ആരാധകരെ ഞെട്ടിച്ച് ഒരു വിവാഹം; വധു കല്യാണി പ്രിയദർശൻ വരൻ ശ്രീറാം, വൈറലായി വിവാഹ വീഡിയോ.!! | Kalyani Priyadarshan Sreeram Ramachandran Latest Happy News

Kalyani Priyadarshan Sreeram Ramachandran Latest Happy News : മോളിവുഡ് സിനിമ ലോകം ഇപ്പോൾ അടക്കി ഭരിക്കുന്നത് താരപുത്രന്മാരും താരപുത്രിമാരും ആണ്. മലയാളത്തിന്റെ നടന വിസ്മയം മോഹൻലാലിൻറെ മകൻ പ്രണവ് മോഹൻലാൽ എല്ലാ മലയാളികൾക്കും പ്രിയപ്പെട്ട താരമാണ്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം എന്ന ചിത്രത്തിലൂടെയാണ് താരം ശ്രദ്ധിക്കപ്പെട്ടത്. താരപുത്രൻ എന്നതിലുപരി ഒരു നടൻ എന്ന നിലയിൽ മലയാളികളുടെ ഹൃദയത്തിൽ ഇടം പിടിച്ചത്.

തമിഴ് സിനിമയിലൂടെയാണ് സംവിധായകൻ പ്രിയദർശന്റെയും നടി ലിസ്സിയുടെയും മകളായ കല്യാണി പ്രിയ ദർശൻ സിനിമ ലോകത്തേക്ക് കാലെടുത്ത് വെച്ചത്.കുടുംബ സുഹൃത്തുക്കൾ കൂടിയായ പ്രിയ ദർശന്റെയും മോഹൻലിന്റെയും മക്കൾ ആയിരുന്നത് കൊണ്ട് തന്നെ ബാല്യ കാല സുഹൃത്തുക്കൾ കൂടിയാണ് പ്രണവും കല്യാണിയും. ഇരുവരും നായികാ നയകന്മാരായി ആദ്യം അഭിനയിച്ചത് ഹൃദയം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിൽ ആയിരുന്നു. ഇതോടെ ഈ ജോഡിയെ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞിരുന്നു. ശേഷം വിനീത് ശ്രീനിവാസന്റെ ഏറ്റവും പുതിയ ചിത്രത്തിലും ഒരുമിച്ചിരിക്കുകയാണ് ഇരുവരും.

വർഷങ്ങൾക്ക് ശേഷം എന്ന ചിത്രത്തിലാണ് പ്രേക്ഷകരുടെ പ്രിയ ജോഡികൾ വീണ്ടും ഒരുമിക്കുന്നത്. ഇരുവരും ഒന്നിക്കുന്ന സിനിമകൾക്ക് പ്രത്യേക ഫാൻസ്‌ ബേസ് തന്നെയുണ്ടെന്നതാണ് സത്യം. പലപ്പോഴും കല്യാണിയും പ്രണവും തമ്മിൽ വിവാഹം എന്നുള്ള തരത്തിൽ വാർത്തകളും ഗോസിപ്പുകളും സോഷ്യൽ മീഡിയയിൽ അടക്കം ഉയർന്ന് വരാറുണ്ട്. എന്നാൽ അത്തരം സോഷ്യൽ മീഡിയ പോസ്റ്റുകളെയും ഗോസിപ്പുകളെയും കല്യാണി ഇന്റർവ്യൂകളിൽ അടക്കം തള്ളി കളയാറുണ്ട്. ഞാനും പ്രണവും ഇതൊക്കെ കണ്ടു ചിരിക്കാറുണ്ട് എന്നാണ് കല്യാണി പറയാറുള്ളത്.

എന്നാൽ ഇപ്പോൾ കല്യാണിയുടെ ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ അടക്കം തരംഗമായി മാറുന്നത്. നവവധുവിന്റെ വേഷത്തിലാണ് ഇപ്പോൾ ട്രെൻഡ് ആയിട്ടുള്ള വീഡിയോയിൽ കല്യാണി എത്തുന്നത്. വരൻ ആയി പ്രത്യക്ഷപ്പെടുന്നത് സീരിയൽ താരമായ ശ്രീറാം രാമചന്ദ്രനാണ്.ശ്രീറാം സോഷ്യൽ മീഡിയ പേജിലാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.എന്നാൽ വീഡിയോ പിന്നാലെ ഇരുവരും വിവാഹമാണോ എന്നൊക്കെ ആരാധകർ സംശയം ഉന്നയിച്ചു രംഗത്ത് വന്നിരുന്നു. പക്ഷെ ഇതൊരു പരസ്യമാണ്. പരസ്യം ഷൂട്ട്‌ വീഡിയോയാണ് ഷെയർ ചെയ്തിരിക്കുന്നത്.യെസ് ഭാരത് വെഡ്ഡിങ് കലക്ഷൻസിന്റെ ഒരു സ്പെഷ്യൽ പരസ്യത്തിലാണ് ഇപ്പോൾ കല്യാണിക്കൊപ്പം ശ്രീറാം അഭിനയിച്ചത്.ഇത് ആദ്യമായാണ് കല്യാണി പ്രിയദർശനൊപ്പം ശ്രീറാം ഒരു പരസ്യ ചിത്രത്തിൽ ഭാഗമാകുന്നത്.