സ്റ്റാർ മാജിക്ക് അനു മോൾക്ക് വിവാഹം.!! സന്തോഷ വാർത്ത അറിയിച്ച് ലക്ഷ്‌മി നക്ഷത്ര; പുതു പെണ്ണിന്റെ നാണത്തിൽ അനുകുട്ടി വീഡിയോ വൈറൽ.!! | Anumol RS Karthu Marriage Vlog By Lakshmi Nakshathra Malayalam

Anumol RS Karthu Marriage Vlog By Lakshmi Nakshathra Malayalam : ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളാണ് അനുമോളും ലക്ഷ്മി നക്ഷത്രയും. തന്മയത്വത്തോടെയുള്ള അഭിനയവും അവതരണവുമാണ് ഇരുവരേയും പ്രേക്ഷകര്‍ക്ക് സുപരിചിതരാക്കിയത്. വ്യത്യസ്തമാര്‍ന്ന അവതരണ ശൈലിയിലൂടെ പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ അവതാരികയാണ് ലക്ഷ്മി നക്ഷത്ര കഥാപാത്രങ്ങളെ രസകരമായി അവതരിപ്പിക്കുന്നതോടൊപ്പം യഥാര്‍ത്ഥ ജീവിതത്തിലെ നിഷ്‌കളങ്കമായ ചിരിയും സംസാര ശൈലിയുമൊക്കെ അനുമോളെ പ്രേക്ഷകരുടെ പ്രിയപ്പെട്ടവളാക്കി.

ഹ്രസ്വചിത്രങ്ങളിലും സീരീസുകളിലും അഭിനയിച്ച് ഏത് വേഷവും തനിക്ക് ചേരുമെന്ന് അനുമോള്‍ തെളിയിച്ചിരുന്നു. ഫ്‌ളവേഴ്‌സ് ടിവിയിലെ സ്റ്റാര്‍ മാജിക് എന്ന പരിപാടിയിലൂടെ പ്രേക്ഷക മനസ്സില്‍ ഇടം നേടിയ രണ്ടു താരങ്ങളാണ് ഇരുവരും. സ്റ്റാര്‍ മാജിക് തിരക്കുകള്‍ക്കൊപ്പം സോഷ്യല്‍ മീഡിയയിലും സജീവമാണ് ഇവര്‍. നിരന്തരം ചിത്രങ്ങളും വീഡിയോയുമായി എത്തുന്ന ലക്ഷ്മി നക്ഷത്ര ഇത്തവണ അനുമോളുടെ വിവാഹ വിശേഷങ്ങളുമായാണ് പ്രേക്ഷകര്‍ക്കു മുന്നില്‍ എത്തുന്നത്.

അനുമോളുടെ വീട്ടിലെത്തുന്നതു മുതല്‍ അവിടുന്ന് തിരിച്ചു വരുന്നതിനു വരെയുള്ള എല്ലാ സംഭവങ്ങളും വീഡിയോയില്‍ എടുത്തു പറയുന്നു. ഒരു കുല പഴവുമായാണ് ലക്ഷ്മി അനുമോളുടെ വീട്ടിലേക്ക് വരുന്നത്. അനുവിന്റെ അമ്മയെയും ചേച്ചിയെയും ഒക്കെ വീഡിയോയില്‍ പരിചയപ്പെടുത്തുന്നുണ്ട്. അതോടൊപ്പം അനുമോളുടെ വീടും മുറികളും തുടങ്ങി വിശേഷങ്ങളെല്ലാം തന്നെ പറഞ്ഞു പോകുന്നുണ്ട്. അതിനിടയില്‍ ലൊക്കേഷനില്‍ നടന്ന തമാശകളും ഇരുവരും പങ്കുവെക്കുന്നുണ്ട്. തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയ്ക്ക് നിരവധി കമന്റുകളാണ് വന്നു കൊണ്ടിരിക്കുന്നത്.

അനു പങ്കുവെച്ച പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഏറെ സുന്ദരിയായി കേരള ട്രഡീഷണല്‍ ബ്രൈഡല്‍ സാരിയിലാണ് അനു എത്തിയിരുന്നത്. പുത്തന്‍ ട്രെന്‍ഡായ ചെക്ക് കസവ് സാരിയില്‍ അതി മനോഹരിയായ അനുവിന്റെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തത്തിരുന്നു. മലയാള ടെലിവിഷനില്‍ ജനപ്രിയ താരങ്ങളിലൊരാളാണ് അനുമോള്‍. അനുജത്തി, സീത, ഒരിടത്തൊരു രാജകുമാരി തുടങ്ങിയ പരമ്പരകളിലൂടെ ശ്രദ്ധേയയായ അനുമോള്‍ സ്റ്റാര്‍മാജിക്കിലൂടെയാണ് പ്രേക്ഷക ഹൃദയം കീഴടക്കിയത്. അവതാരക എന്ന നിലയിലും അനു മിനിസ്‌ക്രീനില്‍ തിളങ്ങിയിട്ടുണ്ട്.

4.4/5 - (5 votes)