ആശുപത്രി കിടക്കയിൽ അവസാന പിറന്നാൾ ആഘോഷം.!! മാമുക്കോയയുടെ 77-ാം പിറന്നാൾ ആശുപത്രിയിൽ; കണ്ണ് നിറയാതെ കാണാനാവില്ല വീഡിയോ വൈറൽ.!! | Actor Mamukoya Last Birthday Celebration Viral Malayalam

Actor Mamukoya Last Birthday Celebration Viral Malayalam : മലയാള സിനിമയിൽ ഹാസ്യത്തിന്റെ വേറിട്ട ശൈലിയുമായി പ്രേക്ഷകർക്ക് മുൻപിൽ നിറഞ്ഞു നിന്ന താരമാണ് മാമുക്കോയ. അദ്ദേഹം ഇന്ന് ഈ ലോകത്തോട് വിട പറഞ്ഞിരിക്കുകയാണ്. നാലു പതിറ്റാണ്ട് കാലമായി സിനിമ ജീവിതത്തിൽ സജീവ സാന്നിധ്യമായിരുന്നു ഇദ്ദേഹം. കഴിഞ്ഞദിവസം മലപ്പുറം കാളികാവ് സെവൻസ് ഫുട്ബോൾ മത്സരം ഉദ്ഘാടനം ചെയ്യുമ്പോഴാണ് താരത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

ഉടനെ തന്നെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ഹൃദയാഘാതത്തോടൊപ്പം തലച്ചോറിൽ രക്തസ്രാവം കൂടി ഉണ്ടായതോടെ ഇദ്ദേഹം നമ്മെ വിട്ട് വിട പറയുകയായിരുന്നു. നിരവധി താരങ്ങളും ആരാധകരുമാണ് ഇദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നത്. നാടകരംഗത്ത് നിന്നും സിനിമയിലേക്ക് എത്തിപ്പെട്ട നടന്മാരിൽ ഒരാളാണ് ഇദ്ദേഹം. വ്യത്യസ്തമായ സംസാരശൈലി തന്നെയാണ് മാമുക്കോയയേ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആക്കി മാറ്റിയത്.

അഭിനയിക്കുന്ന ഓരോ കഥാപാത്രങ്ങളും അതിന്റെ തന്മയത്വം കൈവിടരുത് എന്ന മാമുക്കോയക്ക് നിർബന്ധമുണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ യഥാർത്ഥ കഴിവിനെ വേണ്ടവിധത്തിൽ ഉപയോഗപ്പെടുത്താൻ മലയാള സിനിമയ്ക്ക് സാധിച്ചിട്ടില്ല എന്ന് പറയുന്നത് തെറ്റുണ്ടാവില്ല. ഇപ്പോഴിതാ മാമുക്കോയയുടെ പുതിയ ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

കഴിഞ്ഞ 9 മാസങ്ങൾക്കു മുൻപ് ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന താരം ആശുപത്രി കിടക്കയിൽ വച്ച് തന്റെ പിറന്നാൾ ആഘോഷിക്കുന്ന വീഡിയോയാണിത്. അദ്ദേഹത്തിന്റെ അവസാന പിറന്നാൾ ആഘോഷിക്കപ്പെട്ടത് ഒരു ആശുപത്രി കിടക്കയിൽ വച്ചു തന്നെയായിരുന്നു. ഡോക്ടർമാരും നേഴ്സുമാരും എല്ലാവരും അന്ന് അദ്ദേഹത്തിന് ചുറ്റും നിന്നു കൊണ്ട് പിറന്നാളാശംസകൾ നേർന്നു. നിറപുഞ്ചിരിയോടെ കേക്ക് മുറിച്ച് അടുത്ത് നിൽക്കുന്നവർക്ക് പകർന്നു നൽകുന്ന മാമുക്കോയയെ ആണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്.

4.3/5 - (6 votes)