അപ്പച്ചിയുടെ ആഗ്രഹം സാധ്യമാക്കി അഹാന; താരത്തിന് നിറ കയ്യടികളുമായി ആരാധകർ… | Actress Ahaana Krishna Appachy’s First Flight Trip

Actress Ahaana Krishna Appachy’s First Flight Trip : വളരെ ചുരുങ്ങിയ ചിത്രങ്ങളിലൂടെ യുവജനതയുടെ മനസ്സ് കീഴടക്കിയ താരമാണ് അഹാന കൃഷ്ണ. മലയാള സിനിമകളിലൂടെ ചെറുതും വലുതുമായ വേഷങ്ങളിൽ ആരാധകരുടെ മുന്നിലെത്തി. 2014 ൽ പുറത്തിറങ്ങിയ ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി പ്രേക്ഷകരുടെ മുന്നിൽ എത്തുന്നത്. നല്ലൊരു നായിക മാത്രമല്ല നല്ലൊരു പിന്നണി ഗായിക കൂടിയാണ് താരം. നടനായ കൃഷ്ണകുമാറാണ് അഹാനയുടെ പിതാവ്.

ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, ലൂക്കാ, പതിനെട്ടാം പടി, തുടങ്ങിയവയാണ് അഹാനയുടെ മറ്റ് ചിത്രങ്ങൾ.. ലൂക്കാ എന്ന ചിത്രത്തിലെ നായിക കഥാപാത്രം പ്രേക്ഷകരുടെ ഹൃദയത്തിൽ അഹാനക്ക് പ്രത്യേകമായ ഒരു ഇടം നൽകി. ഈ ചിത്രത്തിൽ ടോവിനോയുടെ നായികയായാണ് അഹാന എത്തുന്നത്. കരി, ലോകം, തോന്നൽ എന്നിങ്ങനെ മൂന്ന് മ്യൂസിക് വീഡിയോയും അഹാന ചെയ്തിട്ടുണ്ട്. ടെലിവിഷൻ രംഗത്തും മോഡലിംഗ് രംഗത്തും സജീവമാകുന്നത് പോലെതന്നെ താരം തന്റെ സോഷ്യൽമീഡിയയിലും സജീവമാണ്.

തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാൻ താരം മറക്കാറില്ല.. വളരെ സന്തോഷം നിറഞ്ഞ കുടുംബമാണ് അഹാനയുടെത്. ഇപ്പോഴിതാ താരം തന്റെ യൂട്യൂബ് ചാനലിലൂടെ മറ്റൊരു വിശേഷമാണ് ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. അപ്പച്ചിയുടെ ആദ്യ വിമാനയാത്ര എന്ന അടിക്കുറിപ്പോടെയാണ് താരം ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 7.75 ലക്ഷം സബ്സ്ക്രൈബേർസ് ആണ് അഹാനയുടെ യൂട്യൂബ് ചാനലിൽ ഉള്ളത്.

അപ്പച്ചിയുടെ ഏറ്റവും വലിയ ആഗ്രഹം സാക്ഷാത്കരിച്ചു കൊടുക്കുന്ന അഹാനയാണ് വീഡിയോയിലുള്ളത്. അപ്പച്ചിയെയും കൊണ്ട് ചെന്നൈ വരെ വിമാന യാത്ര നടത്തുകയാണ് അഹാന. വിമാനയാത്രയ്ക്ക് മുൻപ് നടത്തുന്ന ഒരുക്കങ്ങളും, വിമാനത്തിൽ കയറിയതിനു ശേഷം ഉള്ള അപ്പച്ചിയുടെ പ്രതികരണങ്ങളും ഉൾപ്പെടുത്തിയാണ് വീഡിയോ ചെയ്തിട്ടുള്ളത്.. വീഡിയോക്ക് മികച്ച പ്രതികരണമാണ് ജനങ്ങളിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. അപ്പച്ചിയുടെ ആഗ്രഹം സാധിച്ചു കൊടുത്ത അഹാനക്ക് നിരവധിപേരാണ് ആശംസകൾ അറിയിക്കുന്നത്.