കുഞ്ഞേച്ചി മനസൊന്ന് നോവാതെ കുട്ടിന് നടന്നു കുഞ്ഞനിയൻ; അൻസിബക്ക് പിറന്നാൾ വിരുന്നൊരുക്കി ഋഷി, ബിഗ്ഗ്ബോസിലെ ഏറ്റവും നല്ല സൗഹൃദത്തിന് ആശംസയുമായി ആരാധകരും.!! | Rishi Kumar Birthday Surprise To Ansiba
Rishi Kumar Birthday Surprise To Ansiba : ദൃശ്യം സിനിമയിലെ മോഹൻലാലിന്റെ മകളായി മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ നടിയാണ് അൻസിബ. അൻസിബയുടെ പിറന്നാളാഘോഷവും ഋഷിയുമായുള്ള സുഹൃത്ത് ബന്ധവുമാണ് സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. മലയാളത്തിലും തമിഴിലുമായി കുറച്ച് ചിത്രങ്ങൾക്ക് ശേഷം ബിഗ് ബോസ് ഹൗസിൽ എത്തി നീതിപൂർവ്വം കളിക്കുന്ന കളിക്കാരിൽ ഒരാളാണ് അൻസിബ.
ഋഷി ആകട്ടെ മഴവിൽ മനോരമയുടെ ഉപ്പും മുളകും എന്ന ജനപ്രിയ ഷോയിലൂടെ മുടിയൻ എന്ന കഥാപാത്രം അവതരിപ്പിച്ച് മലയാളികളുടെ മനസ്സ് കീഴടക്കി. പിന്നീട് പൈപ്പിൻ ചുവട്ടിലെ പ്രണയം പോലുള്ള സിനിമകളിൽ പ്രധാന വേഷങ്ങളിൽ എത്തി. അതിനുശേഷം ബിഗ് ബോസ് ഹൗസിലേക്കും. ബിഗ് ബോസ് ഹൗസിലെ നല്ല സൗഹൃദങ്ങൾക്ക് ഉദാഹരണമാണ് അൻസിബയും ഋഷിയും. ഇരുവരുടെയും സൗഹൃദം ബിഗ് ബോസിൽ മാത്രമല്ല പുറത്തിറങ്ങിയിട്ടും അതുപോലെയുണ്ടെന്നതിനെ ഉദാഹരണമാണ് അൻസിബയുടെ കഴിഞ്ഞ ബർത്ത് ഡേ.
ബർത്ത് ഡേ ദിവസം കുറച്ച് വൈകിട്ട് ആണെങ്കിലും ഋഷി എത്തി അൻസിബിയോട് ബർത്ത് ഡേ ആശംസിച്ചു. ബിഗ് ബോസിൽ ഒരുപാട് നാളുകൾ പിന്നിട്ട് ശേഷമാണ് അൻസിബ എവിക്റ്റ് ആകുന്നത്. ബിഗ് ബോസ് മലയാളം സീസൺ ആറിന്റെ ഫൈനൽ എവിക്ഷനിൽ ഋഷിയാണ് പുറത്തായത്. നാലാം റണ്ണറപ്പ് എന്ന ഖ്യാതിയോടെയാണ് ഋഷി പുറത്തേക്ക് പോന്നത് . നൂറ് ദിവസം ബിഗ് ബോസ് വീട്ടില്‍ നിന്ന ശേഷമാണ് ഋഷി പുറത്താകുന്നത്. എപ്പോഴത്തെയും പോലെ വ്യത്യസ്തമായാണ് ബിഗ് ബോസ് ഇത്തവണയും എവിക്ഷന് നടത്തിയത്. ബിഗ് ബോസിന്റെ പ്രതിനിധികളായ ഒരാള്‍ വീടിനകത്തേക്ക് പ്രവേശിക്കുകയും, അഞ്ച് മത്സരാര്‍ത്ഥികളെയും പൊക്കമുള്ളൊരു പ്രദേശത്ത് നിര്‍ത്തിയ ശേഷം ഒരാള്‍ വരികയും ആരാണോ ഔട്ട് ആകേണ്ടത് അയാളെ തള്ളിയിടുകയും ചെയ്യുകയാണുണ്ടായത്.
അത്തരത്തില്‍ ബിഗ് ബോസിന്റെ പ്രതിനിധിയായി എത്തിയ വ്യക്തി ഋഷിയെ തള്ളി ഇടുക ആയിരുന്നു. പിന്നാലെ പ്രേക്ഷക വിധി പ്രകാരം ഋഷി ഔട്ട് ആയതായി ബിഗ് ബോസ് പ്രഖ്യാപിക്കുകയും ചെയ്തു. അതിനുശേഷം ഋഷി പറയുകയുണ്ടായി “ആദ്യം മുതലെ ഞാന്‍ പറയാറുണ്ട് ബിഗ് ബോസ് കപ്പ് എന്നത് പിന്നീടുള്ള കാര്യമാണ്. അകത്ത് വന്ന ശേഷം ഇതെങ്ങോട്ടാ പോകുന്നത് എന്നത് മനസിലായില്ല. വന്ന് മൂന്നാമത്തെ ദിവസം തന്നെ ഞാന്‍ ആകെ ബ്രേക്ക് ആയി. ശേഷം എനിക്കൊരു വലിയ സൗഹൃദം ഉണ്ടായി. അന്‍സിബയുമായി. എന്റെ അതിജീവനത്തിന്റെ വലിയൊരു ഭാഗമാണ് അന്‍സിബ” എന്നതായിരുന്നു മോഹന്‍ലാലിന് അടുത്തെത്തിയ ഋഷി പറഞ്ഞത്. വീട് ഒരുപാട് മിസ്സ് ചെയ്യുന്ന ഒരു വ്യക്തി എന്ന നിലയിൽ,അങ്ങനെ ഒരാള്‍ നൂറ് ദിവസം വരെ നില്ക്കുക എന്നത് അത്ഭുതമാണെന്നും മോഹന്‍ലാല്‍ പറഞ്ഞു. അതിന്റെ മുഴുവൻ ക്രെഡിറ്റ് അന്‍സിബയ്ക്ക് ആണെന്നാണ് ഋഷി പറഞ്ഞത്. ബിഗ്ബോസിൽ എത്തി ഇത്രയും നല്ല ശുദ്ധമായ സൗഹൃദം സമ്പാദിക്കാൻ പറ്റിയത് ഇരുവരും ഭാഗ്യമായി കണക്കാക്കുന്നു.