അപ്പോൾ ഇനി 7 സുന്ദര രാത്രികൾ; വെള്ളത്തിൽ വെച്ചൊരു സേവ് ദി ഡേറ്റ് വീഡിയോ, സന്തോഷ വാർത്ത പങ്കുവെച്ച് ശ്രീവിദ്യ മുല്ലച്ചേരിയും രാഹുലും.!! | Sreevidya Mullachery Rahul Ramachandran Save The Date

Sreevidya Mullachery Rahul Ramachandran Save The Date : സിനിമയിലൂടെയും സീരിയലുകളിലൂടെയും മലയാളികളുടെ മുന്നിൽ മികച്ച പ്രകടനം കാഴ്ചവച്ച പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. താരത്തെ കൂടുതൽ പേർ അറിഞ്ഞു തുടങ്ങിയത് സ്റ്റാർ മാജിക് എന്ന ഷോയിലൂടെ ആണ്. അഭിനയത്തിന് പുറമേ അവതരണ മികവിലും ശ്രദ്ധ നേടിയ താരം സമൂഹ മാധ്യമങ്ങളിലും സജീവമായ സെലിബ്രിറ്റി ആണ്.

താരത്തിന്റെ വിവാഹ നിശ്ചയം സമൂഹമാധ്യമങ്ങൾ ഒന്നാകെ വലിയ ആഘോഷമാക്കിയിരുന്നു. ഇപ്പോൾ താരത്തിന്റെ വിവാഹത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. യൂട്യൂബ് ചാനലിലും സജീവമായ താരം തന്റെ പുതിയ വിശേഷങ്ങളും മറ്റും യൂട്യൂബിലൂടെ ആരാധകർക്ക് അപ്ഡേറ്റ് ചെയ്യാറുണ്ട്. അടുത്തിടെ താരം രാഹുലിന്‌ ഒപ്പം വിവാഹ താലി വാങ്ങാൻ പോയ വീഡിയോ ആരാധകരിലേക്ക് പങ്കുവെച്ചിരുന്നു. അതിനുപുറമേ ഇപ്പോൾ താരത്തിന്റെതായി സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച ഏറ്റവും പുതിയ റീൽ വീഡിയോ ആണ്.

വിവാഹത്തിനു മുന്നോടിയായി ഉള്ള വീഡിയോ ആണ് താരം തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. അപ്പോൾ ഇനി ഏഴ് സുന്ദരരാത്രികൾ, ഇനി രണ്ട് ഹൃദയങ്ങൾക്ക് ഒരൊറ്റ യാത്ര, എന്ന ക്യാപ്ഷൻ നൽകിയാണ് തന്റെ സേവ് ദി ഡേറ്റ് വീഡിയോ താരം ആരാധകരിലേക്ക് പങ്കുവെച്ചത്. ഇനി താരത്തിന്റെ വിവാഹത്തിനായി എട്ടു ദിവസങ്ങൾ മാത്രമേ ബാക്കി നിൽക്കുന്നുള്ളൂ എന്നും താരം പറയുകയാണ് ക്യാപ്ഷനിലൂടെ.

വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച നിരവധി ആരാധകരാണ് കമന്റുകളുമായി എത്തിയത്. ഇനി ഏഴു ദിവസമേ നമുക്ക് ഒന്നിക്കാൻ ബാക്കിയുള്ളു എന്ന് രാഹുലും കമന്റ് നൽകി എത്തി. ഷിയാസ് കരീം ഉൾപ്പെടെ നിരവധി സെലിബ്രിറ്റികളും വീഡിയോയ്ക്ക് ചുവടെ കമന്റുകളുമായി എത്തിയിട്ടുണ്ട്. വെള്ളത്തിൽ ഫ്ലോട്ടിങ് ബെഡിൽ ചിത്രീകരിച്ച വീഡിയോ കണ്ട് ആരാധകരും താരത്തിന്റെ സന്തോഷത്തിൽ പങ്കുചേരുകയാണ്. വിവാഹത്തിനായുള്ള ഓരോ ഒരുക്കവും താരം യൂട്യൂബിലൂടെ പങ്കുവെച്ചിരുന്നു. കല്യാണ ക്ഷണക്കത്ത് അച്ചടിക്കുന്നതും ആദ്യ ക്ഷണക്കത്ത് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിക്ക് നൽകുന്നതും ഉൾപ്പെടെയുള്ള ചിത്രങ്ങളും ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നു.