ആഘോഷ നിറവിൽ ജനപ്രിയൻ കുടുംബം; നവരാത്രി ആഘോഷത്തിൽ അമ്മയേക്കാൾ സുന്ദരിയായി മീനാക്ഷി ദിലീപ്, മീനുട്ടിയെ കണ്ണെടുക്കാതെ നോക്കിനിന്ന് ആരാധകർ.!! | Dileep And Family In Navaratri Ceremony

മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന താരകുടുംബമാണ് ദിലീപിന്റെയും കാവ്യയുടെയും കുടുംബം. കമലിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലാണ് കാവ്യ ആദ്യമായി ദിലീപിന്റെ നായികയായി അഭിനയിച്ചത് പിന്നീട് ഇരുപത്തിയൊന്നോളം ചിത്രങ്ങളിൽ ഇരുവരും നയികാനായകന്മാരായി. ഒരു ബ്രേക്കിനു ശേഷം കാവ്യ തിരികെ വന്നതും പാപ്പി അപ്പച്ച എന്ന ദിലീപ് ചിത്രത്തിലൂടെയാണ്.

ബാലതാരമായി സിനിമയിലെത്തിയ കാവ്യയെ മലയാളികൾ എന്നും സ്വന്തം വീട്ടിലെ കുട്ടിയെപ്പോലെയാണ് സ്നേഹിച്ചത്. വിവാഹ ശേഷം അഭിനയം നിർത്തിയ കാവ്യ ഗൃഹഭരണവും വസ്ത്രം വ്യാപാര വ്യവസായവുമൊക്കെയി തിരക്കിലാണ്. ദിലീപ്പിനോടും മക്കളോടുമൊപ്പം ചില ഫങ്ഷനുകളിൽ പങ്കെടുക്കുമ്പോൾ ആണ് കാവ്യയെ ആരാധകർ കാണാറുള്ളത്. ഈയടുത്താണ് താരം ആദ്യമായി ഒരു സോഷ്യൽ മീഡിയ അക്കൗണ്ട് തുടങ്ങിയത്. മകൾ മഹാലക്ഷ്മിയുടെ കാര്യങ്ങൾ നോക്കി നടത്തുന്ന തിരക്കിലാണ് കാവ്യ ഇപ്പോൾ.

5 വയസ്സുകാരി മഹാലക്ഷ്മി ഇപ്പോൾ സ്കൂളിൽ പഠിക്കുകയാണ്. മൂത്ത മകൾ മീനാക്ഷി മെഡിസിനാണ് പഠനം പൂർത്തിയാക്കി തിരിച്ചെത്തിയിട്ടുണ്ട്. മീനാക്ഷിയുടെ ചില ഡാൻസ് വീഡിയോകൾ ഈയിടെ വൈറൽ ആയിട്ടുണ്ടായിരുന്നു. ഫങ്ഷനുകളിലും വിദേശ യാത്രകളിലുമെല്ലാം ദിലീപിനോടൊപ്പം കാവ്യയെയും രണ്ട് മക്കളെയും എപ്പോഴും കാണാം. താരപുത്രന്മാരും താരപുത്രിമാരും എല്ലാം സിനിമയിലേക്ക് വരുന്ന ഒരു കാലമായത് കൊണ്ട് തന്നെ മീനാക്ഷിയുടെ സിനിമ പ്രവേശനവും എപ്പോഴും ചർച്ചയാകാറുണ്ട്.

എന്നാൽ പഠനവുമായി തിരക്കിലായിരുന്ന മീനാക്ഷി അഭിമുഖങ്ങളിൽ പോലും പങ്കെടുക്കാറില്ല. എന്നാൽ ഈയടുത്ത് എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് താരം മോഡലിങ്ങുമായി എത്തിയിരുന്നു. കാവ്യയുടെ സ്വന്തം ബ്രാൻഡ് ആയ ലക്ഷ്യയുടെ മോഡൽ ആയാണ് മീനാക്ഷി എത്തിയത്. ചിത്രങ്ങൾ വേഗം തന്നെ വൈറൽ ആകുകയും ചെയ്തു. ഇപ്പോഴിതാ കല്യാണിന്റെ നവരാത്രി ആഘോഷങ്ങളിൽ മനോഹരമായി ഒരുങ്ങി എത്തിയിരിക്കുകയാണ് ദിലീപും കാവ്യയും കുടുംബവും. നിരവധി ആരാധകരാണ് സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ ഏറ്റെടുത്തത്.