ലോ ബഡ്‌ജറ്റിൽ ഒരു വലിയ വീട്; ഞെട്ടേണ്ട ഇത് നമ്മുക്കും പണിയാം!! വെറും ഏഴ് സെന്റിൽ തീർത്ത വിസ്മയം | 4 BHK Home Tour Malayalam

4 BHK Home Tour Malayalam : ഏഴ് സെന്റ് സ്ഥലത്ത് 2500 ചതുരശ്ര അടിയുള്ള വീടാണ് ഇന്ന് നമ്മൾ പരിചയപ്പെടാൻ പോകുന്നത്. വീടിന്റെ പുറഭാഗം നോക്കുമ്പോൾ ഒരു പോർച്ച് കാണാം. പോർച്ചിന്റെ നേരെ ഭാഗം വന്നിരിക്കുന്നത് അടുക്കളയാണ്. അടുക്കളയുടെ ജനൽ കാണാം. സിറ്റ്ഔട്ട്‌ നോക്കുകയാണെങ്കിൽ ഗ്രാനൈറ്റാണ് ഫ്ലോറിൽ നൽകിരിക്കുന്നത്. കൂടാതെ ഒരു തടിയുടെ സെറ്റിയും കാണാം. പ്രവേശന വാതിലും തടി വെച്ചിട്ട് തന്നെയാണ് ചെയ്തിരിക്കുന്നത്.

അകത്തേക്ക് കയറുമ്പോൾ തന്നെ സിറ്റിംഗ് ഏരിയയാണ്. കുറച്ച് ഫുർണിച്ചർസും, ടീ ടേബിലും കാണാൻ കഴിയുന്നതാണ്. നല്ല ഡിസൈൻ തന്നെയാണ് നൽജിരിക്കുന്നത്. സീലിംഗ് സിംപിലാണ്. ഡൈനിങ് ഹാളിലാണ് ടീവി വന്നിരിക്കുന്നത്. ഇവിടുന്ന് നേരെ അടുക്കളയിലേക്ക് കടക്കാം. അവിടെ ചെറിയ ഒരു പാർട്ടീഷൻ ഡിസൈൻസ് കാണാം. ഫസ്റ്റ് ഫ്ലോറിലേക്കുള്ള പടികൾ ഉണ്ടാക്കിരിക്കുന്നത് ഗ്രാനൈറ്റുകളാണ്. കൂടാതെ ഗ്ലാസും തടിയുടെ ഫ്രെയിമുമാണ് നൽകിരിക്കുന്നത്.

അടുക്കള നോക്കുകയാണെങ്കിൽ പ്രേത്യേക ഭംഗിയിലാണ് ചെയ്തിരിക്കുന്നത്. അടുക്കള രണ്ട് സെക്ഷനായിട്ടാണ് ചെയ്തിരിക്കുന്നത്. ചെറിയ ഇരുന്ന് കഴിക്കാൻ പറ്റിയ ഒരിടം നമ്മൾക്ക് കാണാം. മാത്രമല്ല വളരെ മനോഹരമായിട്ടാണ് അടുക്കള ഡിസൈൻ ചെയ്തിരിക്കുന്നത്. വർക്കിങ് ഏരിയ പറയുകയാണെങ്കിൽ നല്ല ഫിനിഷിങ് ആണ് നൽകിരിക്കുന്നത്. കാണാനും അത്യാവശ്യം വൃത്തിയിലാന്ന് ചെയ്തിരിക്കുന്നത്.

രണ്ട് കിടപ്പ് മുറികളും ഡൈനിങ് ഏരിയയിൽ നിന്നുമാണ് കയറുന്നത്. ഡൈമണ്ട് ആകൃതിയിലുള്ള വർക്കുകളാണ് ചെയ്തിരിക്കുന്നത്. പ്ലൈവുഡ് വെച്ചിട്ടാണ് ഡിസൈൻ വർക്കുകൾ നൽകിരിക്കുന്നത്. ആകെ നാല് കിടപ്പ് മുറികളാണ് ഉള്ളത്. രണ്ടെണം ഫസ്റ്റ് ഫ്ലോറിൽ കാണാം. മറ്റ് മുറികളും മനോഹരമാക്കാൻ ശ്രെമിച്ചിട്ടുണ്ട്. ഫസ്റ്റ് ഫ്ലോറിലെ ബാൽക്കണിയാണ് മറ്റൊരു നല്ല കാഴ്ച്ച സമ്മാനിക്കുന്നത്. അവിടെ നിന്നും പ്രകൃതി ഭംഗി എടുത്ത് കാണിക്കുന്നതായി കാണാം.

Rate this post