ഒരേയൊരു സൂപ്പർസ്റ്റാറിന്റെ അനുഗ്രഹത്തോടെ കല്യാണം; ഇതാണ് എന്റെ താലിമാല, വിവാഹ ഒരുക്കങ്ങൾ പങ്കുവെച്ച് ശ്രീവിദ്യ മുല്ലച്ചേരി.!! | Sreevidya Mullachery Wedding Preparation

അടുത്തിടെ ആണ് ശ്രീവിദ്യ മുല്ലച്ചേരിയുടെ വിവാഹം നിശ്ചയം കഴിഞ്ഞത്. ഇപ്പോൾ തങ്ങളുടെ വർഷങ്ങളായുള്ള പ്രണയം വിവാഹ ജീവിതത്തിലേക്ക് എത്താൻ ഒരുങ്ങുന്ന സന്തോഷത്തിലാണ് ശ്രീവിദ്യയും രാഹുലും. വിവാഹത്തിലേക്കുള്ള ക്ഷണം നേരത്തെ നടത്തിയിരുന്നു. മലയാളത്തിലെ പ്രമുഖ നടന്മാരായ മോഹൻലാലിനെയും മമ്മൂട്ടിയെയും, കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉൾപ്പെടെയുള്ള നിരവധി പ്രമുഖരെയും വിവാഹ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

ആദ്യം വിവാഹ ചടങ്ങിലേക്ക് ക്ഷണിച്ചത് സുരേഷ് ഗോപിയെ ആണ്. രാഹുലിനൊപ്പം പോയി തൃശ്ശൂരിൽ വെച്ച് സുരേഷ് ഗോപിയെ ക്ഷണിച്ചുകൊണ്ടാണ് വിവാഹ ക്ഷണം ആരംഭിച്ചത്. യൂട്യൂബിലും സമൂഹമാധ്യമങ്ങളിലും സജീവമായ ശ്രീവിദ്യ ചിത്രങ്ങളും വിശേഷങ്ങളും നിരന്തരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. നിലവിൽ യൂട്യൂബിൽ 4.7 ലക്ഷം സബ്സ്ക്രൈബ് ഉള്ള താരമാണ് ശ്രീവിദ്യ. തന്റെ തന്നെ യൂട്യൂബ് ചാനലിലൂടെ വിവാഹ വിശേഷങ്ങളും ഒരുക്കങ്ങളും താരം പങ്കുവെക്കുന്നത് കാത്തിരിക്കുകയാണ് ഇപ്പോൾ താരത്തിന്റെ ആരാധകരും.

അത്തരത്തിൽ താരം പങ്കുവെച്ച ഏറ്റവും പുതിയ വീഡിയോ ആണ് യൂട്യൂബ് ചാനലിലൂടെ ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്. താലിമാല മേടിക്കാൻ വന്ന നന്ദുവിനും ഫാമിലിക്കും കൊടുത്ത സർപ്രൈസ് എന്ന ക്യാപ്ഷൻ നൽകിയത് താരം വീഡിയോ പങ്കുവെച്ചത്. സത്യത്തിൽ ഇന്ന് വ്ലോഗ് എടുക്കാൻ വന്നതല്ല എന്നും ഒരു പരസ്യം എടുക്കാനായി എത്തിയതായിരുന്നു എന്നാണ് ശ്രീവിദ്യ പറയുന്നത്. അപ്പോഴാണ് നന്ദു ഫാമിലി ഒന്നിച്ച് വിവാഹത്തിനുള്ള താലിമാലയും എല്ലാം എടുക്കാനായി ജ്വല്ലറിയിലേക്ക് എത്തുമെന്ന് പറഞ്ഞത് അങ്ങനെ താൻ ഒരു വ്ലോഗ് എടുക്കുകയായിരുന്നു.

കൂടാതെ നന്ദുവിന്റെ ഫാമിലിയെ ഇതുവരെ പ്രേക്ഷകർക്ക് ശ്രീവിദ്യ പരിചയപ്പെടുത്തിയിരുന്നില്ല വിഡിയോയിലൂടെ ആരാധകർക്ക് കുടുംബത്തെയും പരിചയപെടുത്തുകയാണ്. വളരെ ചെറിയ മാല മതി എന്നാണ് ശ്രീവിദ്യ പറയുന്നത്. നിരവധി ആരാധകരാണ് ശ്രീവിദ്യ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയ്ക്ക് ചുവടെ കമന്റുകൾ നൽകി എത്തിയത്. ചേച്ചിയും കുടുംബവും എപ്പോഴും ഹാപ്പി ആയിരിക്കണം എന്നാണ് ഒരു ആരാധക കമന്റിലൂടെ പറയുന്നത്.