ഞാൻ ധരിക്കാൻ ആഗ്രഹിച്ചിരുന്ന ഔട്ട്ഫിറ്റ് ഇതാണ്!! ഏറ്റവും പുതിയ ഗ്ലാമർ ചിത്രങ്ങളുമായി അപർണ തോമസ്… | Actress Aparna Thomas In Bali Malayalam

Actress Aparna Thomas In Bali Malayalam : സൂര്യ മ്യൂസിക്കിൽ അവതാരികയായി മലയാളികളുടെ മനം കവർന്ന താരമാണ് അപർണ തോമസ്. വളരെ പെട്ടെന്ന് തന്നെ അവതാരിക എന്ന നിലയിൽ തിളങ്ങിയ അപർണ ഒരു എയർഹോസ്റ്റ് കൂടി ആയിരുന്നു. അവതാരകനായിരുന്ന ജീവയുമായി പ്രണയത്തിലാവുകയും പിന്നീട് ഇരുവരും വിവാഹം കഴിക്കുകയും ആയിരുന്നു. വിവാഹശേഷം അഭിനയരംഗത്ത് നിന്നും താൽക്കാലികമായ ഒരു ഇടവേള എടുത്തിരുന്ന അപർണ ഇപ്പോൾ ചെറിയ ചില റോളുകളിൽ കൂടി തൻറെ രണ്ടാം തിരിച്ചുവരവ് രേഖപ്പെടുത്തി കൊണ്ടിരിക്കുകയാണ്.

അപ്പോഴും അവതാരകൻ, അഭിനേതാവ് എന്നീ നിലകളിൽ എല്ലാം ജീവ തിളങ്ങി കൊണ്ടിരിക്കുക തന്നെയാണ്. ഇരുവരും ഒന്നിച്ച് അവതാരകരായി എത്തുന്ന സി കേരളയിൽ സംപ്രേക്ഷണം ചെയ്യുന്ന മിസ്റ്റർ ആൻഡ് മിസ്സിസ് എന്ന പരിപാടിക്ക് വളരെ വലിയ ജനശ്രദ്ധ തന്നെയാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നത്. സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ എന്ന നിലയിലും ഇരുവരും ഇതിനോടകം പ്രശസ്തരാണ്.

സമൂഹമാധ്യമങ്ങളിൽ ഇവർ പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കും വീഡിയോകൾക്കും ഒക്കെ വളരെ മികച്ച പ്രതികരണം തന്നെ ലഭിക്കാറുള്ളത്. പലപ്പോഴും സ്വകാര്യ നിമിഷങ്ങൾ മറ്റുള്ളവർക്ക് മുന്നിൽ പ്രദർശിപ്പിക്കുന്നു എന്ന കാരണം കൊണ്ടാണ് ഇരുവരും ആളുകൾക്കിടയിൽ ചർച്ചാവിഷയമായി തീരുന്നത്. ഗ്ലാമറസ് വേഷങ്ങൾ ധരിക്കുന്നതുകൊണ്ട് അപർണ്ണയ്ക്കെതിരെ വലിയ തോതിലുള്ള സൈബർ ആക്രമണങ്ങൾ പോലും പല സാഹചര്യങ്ങളിലും ഉണ്ടായിരുന്നു. അതിനെയൊക്കെ ധൈര്യപൂർവ്വം തന്നെ നേരിട്ട അപർണയ്ക്ക് പൂർണ്ണപിന്തുണയുമായി ഭർത്താവ് ജീവയും ഒപ്പമുണ്ട്.

ഇരുവരുടെയും അവധി ആഘോഷ ചിത്രങ്ങൾ ഒക്കെ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായതാണ്. ഇപ്പോൾ ബാലിയിലാണ് ഇരുവരും ഉള്ളത്. സുഹൃത്തുക്കൾക്കൊപ്പം ബാലിയിൽ നിന്ന് നൃത്തം ചെയ്യുന്ന അപർണയുടെ വീഡിയോ മുൻപേ തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഞാൻ ഇവിടെ എത്തിയാൽ ഇടാൻ കൊതിച്ച ഔട്ട്ഫിറ്റ് എന്ന അടിക്കുറിപ്പോടെ ഏറ്റവും പുതിയ ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് അപർണ ഇപ്പോൾ. വളരെ വലിയ സ്വീകാര്യത തന്നെയാണ് ഇതിന് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്.