നടി അനുശ്രീയുമായി ഉള്ള പിണക്കങ്ങൾ മറന്ന് അച്ഛൻ കുഞ്ഞിനെ കാണാൻ എത്തിയപ്പോൾ!! കണ്ണ് നിറയുന്ന ചിത്രങ്ങൾ… | Actress Anooshree Vishnu Baby Malayalam

Actress Anooshree Vishnu Baby Malayalam : നടി അനുശ്രീയുമായി ഉള്ള പിണക്കങ്ങൾ മറന്ന് അച്ഛൻ കുഞ്ഞിനെ കാണാനെത്തിയെപ്പോൾ… മലയാള മിനി സ്ക്രീൻ പ്രേഷകരുടെ പ്രിയങ്കരി ആയ നടിയാണ് അനുശ്രീ. ബാലതാരമായി തുടക്കം കുറിച്ച് നായികയായി മാറിയ താരമാണ് അനുശ്രീ എന്ന പ്രകൃതി. പൂമരത്തിങ്കൾ പക്ഷിയിൽ ജിത്തുമോൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു ആയിരുന്നു അനുശ്രീയുടെ തുടങ്ങിയത്. പിന്നീട് നായികയായും സഹനടിയായും താരം തിളങ്ങി.

ഇതിനിടെയാണ് താരത്തിന്റെ പ്രണയം പുറം ലോകം അറിയുന്നത്. സീരിയലിലെ ക്യാമറാമാൻ ആയ വിഷ്ണുവുമായി ആയിരുന്നു പ്രണയം. പിന്നീട് ഒളിച്ചോടി വിവാഹം ചെയ്തു. ഏറെ വിപ്ലവകരമായ വിവാഹമായിരുന്നു ഇവരുടേത്. അനുശ്രീ ഗർഭിണി ആയ ശേഷം ആയിരുന്നു വീട്ടുകാർ അംഗീകരിച്ചതും വീട്ടിലേക്ക് വിളിച്ച കൊണ്ടുവന്നതും. പിന്നീട് കുഞ്ഞിന്റെ നൂലുകെട്ടു പരിപാടിയിലും മറ്റും കുഞ്ഞിന്റെ അച്ഛനായ വിഷ്ണുവിനെ കണ്ടിരുന്നില്ല. വിഷ്ണുവിനെയും വിഷ്ണുവിന്റെ കുടുംബത്തെയും കാണാത്തതിൽ തുടർന്ന് ചോദ്യങ്ങൾ ഉയർന്നിരുന്നു.

നിങ്ങൾ പിരിഞ്ഞോയെന്നും പലരും ചോദിച്ചു. ഇപ്പോഴിതാ കുറച്ചായി താരത്തിന്റെ വിവാഹമോചന വാർത്തകൾ സോഷ്യൽ മീഡിയയിൽ ഇടം പിടിച്ചിരിക്കുകയാണ്. അതേസമയം ഡിവോഴ്സ്നെ കുറിച്ചുള്ള അനുശ്രീയുടെ പോസ്റ്റ് ആണ് ചർച്ചയാവുന്നത്. ‘വിവാഹ മോചനം ദുരന്തമല്ല സന്തോഷകരമല്ലാത്ത വിവാഹ ജീവിതമാണ് ദുരന്തം. സ്നേഹത്തെക്കുറിച്ച് കുട്ടികൾക്ക് മോശമായി പറഞ്ഞകൊടുക്കുന്നതും തെറ്റാണ്. വിവാഹ മോചനം കാരണം ഇതുവരെ ആരും മരിച്ചിട്ടില്ല.’ എന്നും ഉള്ള കോട്ട്സ് ഉം ആയിരുന്നു അനുശ്രീ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്.

അതൊരു മിഥ്യ ആയിരുന്നു വിശ്വസിക്കുക എന്നതിനേക്കാൾ വേദന ആണ് സത്യം അംഗീക്കരിക്കുന്നതിന്റെ വേദനയെന്നും അനുശ്രീ ക്യാപ്ഷൻ ആയി കുറിച്ച്. കൂടാതെ അനുശ്രീ യൂട്യൂബ് ചാനലിൽ ഓണാഘോഷത്തിന്റെ വിഡിയോകൾ പങ്കുവെച്ചപ്പോഴും വിഷ്ണുവിനെ കണ്ടിരുന്നില്ല. അതുകൊണ്ട്തന്നെ ഇരുവരും തമ്മിലുള്ള പ്രശ്നം പരിഹരിച്ചട്ടല്ല എന്ന് തന്നെയാണ് ആരാധകർ മനസിലാക്കിയത്. അതിനിടെയാണ് വിഷ്ണു തന്റെ കുഞ്ഞിനെ നെഞ്ചോടു ചേർത്ത് പിടിച്ചുള്ള ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. ഇതോടെ പ്രശ്നങ്ങൾ മറന്ന് കുഞ്ഞിനെ കാണാൻ എത്തിയോ എന്നാണ് ആരാധകർ അന്വേഷിക്കുന്നത്.