ഇതാണ് ഞങ്ങളുടെ സ്വർഗരാജ്യം; വിശേഷം ദിനത്തിൽ പാലുകാച്ചി പുതിയ വീട്ടിലേക്ക്, കുഞ്ഞു ധീമഹി വന്നതിന് ശേഷം ഉത്തരക്ക് സൗഭാഗ്യങ്ങളുടെ സുവർണ്ണകാലം.!! | Actress Come Dancer Utthara Unni New House Warming Ceremony
Actress Come Dancer Utthara Unni New House Warming Ceremony : പ്രശസ്ത നർത്തകയും നടിയും അവതാരകയും ഒക്കെയായി തിളങ്ങുന്ന താരമാണ് ഉത്തര ഉണ്ണി. പ്രശസ്ത നടിയായ ഊർമിള ഉണ്ണികൃഷ്ണന്റെ ഏക മകളാണ് ഉത്തര. ഭാരതനാട്യം നർത്തകയായ ഉത്തര വവ്വാൽ പസങ്ക എന്ന തമിഴ് ചിത്രത്തിലൂടെയാണ് സിനിമ രംഗത്തേക്ക് കടന്ന് വന്നത്.
ലെനിൻ രാജിന്റെ ഇടവപ്പാതി എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്കും അരങ്ങേറ്റം കുറിച്ചു. അവതാരകയായും താരം മിനിസ്ക്രീനിൽ നിറഞ്ഞു നിന്നു. യുനെസ്കോയുടെ അന്താരാഷ്ട്ര ഡാൻസ് കൌൺസിൽ അംഗം കൂടിയാണ് താരം. നിരവധി ഷോർട് ഫിലിമുകൾ, വീഡിയോ ആൽബങ്ങൾ, ഡോക്യുമെന്ററികൾ തുടങ്ങിയവ നിർമ്മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്ട്ടുണ്ട് താരം. വളരെ മികച്ച ഒരു ക്ലാസിക്കൽ ഡാൻസർ ആയ ഉത്തരം നിരവധി അവാർഡുകൾ സ്വന്തമാക്കിയിട്ടുണ്ട്.
നിരവധി ടീവി ഷോകളിൽ ഡാൻസ് പെർഫോമൻസുകളുമായി എത്തുന്ന താരം അവതാരകയയും ടീവിയിൽ തിളങ്ങുന്നുണ്ട്. ഇപ്പോൾ എറണാകുളം കേന്ദ്രമായി പ്രവർത്തിക്കുന്ന ടെമ്പിൾ സ്റ്റെപ്സ് എന്ന ഡാൻസ് സ്കൂൾ നടത്തുകയാണ്. 2021ലാണ് താരം വിവാഹിതയായത്. ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ബിസിനസ് മാൻ ആണ് ഉത്തരയുടെ ഭർത്താവ് നിതേഷ് നായർ. 2023 ജൂലൈ 6 നാണ് ഇരുവർക്കും ഒരു പെൺകുഞ്ഞു ജനിച്ചത്. ദീമഹി നിതേഷ് നായർ എന്നാണ് കുഞ്ഞിന്റെ പേര്. തന്റെ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയിലൂടെ താരം പങ്ക് വെയ്ക്കാറുണ്ട്.
ഈയടുത്ത് താരം പങ്ക് വെച്ച കുഞ്ഞിനോടൊപ്പമുള്ള ഫോട്ടോഷൂട്ട് വൈറൽ ആയിരുന്നു. ഇപോഴിതാ കുടുംബവുമൊന്നിച്ചു പുതിയ വീട്ടിലേക്ക് താമസം മാറിയിരിക്കുകയാണ് ഉത്തര. പുതിയ വീട് പുതിയ തുടക്കം എന്ന അടിക്കുറിപ്പോടെയാണ് വീട്ടിലേക്ക് കയറി താമസിക്കുന്ന വീഡിയോ താരം പങ്ക് വെച്ചിരിക്കുന്നത്. പ്രത്യേക പൂജകളോടെയും പ്രാർത്ഥനനകളോടെയും കൂടിയാണ് താരവും കുടുംബവും തങ്ങളുടെ പുതിയ വീട്ടിൽ താമസം തുടങ്ങുന്നത്.