ജീവിതത്തിൽ ഇത് ആദ്യത്തേത്.!! ലക്ഷ്വറി കാറൊന്നും സെറ്റാവൂല സിമ്പിൾ എസ്യുവി സ്വന്തമാക്കി നടൻ ആശിഷ് വിദ്യാർത്ഥി; വിവാഹശേഷം ആദ്യത്തെ സന്തോഷം.!! | Actor Ashish Vidyarthi New Automatic Car

Actor Ashish Vidyarthi New Automatic Car : വില്ലൻ റോളുകളിൽ നിറഞ്ഞാടുന്ന ആശിഷ് വിദ്യാർത്ഥി എല്ലാ പ്രേക്ഷകരും ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു സിനിമ നടനാണ്. ബോളിവുഡ്, തെലുങ്ക്, കന്നഡ, ബംഗാളി, മറാത്തി, ഒഡിയ, മലയാളം എന്നിങ്ങനെ നിരവധി ഫിലിം ഇൻഡസ്ട്രികളിൽ സജീവമാണ് ആശിഷ്. ജനിച്ചതും വളർന്നതുമെല്ലാം ഡൽഹിയിൽ ആണെങ്കിലും മലയാളികളുമായി അഭേദ്യമായ ഒരു ബന്ധം ഉണ്ട് ഈ താരത്തിന്. ആശിഷ് വിദ്യാർത്ഥിയുടെ പിതാവ് ഗോവിന്ദ് വിദ്യാർത്ഥി കണ്ണൂർ ധർമ്മടം സ്വദേശിയാണ്.

ധർമ്മടത്തുള്ള തറവാട് വീട് സന്ദർശിക്കാൻ ഈയടുത്ത് താരം എത്തിയത് വലിയ വാർത്ത തന്നെ ആയിരുന്നു. മികച്ച ഒരു നടൻ എന്നത് പോലെ തന്നെ മികച്ച ഒരു വ്ലോഗ്ഗർ കൂടിയാണ് അദ്ദേഹം. നിരവധി വീഡിയോകളാണ് താരം തന്റെ സോഷ്യൽ മീഡിയ പ്ലാറ്റഫോമുകളിൽ പോസ്റ്റ്‌ ചെയ്യാനുള്ളത്. 60 വയസ്സുകാരനായ ആശിഷ് ഈയിടെയാണ് രണ്ടാമത് ഒരു വിവാഹം കഴിച്ചത്. കൊൽക്കത്തയിൽ ഫാഷൻ സ്റ്റോർ നടത്തുന്ന രൂപാലിയെ ആണ് അദ്ദേഹം വിവാഹം കഴിച്ചത്. അത് കൊണ്ട് തന്നെ ഇവരുടെ വിവാഹം വലിയ വാർത്തയും ആയിരുന്നു.

തന്റെ ആദ്യ ഭാര്യയുമായി സൗഹൃദപരമായി തന്നെയാണ് പിരിയഞ്ഞതെന്നും മുന്നോട്ടുള്ള ജീവിതയാത്രയിൽ കൂടെ തനിക്ക് ഒരാളെ ആവശ്യമായത് കൊണ്ടാണ് വീണ്ടും വിവാഹിതമായതെന്നും അദ്ദേഹം പറഞ്ഞു. രണ്ടാമത് വിവാഹം കഴിച്ചതിനു ആശിഷിനെ വിമർശിച്ചു കൊണ്ട് വന്ന കമെന്റുകൾക്കെതിരെ സംസാരിക്കാൻ ആദ്യ ഭാര്യ പൈലു വിദ്യാർത്ഥി രംഗത്തെത്തിയിരുന്നു.

ഇരുവരുടെയും പക്വതയോടെയുള്ള പെരുമാറ്റം കയ്യടിയോടെയാണ് സോഷ്യൽ മീഡിയ സ്വീകരിച്ചത്. ഫിഫ്റ്റി പ്ലസ് സിന്തകി എന്ന യൂട്യൂബ് ചാനലിൽ വളരെ ആക്റ്റീവ് ആണ് ഇപ്പോൾ ആശിഷും രൂപാലിയും. തങ്ങളുടെ ഒരു സാധാരണ ദിവസം വ്ലോഗിലൂടെ കാണിച്ച താരം താൻ വാങ്ങിയ പുതിയ വണ്ടിയും ആരാധകർക്ക് പരിചയപ്പെടുത്തി കൊടുത്തു. XUV700 എന്ന വാഹനം ആണ് താരം വാങ്ങിയത്. തന്റെ ജീവിതത്തിൽ ആദ്യമായി വാങ്ങിയ ഓട്ടോമാറ്റിക് കാർ ആണ് ഇതെന്ന് താരം പറഞ്ഞു. കാറിന്റെ വില താരം വെളിപ്പെടുത്തിയില്ല. ഹൈന്ദവ ആചാരപ്രകാരം പൂജകൾ ചെയ്ത ശേഷം കാറിൽ യാത്ര പോകുന്നതും വിഡിയോയിൽ കാണാം.