ഇൻസ്റ്റാഗ്രാം തുടങ്ങി ദിവസങ്ങളെ മാത്രം.!! നയൻതാര വിഘ്നേഷ് സ്വകാര്യ ചാറ്റ് പുറത്ത്; നാണത്താൽ മുഖം പൊതി വിക്കി.!! | Nayanthara Vignesh Shivan Chat Leak Out
Nayanthara Vignesh Shivan Chat Leak Out : തെന്നിന്ത്യയിലെ സൂപ്പർ താരദമ്പതികളാണ് വിഘ്നേഷ് ശിവനും, ലേഡി സൂപ്പർ സ്റ്റാറായ നയൻതാരയും. ഇവരുടെ പ്രണയവും, വിവാഹവുമൊക്കെയും മീഡിയ ആഘോഷമാക്കി മാറ്റിയിരുന്നു. പിന്നീട് ഇരട്ട കുട്ടികൾ ജനിച്ചത് പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്തു.
കുട്ടികൾ ജനിച്ച ശേഷം സിനിമാ തിരക്കുകൾ മാറ്റി വച്ച് മക്കളെ വളർത്താനും, അവരുടെ കൂടെ സമയം ചിലവഴിക്കുകയും ആയിരുന്നു. വിഘ്നേഷ് ശിവനും, നയൻതാരയും കുഞ്ഞിൻ്റെ മുഖം ഇതുവരെ മീഡിയയ്ക്ക് മുന്നിൽ കാണിച്ചിരുന്നില്ല. ദീപാവലി ആഘോഷത്തിനും, വിഷുവിനുമൊക്കെ താരം ഉയിരിൻ്റെയും ഉലകിൻ്റെയും മുഖം കാണിക്കാതെ ആയിരുന്നു പോസ്റ്റ് പങ്കുവച്ചിരുന്നത്. കുഞ്ഞുങ്ങൾ ജനിച്ച് എയർപ്പോർട്ടിൽ പോകുമ്പോഴായിരുന്നു പുറം ലോകം ഉയിരിനെയും ഉലകിനെയും ആദ്യമായി കണ്ടത്. ഉയിരിൻ്റെയും ഉലകിൻ്റെയും യഥാർത്ഥ പേര് ദൈവിക് എൻ ശിവൻ എന്നും, രുദ്രോനീൽ എൻ ശിവൻ എന്നുമാണ്.
എന്നാൽ കുഞ്ഞുങ്ങൾ ജനിച്ച് ഒരു വർഷം ആകാറായപ്പോഴാണ് കഴിഞ്ഞ ദിവസം നയൻതാര മാധ്യമങ്ങൾക്ക് മുന്നിൽ കാണിച്ചു നൽകിയത്. നയൻതാരയുടെ രണ്ട് ഒക്കത്തിരുന്ന് കണ്ണടയൊക്കെ വച്ച് ഫ്രീക്ക് ലുക്കിലായിരുന്നു കുഞ്ഞുങ്ങൾ. പ്രേക്ഷകർ ഒറ്റനിമിഷംകൊണ്ടാണ് ഈ റീൽസ് ഏറ്റെടുത്തത്.
സമൂഹമാധ്യമങ്ങളിൽ വിഘ്നേഷ് ശിവൻ സജീവമാണെങ്കിലും നയൻതാര അടുത്തിടെയാണ് ഇൻസ്റ്റാഗ്രാമിൽ സജീവമായത്. എന്നാൽ ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ വിഘ്നേഷ് ശിവൻ നയൻതാരയുമായി ചാറ്റുന്ന വീഡിയോയാണ് പങ്കുവച്ചിരിക്കുന്നത്. വിഘ്നേഷ് ശിവൻ്റെ ചിത്രമായ ‘കാതുവാക്കുള രണ്ടു കാതൽ ‘ എന്ന ചിത്രത്തിലെ ഗാനം ഇൻസ്റ്റാഗ്രാം സ്റ്റോറിയായി നയൻതാര പങ്കുവെച്ചപ്പോൾ വിഘ്നേഷ്ഞാനാണോ എന്ന ചോദ്യവുമായി എത്തി. ഇതിന് മറുപടിയായി നീ തന്നെയെന്ന് നയൻസ് മറുപടി നൽകിയപ്പോൾ ക്യൂട്ട് താങ്ക്യു എന്ന് വിഘ്നേഷ് ശിവൻ മറുപടി നൽകുകയും, നാണം കൊണ്ട് മുഖം മറയ്ക്കുന്ന ഇമോജി പങ്കുവെയ്ക്കുകയും ചെയ്തു. താരം പങ്ക് വെച്ച ഈ ചാറ്റാണ് ഇപ്പോൾ വൈറലായി മാറുന്നത്.