പിറന്നാൾ നിറവിൽ ബഷീർ ബാഷി; ബർത്ത് ഡേ സെലിബ്രേഷന് വേണ്ടി കരുതിയ പൈസ പാവപ്പെട്ടവർക്ക് ഒരു നേരത്തെ ആഹാരത്തിനായി മാറ്റിവെക്കുന്നു, ആർഭാടമില്ലാതെ ലളിതമായി ജന്മദിനം ആഘോഷിച്ച് ബഷീർ ബാഷി.!! | Basheer Bashi Birthday Blast

Basheer Bashi Birthday Blast :കഴിഞ്ഞ ദിവസം ഇൻഫ്ലുവൻസറും മോഡലും ബിസിനസുകാരനും ആയ ബഷീർ ബാഷിയുടെ ജന്മദിനം ആയിരുന്നു. ബിഗ് ബോസിലൂടെ ആളുകൾക്ക് സുപരിചിതമായ മുഖം കഴിഞ്ഞ കുറച്ചു നാളായി സോഷ്യൽ മീഡിയയിലും സജീവസാന്നിധ്യമാണ്. താരത്തെപ്പോലെ തന്നെ അദ്ദേഹത്തിന്റെ രണ്ടു ഭാര്യമാരും സമൂഹമാധ്യമങ്ങളിൽ സജീവവും അവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ വിശേഷങ്ങൾ നിരന്തരം ആളുകളിലേക്ക് എത്തിക്കുന്നുമുണ്ട്.

അതുകൊണ്ടുതന്നെ ഇവരുടെ ജീവിതം ഒരു തുറന്ന പുസ്തകം ആണെന്ന് പറഞ്ഞാലും തെറ്റില്ല. ഇപ്പോൾ തന്റെ ജന്മദിനത്തിൽ ബഷീർ ഒരു വീഡിയോയുമായി എത്തിയിരിക്കുകയാണ്. നിരവധി പേരാണ് വീഡിയോ ഏറ്റെടുക്കുകയും അതിന് കമന്റുകൾ രേഖപ്പെടുത്തുകയും ചെയ്തത്. സാധാരണഗതിയിൽ വലിയ ആഘോഷമായിട്ടാണ് ബർത്ത് ഡേ മിക്കപ്പോഴും നടത്താറ്. എന്നാൽ ഇത്തവണത്തെ ബർത്ത് ഡേ അങ്ങനെ വേണ്ടെന്നും ഏറ്റവും വിശേഷപ്പെട്ട ദിവസങ്ങൾ കുടുംബത്തോടൊപ്പം ചെലവഴിക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ് ഞാൻ.

അതുകൊണ്ടുതന്നെ നിരന്തരമായ എന്റെ ആവശ്യവും ഇഷ്ടവും താൽപര്യത്തിൽ എടുക്കാൻ കുടുംബത്തിലുള്ളവർ സമ്മതിക്കുകയായിരുന്നു. ഏറ്റവും ഇഷ്ടപ്പെട്ട പ്രഭാതഭക്ഷണങ്ങൾ ഇടിയപ്പവും ബീഫും അല്ലെങ്കിൽ പത്തിരിയും ബീഫും ആണ്. രാവിലെ അതൊക്കെ കഴിച്ച് ഉച്ചയ്ക്ക് ഒരു നെയ്ച്ചോറോ ബിരിയാണിയോ കഴിച്ച് ആഘോഷം ലളിതമാക്കാൻ തീരുമാനിച്ചു. ബർത്ത് ഡേ സെലിബ്രേഷന് വേണ്ടി കരുതിയിരുന്ന പൈസ മറ്റുള്ളവർക്ക് ദാനം ചെയ്യുകയും അതിലൂടെ പാവപ്പെട്ടവർക്ക് ഒരു നേരത്തെ ആഹാരം കഴിക്കാൻ കഴിയും എന്നും ഞാൻ കരുതുന്നു.

അതാണ് എനിക്ക് ലഭിക്കാനുള്ള ഏറ്റവും വലിയ അനുഗ്രഹം. അതുതന്നെയാണ് ഞാൻ ചിന്തിക്കുന്നതും. അതുകൊണ്ട് വളരെ ലളിതമായി ജന്മദിനം ആഘോഷിക്കാനാണ് ഞാൻ തീരുമാനിച്ചിരിക്കുന്നത് എന്നാണ് ബഷീർ പറയുന്നത്. ഇത്രയധികം പൈസ ഉണ്ടായിട്ടും വളരെ ചുരുങ്ങിയ ആഘോഷം മാത്രം സംഘടിപ്പിച്ചതിന് ബഷീറിനെ നിരവധിപേർ പ്രശംസിക്കുന്നുമുണ്ട്. മറ്റുള്ളവർക്ക് ഒരു നേരത്തെ ആഹാരം നൽകാൻ കാണിക്കുന്ന മനസ്സ് ദൈവം കാണുമെന്നും ദീർഘായുസ്സ് ഉണ്ടാകുമെന്ന് ആണ് എല്ലാവരും പറയുന്നത്.