ലാലേട്ടനെ കണ്ട ഉടനെ ഓടി ചെന്ന് പുറകെന്ന് കെട്ടിപിടിച്ചു നടി ലിസി!! ലാലേട്ടന് ഇപ്പോഴും ആ പഴയ സ്‌നേഹം അതുപോലെ തന്നെ ഉണ്ട്… | Actress Lissy Cute Moments With Mohanlal In Marriage Function Malayalam

Actress Lissy Cute Moments With Mohanlal In Marriage Function Malayalam : ഇപ്പോൾ അഭിനയ രംഗത്ത് ഇല്ലെങ്കിലും ലിസി എന്ന നടിക്ക് വലിയ ആരാധക പിന്തുണയാണുള്ളത്. ലിസി മലയാള സിനിമയിലെ എണ്‍പതുകളിലും തൊണ്ണൂറുകളിലും മുന്‍നിര നായികയായിരുന്നു. സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സമയത്താണ് താരം സംവിധായകന്‍ പ്രിയദര്‍ശനെ വിവാഹം കഴിച്ചത്. അധിക കാലം ആ ബന്ധം നീണ്ടുപോയിരുന്നില്ല. 2016 ൽ ആ യിരുന്നു ലിസി പ്രിയദര്‍ശന്‍ വേര്‍പിരിഞ്ഞത്.

സിനിമ മേഖലയിൽ ഇല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് താരം. എല്ലായ്‌പോഴും ലിസി തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെക്കുന്ന ചിത്രങ്ങളും എഴുത്തുകളുമൊക്കെ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിത താരത്തിന്റെതായി സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകുന്നത് ഒരു വീഡിയോ ദൃശ്യമാണ്. ഒരു വിവാഹ ചടങ്ങിന് എത്തിച്ചേർന്ന ലിസി മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിനെ കണ്ട ഉടൻ തന്നെ ഓടിപ്പോയി കെട്ടിപ്പിടിക്കുന്ന ദൃശ്യമാണ് ശ്രദ്ധ നേടുന്നത്. ഷാജി പാപ്പൻ മീഡിയ എന്ന യൂട്യൂബ് ചാനലാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ലാലേട്ടനോട് കുശലഅന്വേഷണവും നടത്തുന്നതും കാണാം. ലിസി മനോഹരമായ ഔട്ട്‌ ഫിറ്റിൽ ആണ് പാർടിക്ക് എത്തിയത്. ഏഷ്യാനെറ്റ് എംഡി കെ മാധവന്റെ മകൻ ഗൗതം മാധവാന്റെ കേരളത്തിലെ വിവാഹ സൽക്കാര ചടങ്ങിന് എത്തിയതായിരുന്നു താരങ്ങൾ ഇരുവരും. രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക മേഖലയിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. വിവാഹ ചടങ്ങിനെത്തിയ ലാലേട്ടന്റെ വീഡിയോ ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്.

കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനോടൊപ്പം നിൽക്കുന്ന ലാലേട്ടന്റെ ചിത്രവും ഇതിനോടകം ശ്രദ്ധ നേടി കഴിഞ്ഞു. ഇരട്ടചങ്കനും തോമാച്ചായനും കണ്ടുമുട്ടിയപ്പോൾ എന്നാണ് ആരാധകർ പറയുന്നത്. ഈ മാസം പത്തിന്ന് രാജസ്ഥാനിൽ നടന്ന വിവാഹത്തിൽ മലയാളം നടന്മാരായ മോഹൻലാൽ പൃഥ്വിരാജ് കൂടാതെ ഹോളിവുഡ് നടന്മാരായ അക്ഷയ് കുമാർ എന്നിവർ പങ്കെടുത്തിരുന്നു. വിവാഹ ചടങ്ങിനിടെ മോഹൻലാലും അക്ഷയ്കുമാറും ഒരുമിച്ച് ഡാൻസ് ചെയ്തത് വൈറലായിരുന്നു.

Rate this post