വിവാഹ ആഘോഷങ്ങൾക്ക് തുടക്കം; സെപ്റ്റംബറിലാണ് കല്യാണം, ദിയയുടെ കല്യാണം ഉറപ്പിച്ച് കൃഷ്ണകുമാറും കുടുംബവും.!! | Diya Krishna Pennu Kaanal

Diya Krishna Pennu Kaanal : കൃഷ്ണകുമാറിൻ്റെ മകളും സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരെ സമ്പാദിച്ച താരവുമാണ് ദിയ കൃഷ്ണ. കൃഷ്ണ കുമാറിൻ്റെ സഹോദരിമാരിൽ മൂന്നുപേരും അഭിനയരംഗത്ത് വന്നെങ്കിലും, അഭിനയത്തിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു ദിയ.

എന്നാൽ സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുള്ള താരം നിരവധി വിമർശനങ്ങൾക്കും വിധേയയായിട്ടുണ്ട്. എന്നാൽ അടുത്തിടെയായിരുന്നു ദിയ കൃഷ്ണ വിവാഹം കഴിക്കാൻ പോകുന്നു എന്ന വാർത്ത പുറത്തുവന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ സിന്ധു കൃഷ്ണ കുമാറും മക്കളും പങ്കു വയ്ക്കുന്ന വിശേഷങ്ങളൊക്കെയും നിമിഷ നേരം കൊണ്ടാണ് വൈറലായി മാറുന്നത്.

കഴിഞ്ഞ ദിവസം ദിയയുടെ വിവാഹക്കാര്യവുമായി ബന്ധപ്പെട്ട ഒരു വീഡിയോ തരം പങ്കുവച്ചിരുന്നു. സെപ്തംബറിൽ വിവാഹം നടക്കാനാണ് സാധ്യത എന്നറിയിച്ചാണ് സിന്ധു എത്തിയിരുന്നത്. അശ്വിനെ ബോയി ഫ്രണ്ടായി അറിയിച്ചതിന് പിന്നാലെ ദിയ നിരവധി വീഡിയോകളും റീലുമായി ഇൻസ്റ്റാഗ്രാമിൽ എത്തിയിരുന്നു.

എന്നാൽ ഇപ്പോഴിതാ വിവാഹ ഒരുക്കങ്ങൾക്ക് തുടക്കമായി എന്നറിയിച്ച് ദിയയും എത്തിയിരിക്കുകയാണ്. ദിയയുടെ വീട്ടിലെത്തി അശ്വിൻ്റെ വീട്ടുകാർ വിവാഹ ഒരുക്കത്തിൻ്റെ തീരുമാനത്തിലെത്തി എന്നതിൻ്റെ ചിത്രങ്ങളാണ് ഇൻസ്റ്റാഗ്രാമിൽ പങ്കിട്ടിരിക്കുന്നത്. ദിയയെ വിവാഹം കഴിക്കാൻ പോകുന്ന അശ്വിനും അശ്വിൻ്റെ സഹോദരനും കുടുംബവും അച്ഛനും അമ്മയുമാണ് ചടങ്ങിലെത്തിയത്.