എല്ലാം ദേവി കടാക്ഷം.!! എന്നെ തിരഞ്ഞെടുത്തതും ദേവി തന്നെ; തൃശൂർ പെരിങ്ങോട്ടുകര വിഷ്ണുമായ ക്ഷേത്രത്തിൽ നടി ഖുശ്ബുവിന് നാരി പൂജ.!! | Actress Kushboo Sundar Nari Pooja

Actress Kushboo Sundar Nari Pooja : തെന്നിന്ത്യൻ സിനിമാലോകത്ത് തന്റേതായ ഇടം കണ്ടെത്തിയ താരമായിരുന്നു ഗുശ്ബു. സൂപ്പർ നായിക ആയി തിളങ്ങിയ താരം മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്. വെള്ളിത്തിരയിൽ ബാലതാരമായി അരങ്ങേറ്റം കുറിച്ച താരം തുടർന്ന് നടൻ രജനികാന്ത്, കമൽഹാസൻ, മമ്മൂട്ടി മോഹൻലാൽ എന്ന് തുടങ്ങി നിരവധി സൂപ്പർ താരങ്ങളുടെ നായികയായും അഭിനയ മികവ് കാഴ്ചവച്ചിട്ടുണ്ട്. തന്റെ വിവാഹത്തിന് ശേഷവും അഭിനയ മേഖലയിൽ തന്നെ സജീവമായി തുടരുന്ന താരം രാഷ്ട്രീയത്തിലും ഇപ്പോൾ സജീവമായിരിക്കുകയാണ്.

താരത്തിന്റെ വിശേഷങ്ങൾ ചിത്രങ്ങളും എല്ലാം സമൂഹ മാധ്യമങ്ങളിലൂടെ താരം ആരാധകരിലേക്ക് നിരന്തരം പങ്കുവെക്കാറുണ്ട്. താരത്തിന്റെ ഇത്തരം പോസ്റ്റുകൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്. ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത് പുതിയൊരു ചിത്രം ആണ്. തൃശ്ശൂർ പെരിങ്ങോട്ടുകര വിഷ്ണുമായ ക്ഷേത്രത്തിൽ താരം നാരീ പൂജയിൽ പങ്കെടുത്തിരുന്നു. ഈ നാരി പൂജയിൽ നിന്നും പകർത്തിയ ചിത്രങ്ങളാണ് താരം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. പൂജ നടന്നത് ഒക്ടോബർ ഒന്നാം തീയതിയാണ് എന്ന് ഖുശ്ബു പറഞ്ഞിരുന്നു.

തെരഞ്ഞെടുക്കപ്പെട്ടവരെ മാത്രമേ ഈ പൂജയിലേക്ക് ക്ഷണിക്കുകയുള്ളൂ എന്നും താരം വ്യക്തമാക്കി. തനിക്ക് ഈ പൂജയിൽ പങ്കെടുക്കാനുള്ള അവസരം ലഭിച്ചതിൽ സന്തോഷം ഉണ്ടെന്നും താരം പറഞ്ഞു. താരത്തിന്റെ പൂജയുടെ ചിത്രങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. ദൈവത്തിന്റെ ഏറ്റവും ദിവ്യമായ അനുഗ്രഹം ഉള്ളതിനാൽ തൃശ്ശൂരിൽ വിഷ്ണുമായ ക്ഷേത്രത്തിൽ വച്ച് നാരി പൂജ ചെയ്യാൻ സാധിച്ചു അത് എന്റെ ഭാഗ്യമായി ഞാൻ കരുതുകയാണ്.

ദേവി തന്നെയാണ് ആളുകളെ പൂജയിലേക്ക് ക്ഷണിക്കുന്നത് എന്നതാണ് ഇവിടുത്തെ വിശ്വാസം, ഈയൊരു അനുഗ്രഹം ലഭിച്ചതിലും ഭാഗ്യം ലഭിച്ചതിലും ക്ഷേത്രത്തിലെ എല്ലാവരോടും നന്ദി അറിയിക്കുകയാണ്. ഒരു പവർ നമ്മെ രക്ഷിക്കാനായി ദിവസവും പ്രാർത്ഥിക്കുമ്പോൾ ഉണ്ടാകും എന്ന് ഞാൻ വിശ്വസിക്കുന്നു. എന്റെ പ്രിയപ്പെട്ടവർക്കും ഈ ലോകത്തിനും സന്തോഷകരമായ കാര്യങ്ങൾ നടക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. ഇത്തരത്തിലാണ് ഖുശ്ബു തന്റെ ട്വിറ്ററിൽ പങ്കുവെച്ച കുറുപ്പിൽ വ്യക്തമാക്കിയത്.