്ച തുടരാനാണ് നൈനികയുടെ ആഗ്രഹം.