തെന്നിന്ത്യൻ താരസുന്ദരിയോടൊപ്പം ദിലീപിന്റെ അടുത്ത ചിത്രം D148. പുതിയ ചിത്രത്തിന്റെ പൂജാ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു… | Actor Dileep Upcoming Movie Pooja Malayalam

Actor Dileep Upcoming Movie Pooja Malayalam : വർഷങ്ങളായി സിനിമ മേഖലയിൽ സജീവമായ സാനിദ്ധ്യമാണ് ദിലീപ്. ജനപ്രിയ നായകൻ എന്നാണ് ദിലീപിനെ പൊതുവേ അറിയപ്പെടുന്നത്. ഹാസ്യവേഷങ്ങളും നായിക വേഷങ്ങളും വില്ലൻ വേഷങ്ങളും ഒരുപോലെ കൈകാര്യം ചെയ്തു പ്രേക്ഷക കയ്യടി നേടിയ നടനാണ് ദിലീപ്. ഏതു വേഷവും തനിക്ക് നിഷ്പ്രയാസം ചെയ്യാമെന്ന് ഇതിനോടകം തന്നെ ദിലീപ് തെളിയിച്ചു കഴിഞ്ഞു.

150ലധികം ചിത്രങ്ങളിലാണ് താരം ഇക്കാലം കൊണ്ട് അഭിനയിച്ചത്. എന്നാൽ ആ പ്രശ്നങ്ങളെ എല്ലാം നിഷ്പ്രയാസം തരണം ചെയ്തുകൊണ്ട് തന്റെ അഭിനയ ലോകത്തേക്ക് വീണ്ടും തിരിച്ചെത്തുകയാണ് നടൻ ദിലീപ്. ഏറ്റവും ഒടുവിൽ ആയ ദിലീപിന്റേതായി പുറത്തിറങ്ങിയത് ഒരു കോമഡി ചിത്രമാണ്. കേശു ഈ വീടിന്റെ നാഥൻ എന്നാണ് ചിത്രത്തിന്റെ പേര്. ഇതിലെ കോമഡി കഥാപാത്രത്തെ പ്രേക്ഷകർ ഹൃദയത്തിൽ ഏറ്റിരുന്നു.

അതിനുശേഷം പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകളിൽ ആയിരുന്നു താരം. ദിലീപും തമന്നയും ഒന്നിച്ച് അഭിനയിക്കുന്ന പുത്തൻ ചിത്രമാണ് ബാന്ദ്ര. ഈ ചിത്രത്തിന്റെ തിരക്കഥ നിർവഹിക്കുന്നത് ഉദയകൃഷ്ണനാണ്. 2023 ലാണ് ഈ ചിത്രം റിലീസ് ആവുക. ഈ ചിത്രത്തിന്റെ റിലീസിനായി പ്രേക്ഷകർ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. അതിനിടയിലാണ് ഈ പുത്തൻ വാർത്ത ദിലീപ് ആരാധികരെ പുളകം കൊള്ളിക്കുന്നത്.അത് മറ്റൊന്നുമല്ല ദിലീപിന്റെ പുത്തൻ ചിത്രം D148 ന്റെ പൂജയാണ് നടന്നിരിക്കുന്നത്.

ഈ ഈ ചിത്രം തികച്ചും ഒരു ത്രില്ലർ ആണ് എന്നാണ് നിലവിൽ ലഭിച്ചിരിക്കുന്ന വിവരം. ഈ ചിത്രത്തിലും താരത്തിന്റെ നായികയായി എത്തുന്നത് ഒരു തെന്നിന്ത്യൻ സുന്ദരിയാണ്. ദിലീപിന്റെ ഒരു വൻ തിരിച്ചുവരവ് ആകും ഈ ചിത്രം എന്നാണ് ആരാധകർ പറയുന്നത്.ദിലീപിന്റെ നായിക കഥാപാത്രമായി വേഷമിടുന്നത് നിത പിള്ളൈ ആണ് . അതുപോലെ തമിഴ് നടൻ ജീവയും ദിലീപും ഒന്നിച്ച് അഭിനയിക്കുന്ന ആദ്യ ചിത്രം കൂടിയാണ് D148. ഉടൻ എന്ന ചിത്രത്തിന്റെ സംവിധായകനായ രതീഷ് രഘുന്ദന്തൻ ആണ് D148 ഉം സംവിധാനം ചെയ്യുന്നത്.

Rate this post