കയ്യിൽ സ്വന്തമായി ഒരു തൊഴിൽ ഉണ്ട്.!! ഓട്ടോ ഓടിച്ചു മലയാളിയുടെ ഭാഗ്യദേവത; വീഡിയോ വൈറലാകുന്നു.!! | Kaniha Driving Auto Video Viral

Kaniha Driving Auto Video Viral : നിരവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കവർന്ന പ്രിയതാരമാണ് കനിഹ. മലയാള സിനിമ മേഖലയിൽ മാത്രമല്ല തമിഴ് സിനിമ മേഖലയിലും തന്റെ കഴിവ് തെളിയിച്ച പ്രതിഭയാണ് ഇവർ. തെലുങ്ക് ചലച്ചിത്ര മേഖലയിൽ ശ്രവന്തി എന്ന പേരിലാണ് താരം അറിയപ്പെടുന്നത്. മലയാള സിനിമയിൽ കനിഹ എന്ന നടി ശ്രദ്ധ നേടിയത് മമ്മൂട്ടി ചിത്രമായ പഴശ്ശിരാജയിലെ നായികയെ

അവതരിപ്പിച്ചു കൊണ്ടാണ്. ഒരു നടിയായി മാത്രമല്ല അവതാരകയായും കനിഹ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. തമിഴ് ചാനലുകൾ ആയ സ്റ്റാർ വിജയ് സൺ ടിവി എന്നിവയിലും അവതാരകയായി താരം എത്തിയിരുന്നു. തന്റെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിക്കാൻ പ്രിയ താരം മടിക്കാറില്ല. മുൻ അഭിനേതാവായിരുന്ന ജയ് ശ്രീ ചന്ദ്രശേഖരന്റെ സഹോദരനായ ശ്യാം

രാധാകൃഷ്ണനാണ് താരത്തിന്റെ ഭർത്താവ്. 2008ലാണ് പഴശ്ശിരാജ എന്ന സിനിമയിൽ താരം അഭിനയിക്കുന്നത്. ഒറീസ, ബാവൂട്ടിയുടെ നാമത്തിൽ,എന്നിട്ടും,എന്നിവയാണ് താരം അഭിനയിച്ച മറ്റു മലയാള സിനിമകൾ. ഇപ്പോഴിതാ താരത്തിന്റെ മറ്റൊരു വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഈ വീഡിയോ കണ്ട് ആരാധകർ ഒന്നടങ്കം അമ്പരന്നിരിക്കുകയാണ്. പ്രിയതാരം ഓട്ടോറിക്ഷ ഓടിക്കുന്ന ഒരു വീഡിയോ

ആണിത്. ലവ് യൂ സിന്തഗി എന്ന പാട്ടാണ് വീഡിയോയുടെ ബാഗ്രൗണ്ട് ആയി വെച്ചിരിക്കുന്നത്. നിരവധി കമന്റുകളാണ് ഈ വീഡിയോയ്ക്ക് താഴെ വന്നുകൊണ്ടിരിക്കുന്നത്. വളരെ രസകരമായ കമന്റുകളും ഇതിൽ ഉണ്ട്.കൈ വശം ഒരു തൊഴിൽ ഇറുക്ക്, what fun learning to ride an auto , this tuktuk- our rental ride in Srilanka for this trip എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.